NOTICE BOARD
SCROLL TEXT
March 2, 2020
January 18, 2020
ഗൃഹസന്ദർശനം ; ഞങ്ങളും , ഞങ്ങളുടെ കുട്ട്യോളും , അവരുടെ വീട്ടുകാരും...
കുട്ടികളുടെ വീടും കുടുംബവും കുടുംബാന്തരീക്ഷവും അറിയാനും അവർക്ക് വേണ്ട അക്കാദമിക പിന്തുണ ഉറപ്പാക്കുന്നതിനും വേണ്ടി എസ് .എൻ.വി.യു.പി.സ്‌കൂളിലെ അധ്യാപകർ ഗൃഹസന്ദർശനം നടത്തി . ഹൃദ്യമായ സ്വീകരണമാണ് ഓരോ വീടുകളിൽ നിന്നും ലഭിച്ചത് . ആളൂർ , ഉറുമ്പൻകുന്ന് ഭാഗങ്ങളിലെ കുട്ടികളുടെ വീടുകളാണ് സന്ദർശിച്ചത് . വ്യത്യസ്‍തമായ ജീവിത സാഹചര്യങ്ങളിൽ വളരുന്ന വിദ്യാർത്ഥികളുടെ അനുഭവങ്ങളും പഠനാന്തരീക്ഷവും നേരിട്ട് മനസ്സിലാക്കാൻ ഇതിലൂടെ സാധിച്ചു .
December 31, 2019
December 26, 2019
എന്താണ് പൗരത്വ ഭേദഗതി ബില്‍? – What is Citizenship Amendment Bill (CAB)?
ബില്‍ ഉള്ളടക്കംഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജയിൻ, ക്രിസ്ത്യൻ എന്നീ ആറ് ന്യൂനപക്ഷ വിഭാഗക്കാരിൽ ഇന്ത്യയിൽ നിശ്ചിതകാലം താമസിക്കുന്നവർക്ക പൗരത്വം നൽകുന്നതിനാണ് ബിൽ വ്യവസ്ഥചെയ്യുന്നത്.
![]() |
| പൗരത്വ ഭേദഗതി ബില്ലിന് എതിരെയുള്ള സമരം |
മുസ്ലിങ്ങളെ പരിഗണിക്കില്ല.
ഇതിനായി 1955 മുതലുള്ള പൗരത്വചട്ടത്തിന്റെ 2(1) (ബി) വകുപ്പിൽ പുതിയ വ്യവസ്ഥ എഴുതിച്ചേർക്കും.
ഇവർക്ക് പൗരത്വം ലഭിക്കുന്നതിനുള്ള മാർഗങ്ങൾ എളുപ്പമാക്കും.
എന്നാൽ, ഈ ഭേദഗതികൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസിമേഖലകളിൽ ബാധകമല്ല. അവിടങ്ങളിൽ കടുത്ത പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് ഒഴിവാക്കിയത്.
അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറം എന്നിവടങ്ങളിലെ ഉള്‍പ്രദേശങ്ങള്‍ ( ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്) ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കും. ആദിവാസികളെ സംരക്ഷികാനാണിത്. ആറാം പട്ടികയില്‍ വരുന്ന ആദിവാസിസംരക്ഷണ മേഖലകളെയും ഒഴിവാക്കും.
ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒഐസി) കാര്‍ഡുള്ളവര്‍ ഏതെങ്കിലും നിയമം ലംഘിച്ചാല്‍ വിഷയത്തില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് അവര്‍ക്കു പറയാനുളളതുകൂടി കേള്‍ക്കും.
നിലവിലുള്ള 11 വർഷത്തിനുപകരം അഞ്ചുവർഷം ഇന്ത്യയിൽ തുടർച്ചയായി താമസിച്ചാൽ പൗരത്വത്തിന് അർഹരാകും.
പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽ ഔദ്യോഗികമതമുണ്ടെന്നും അതിനാൽ ആറ് മതന്യൂനപക്ഷങ്ങൾക്ക് കടുത്ത വിവേചനം നേരിടേണ്ടിവരുന്നുവെന്നും സർക്കാർ വിശദീകരിക്കുന്നു.
December 25, 2019
വലയഗ്രഹണം ഡിസംബര്‍ 26-ന്
വലയഗ്രഹണമെന്ന വിസ്മയക്കാഴ്ചയ്ക്ക് അരങ്ങൊരുങ്ങുകയാണ് വരുന്ന ഡിസംബര്‍ 26-ാം തിയതി. എട്ടുവര്‍ഷത്തിനു ശേഷമാണ് വീണ്ടും വലയഗ്രഹണം സംഭവിക്കാന്‍ പോകുന്നത്. കേരളത്തില്‍ മാത്രമാവും ഇത് ദൃശ്യമാവുക. സൂര്യന്‍ ഭംഗിയേറിയ സ്വര്‍ണവലയം പോലെ പ്രത്യക്ഷമാകുന്നതാണ് വലയഗ്രഹണം.
ഇത്തവണ വലയസൂര്യനെ നന്നായി കാണാവുന്നത് കല്‍പറ്റയിലാണ്. എന്നാല്‍ കോടമഞ്ഞിന്റെ സാന്നിദ്ധ്യം കാരണം ദൃശ്യം എത്രമാത്രം വ്യക്തമാവും എന്ന് പറയാനാവില്ല.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം തുടങ്ങിയ വടക്കന്‍ജില്ലകളിലാണ് സംസ്ഥാനത്ത് വലയം കൂടുതല്‍ ദൃശ്യമാവുക. രാവിലെ 8.05-മുതല്‍ 11.15 വരെയാണ് ഗ്രഹണം. 9.30 ആണ് ഗ്രഹണം ഏറിയ സമയം. കണ്ണു കൊണ്ട് നേരിട്ട് വലയം നോക്കുന്നത് സുരക്ഷിതമല്ല. എക്ലിപ്സ് വ്യൂവേഴ്സ് കണ്ണട ഉപയോഗിക്കാം. ദൂരദര്‍ശിനി വഴി ഫില്‍ട്ടര്‍ ഉപയോഗിച്ചോ സ്‌ക്രീനിലേക്ക് പതിപ്പിച്ചോ കാണാം.
