ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം.
ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിൻ്റെ നിലനിൽപ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് ഓരോ വർഷവും ഈ ദിനം ആചരിക്കുന്നത്
സ്കൂൾ കുട്ടികളും യുവജനങ്ങളുമാണ് ലഹരിയുടെ ലോകത്തേക്ക് എളുപ്പം ആകർഷിക്കപ്പെടുന്നത്. ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലമുണ്ടാകുന്ന വിപത്തുക്കളെക്കുറിച്ചും ലഹരി വസ്തുക്കളില് നിന്നും വിട്ടു നിൽക്കേണ്ട ആവശ്യകതയെപ്പറ്റിയും പുതുതലമുറ ബോധവാന്മാരാകേണ്ടതുണ്ട്. ഈ ബോധവത്ക്കരണത്തിൻ്റെ ഭാഗമായി ആഗോളാടിസ്ഥാനത്തില് നടക്കുന്ന ഈ ദിനാചരണത്തില് നമുക്കും കൈകോർക്കാം .
Courtesy: Kerala Police
ജൂൺ 26 - ന് പുകയില ഉത്പന്നങ്ങൾക്കും മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങൾക്കുമെതിരായ സ്കൂൾ വിദ്യാർത്ഥികളുടെ പ്രതിജ്ഞ
========================
പുകയുള്ളതും പുകയില്ലാത്തതുമായ പുകയില ഉത്പന്നങ്ങളും മദ്യം, മയക്കുമരുന്നു് തുടങ്ങിയ ലഹരി പദാർത്ഥങ്ങളും ഗുരുതരമായ രീതിയിൽ എന്റെയും എന്റെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യത്തിന് ഹാനികരമായ വിധത്തിൽ ബാധിക്കാനിടയുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു.
ഏതെങ്കിലും തരത്തിലുള്ള പുകയിലയുടെയും, മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങളുടെയും ഉപയോഗത്തിൽ നിന്ന് പിൻമാറാൻ എന്റെ സുഹൃത്തുക്കളേയും കുടുംബാംഗങ്ങ ളേയും ബോധവൽക്കരിക്കാനും ഞാൻ സന്നദ്ധനാണ്.
സ്കൂളിലെ വിദ്യാർത്ഥികളായ ഞങ്ങൾ ജീവിതത്തിലൊരിക്കലും പുകയില ഉത്പന്നങ്ങളും മദ്യം, മയക്കുമരുന്നു് തുടങ്ങിയ ലഹരി പദാർത്ഥങ്ങളും
ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നു.
സ്കൂൾ പരിസരങ്ങളിലോ സമീപപ്രദേശങ്ങളിലോ പുകയിലയുടെ ഉപയോഗം കണ്ടെത്തിയാൽ അക്കാര്യം സ്കൂളിലെ പ്രധാനാധ്യാപകനെയോ അധ്യാപകരെയോ അറിയിക്കാനും ഞാൻ സന്നദ്ധനാണ്.
വ്യക്തികളേയും കുടുംബങ്ങളേയും ആരോഗ്യപരമായും സാമ്പത്തികപരമായും സാംസ്കാരികമായും നശിപ്പിക്കുന്ന സാമൂഹ്യവിപത്തായ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുകയോ അതിനായി മറ്റുള്ളവരെ പ്രേരിപ്പിക്കുകയില്ലെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുമെന്നും ലഹരി വിമുക്ത സമൂഹത്തിനായി പ്രയത്നിക്കു മെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
No comments:
Post a Comment