NOTICE BOARD

സ്കൂൾ വാർഷികാഘോഷം -മാലേയം 2024 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

സ്കൂൾ വാർഷിക പരീക്ഷകൾ മാർച്ച് 18ന് ആരംഭിക്കും .

December 4, 2017

കോര്‍ണര്‍ പി.ടി.എ

ആളൂര്‍ എസ്.എന്‍.വി.യു.പി.സ്കൂളിലെ ആദ്യ കോര്‍ണര്‍ പി.ടി.എ യോഗം ഉറുമ്പന്‍ങ്കുന്നു കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു .വൈകിട്ട് 4.30 ന്  തുടങ്ങിയ യോഗം 6 മണിക്ക് അവസാനിച്ചു . നാല്‍പ്പതോളം രക്ഷിതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു .പ്രധാനാധ്യാപിക അദിതി ടീച്ചര്‍ സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.എ ശിവദാസന്‍ , പി.ടി.എ മെമ്പര്‍ ശ്രീ.ഐ.പി.പ്രദീപ്‌കുമാര്‍ , ഹിബി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു . തുടര്‍ന്ന്‍ അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ പഠന-പഠനേതര കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു .


   









December 3, 2017

വിന്‍ഡോസ്‌ ഇന്‍സ്റ്റാള്‍ ചെയ്ത ഒരു സിസ്റ്റത്തില്‍ ലൈവ് സിഡി ഉപയോഗിച്ച് എങ്ങനെ ഉബുണ്ടു ഓ.എസ് പ്രവര്‍ത്തിപ്പിക്കാം ?

ഉബുണ്ടു പാഠങ്ങളുടെ ഭാഗമായി ഡോ.അനില്‍കുമാര്‍ തയാറാക്കിയ പോസ്റ്റ്‌ 
                                                     കടപ്പാട് : മാത്സ്ബ്ലോഗ്
  • നമ്മുടെ വീട്ടിലെ സിസ്റ്റത്തില്‍ ലിനക്സ് ഇല്ലായെന്നിരിക്കട്ടേ. അതേ സിസ്റ്റം ഉപയോഗിക്കുന്ന മറ്റുള്ളവര്‍ക്ക് ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താല്പര്യമില്ല. പക്ഷേ നമുക്ക് നാളെ സ്ക്കൂളില്‍ പഠിപ്പിക്കേണ്ട ഒരു സംഗതി ചെയ്തു നോക്കുകയും വേണം. എന്താ ചെയ്യുക?
  • അല്ലെങ്കില്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിന് തകരാറുണ്ടായി. അതു വിന്‍ഡോസാകട്ടെ, ലിനക്സാകട്ടെ. സിസ്റ്റത്തില്‍ നിന്നും ഏതെങ്കിലും നമുക്കാവശ്യമുള്ള ഒരു ഫയല്‍ എടുക്കണം. നിലവിലുള്ള സിസ്റ്റത്തില്‍ പുതുതായി ഇന്‍സ്റ്റലേഷന്‍ നടത്തിയാല്‍ ആ ഫയല്‍ നഷ്ടപ്പെടും. ഇതിനായി റിക്കവറി ഇന്‍സ്റ്റലേഷനൊന്നും സമയമില്ല. എന്താ ചെയ്യുക?

  • ഓപ്പറേറ്റിങ് സിസ്റ്റം പാസ്​വേഡ് ഉപയോഗിച്ച് പ്രൊട്ടക്ട് ചെയ്തിരിക്കുന്നു, പാസ്വേഡ് നഷ്ടമായി, ഓപ്പറേറ്റിങ് സിസ്റ്റം തുറക്കാനാകുന്നില്ല. പക്ഷെ അതിനുള്ളിലെ ഒരു ഫയല്‍ നമുക്ക് എടുക്കണം. എന്താ ചെയ്യുക?

ഇങ്ങനെയുള്ള നിരവധി പ്രശ്നങ്ങള്‍ക്കുള്ള വളരെ ഫലപ്രദമായ ഒരു പരിഹാരമാണ് ലൈവ് സി.ഡി.