ആളൂർ എസ് എൻ വി യു പി സ്കൂളിന്റ 76ആം വാർഷികാഘോഷവും അധ്യാപക രക്ഷാകർത്തൃദിനവും യാത്രയയപ്പ് സമ്മേളനവും ഫെബ്രുവരി 10 വെള്ളിയാഴ്ച വൈകിട്ട് നാലിന് സമുചിതമായി ആഘോഷിച്ചു.
ഈ വർഷം വിരമിക്കുന്ന പ്രധാന അധ്യാപിക ശ്രീമതി എം. എ അദിതി ടീച്ചർക്ക് യാത്രയയപ്പും ഉപഹാര സമർപ്പണവും കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും സമ്മാനദാനവും നടന്നു.
സ്കൂൾ മാനേജർ ശ്രീ ഇ എം ശ്രീനിവാസന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സന്ധ്യ നൈസൻ ഉദ്ഘാടനം ചെയ്തു. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ ആർ ജോജോ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡണ്ട് ശ്രീ ഐ കെ ചന്ദ്രൻ സ്വാഗതം ആശംസിച്ചു. മാള ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു ഷാജു, വാർഡ് മെമ്പർ സവിത ബിജു, OSA പ്രസിഡണ്ട് ശ്രീമതി ഈ വി സുശീല,മാള BPC ശ്രീ.സെബി എ പല്ലിശ്ശേരി, എസ്എൻഡിപി സമാജം സെക്രട്ടറി ശ്രീ സജീവൻ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ധന്യ സി ആർ, പ്രീ പ്രൈമറി ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത ആർ. വി,MPTA പ്രസിഡന്റ് ശ്രീമതി സംഗീത സംഗീത്,റിട്ടയേഡ് അധ്യാപക പ്രതിനിധി ശ്രീ വി അശോകൻ മാസ്റ്റർ, ജൂലി ടീച്ചർ, ഹിബി മാസ്റ്റർ, മാസ്റ്റർ കാശിനാഥൻ എം എസ് തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിന് ശേഷം കുട്ടികളുടെ ഗംഭീര കലാപ്രകടനങ്ങളും ദാസ് ആളൂർ അവതരിപ്പിച്ച വയലിൻ ഫ്യൂഷനും കാണികൾക്ക് വിരുന്നായി.
No comments:
Post a Comment