December 20, 2019
ഇൻകം ടാക്സ് - പ്രത്യേകം ശ്രദ്ധിക്കാൻ ;-
2019-20 വർഷത്തെ ആദായനികുതി അടയ്ക്കാൻ നാല് തവണകൾ കൂടിയാണ് ബാക്കിയുള്ളത്. കിഴിവുകൾ കുറച്ച ശേഷം Taxable Income 5 ലക്ഷം വരെയുള്ളവർക്ക് ആദായനികുതി നൽകേണ്ടതില്ല. എന്നാൽ Taxable Income 5 ലക്ഷത്തിൽ കൂടുമ്പോൾ ചുരുങ്ങിയ ടാക്സ് 12,500 രൂപയെങ്കിലും ഉണ്ടാകും. അതിനാൽ ഉണ്ടാവില്ല എന്ന് കരുതി ടാക്സ് കുറയ്ക്കാതിരുന്നവർ ഇപ്പോൾ ഒരിക്കൽ കൂടി ടാക്സ് കണക്കാക്കി നോക്കുന്നത് നന്നാവും. Taxable Income 5 ലക്ഷത്തിനു തൊട്ടു മുകളിൽ ഉള്ളതിനാൽ ടാക്സ് വരുന്നു എങ്കിൽ 80 D പ്രകാരമുള്ള മെഡിക്കൽ ഇൻഷുറൻസ് വഴിയോ 10 E റിലീഫിനു സാധ്യത ഉണ്ടെങ്കിൽ അത് വഴിയോ ടാക്സ് നൽകുന്നതിൽ നിന്നും ഒഴിവാകാൻ പറ്റുമോ എന്നും പരിശോധിക്കാം. അടച്ചു കൊണ്ടിരിക്കുന്നവർക്ക് മാസം തോറും അടയ്ക്കുന്ന തുക പുനർ നിർണയിക്കുകയും ആവാം.
ടാക്സ് കണക്കാക്കുന്നതിനും Income Tax Anticipatory Statement, Final Statement, Form 10 E, Form 12 BB എന്നിവ തയ്യാറാക്കുന്നതിനും സോഫ്റ്റ്‌വെയർ ഉപയോഗിക്കാം.
ടാക്സ് കണക്കാക്കുന്നതിനും Income Tax Anticipatory Statement, Final Statement, Form 10 E, Form 12 BB എന്നിവ തയ്യാറാക്കുന്നതിനും സോഫ്റ്റ്‌വെയർ ഉപയോഗിക്കാം.
November 17, 2019
November 15, 2019
പ്രതിഭയെ തേടി.....പ്രതിഭകൾക്കൊപ്പം....
പ്രതിഭകളെ കണ്ടെത്തി അവരെ ആദരിക്കാൻ ഗവണ്മെന്റ് തലത്തിൽ നിന്നും
നിർദേശം വന്നപ്പോൾ അദ്ധ്യാപകർക്കും കുട്ടികൾക്കും അധികം ആലോചിക്കേണ്ടി
വന്നില്ല.... ഞങ്ങൾക്കിടയിൽ ഞങ്ങളിൽ ഒരാളായി ഒരു പ്രതിഭ ഉണ്ടല്ലോ....
ശിവദാസേട്ടൻ...
ഞങ്ങളുടെ PTA പ്രസിഡന്റ് Sivadasan Thathampully
നമുക്കിടയിലുള്ളവരെ തന്നെ നാം ആദ്യം അംഗീകരിക്കുകയും ആദരിക്കുകയും വേണ്ടേ.... കുട്ടികൾ ആദ്യം പഠിക്കേണ്ടത് അത് തന്നെ ആണെന്ന് തോന്നി.. അങ്ങനെ ഗായകനും ഗാനരചയിതാവും എഴുത്തുകാരനുമൊക്കെയായ ശിവദാസേട്ടൻ എന്ന പ്രതിഭയെ ഞങ്ങളെല്ലാവരും ചേർന്ന് ആദരിക്കുകയും ഒരു കൊച്ചു സമ്മാനം നൽകുകയും ചെയ്തു......
ഞങ്ങളുടെ PTA പ്രസിഡന്റ് Sivadasan Thathampully
നമുക്കിടയിലുള്ളവരെ തന്നെ നാം ആദ്യം അംഗീകരിക്കുകയും ആദരിക്കുകയും വേണ്ടേ.... കുട്ടികൾ ആദ്യം പഠിക്കേണ്ടത് അത് തന്നെ ആണെന്ന് തോന്നി.. അങ്ങനെ ഗായകനും ഗാനരചയിതാവും എഴുത്തുകാരനുമൊക്കെയായ ശിവദാസേട്ടൻ എന്ന പ്രതിഭയെ ഞങ്ങളെല്ലാവരും ചേർന്ന് ആദരിക്കുകയും ഒരു കൊച്ചു സമ്മാനം നൽകുകയും ചെയ്തു......
Subscribe to:
Posts (Atom)













