ചീരപ്പായസം, ചേമ്പിൻ താള് കറി , മാവില ജ്യൂസ് , മത്തനില തോരൻ , പത്തിലക്കറി , ചെമ്പരത്തി ചായ , വാഴയില ഹൽവ , ചേമ്പിലയപ്പം , വാഴയില പുഡ്ഡിംഗ് ,വേപ്പിലക്കട്ടി ,ക്യാബേജ് പക്കാവട, മല്ലിയില ജ്യൂസ് തുടങ്ങി ഇരുന്നൂറോളം വൈവിധ്യമാർന്ന ഭക്ഷണ പദാർത്ഥങ്ങളാണ് അവയുടെ പാചകക്കുറിപ്പടക്കം LKG മുതൽ ഏഴാം ക്ലാസ്സുവരെയുള്ള കുട്ടികൾ മേളയ്ക്കായി വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്നിരുന്നത് .
കുട്ടികളെക്കൂടാതെ PTA അംഗംങ്ങളും രക്ഷിതാക്കളും പ്രദർശനമേള കാണാൻ എത്തിയിരുന്നു .പ്രദർശനം കാണുന്നതിനൊപ്പം വൈവിധ്യമാർന്ന ഭക്ഷണപദാർത്ഥങ്ങൾ രുചിച്ചുനോക്കാനും ഏവർക്കും അവസരമുണ്ടായിരുന്നു . ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായി മൈലാഞ്ചി ഇടലും വിവിധ ഔഷധസസ്യങ്ങളുടെ പ്രദർശനവും ഇതിനൊപ്പം നടന്നിരുന്നു . കുട്ടികളെ റെഡ് , ബ്ലൂ ,ഗ്രീൻ , യെല്ലോ ഹൗസുകളായി തിരിച്ച് മത്സരാധിഷ്ഠിതമായി പരിപാടി സംഘടിപ്പിച്ചത് കുട്ടികളിൽ ഉത്സാഹമുണ്ടാക്കി .
No comments:
Post a Comment