NOTICE BOARD

സ്കൂൾ വാർഷികാഘോഷം -മാലേയം 2024 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

SUBSCRIBE SCHOOL YOUTUBE CHANNEL-SNVUPS ALOOR.

QUIZ WORLD



അറിവ് പങ്കിടാം-ഇന്ത്യ


1.ഇന്ത്യയുടെ തേയിലത്തോട്ടം--അസം

2.അസമിന്റെ ദു:ഖം--ബ്രഹ്മപുത്ര

3.ഏറ്റവും കൂടുതൽ ഉപ്പ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം--ഗുജറാത്ത്

4.ഏറ്റവും കൂടുതൽ പട്ട് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം--കർണാടക

5.Tiger State--മദ്ധ്യപ്രദേശ് 

6.അഞ്ചു നദികളുടെ നാട്--പഞ്ചാബ്

7.Pink City--ജയ്പൂർ

8.ഏറ്റവും വലിയ കന്നുകാലിമേള--സൂരജ്കുണ്ഡ് മേള

9.ബംഗാളിന്റെ ദു:ഖം--ദാമോദർ

10.തമാശ നാടോടി നൃത്തമായ സംസ്ഥാനം--മഹാരാഷ്ട്ര


പൊതുവിജ്ഞാനം 

➖️➖️➖️➖️➖️➖️➖️➖️

1. ഇന്ത്യയുടെ സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് നിയന്ത്രിക്കുന്ന ആദ്യ വനിത- സുരേഖ യാദവ്


2. ആലപ്പുഴ വേദിയാകുന്ന 4-ാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടന ചിത്രം- ദ ബ്ലൂ കാഫ്താൻ


സംവിധാനം- മറിയം തൗസാനി


3. പ്രോസ്റ്റേറ്റ് വീക്കത്തിനുള്ള ശസ്ത്രക്രിയ രഹിത ചികിത്സ (യൂറോലിഫ്റ്റ്) വിജയകരമായി പൂർത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ ഹോസ്പിറ്റൽ- ആസ്റ്റർ മെഡിസിറ്റി, കൊച്ചി


4. വീടുകളിൽ സൗരോർജ വൈദ്യുത നിലയങ്ങൾ സ്ഥാപിക്കുന്നതിന് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി വായ്പ നൽകുന്ന സഹകരണ വകുപ്പിന്റെ പദ്ധതി- സൗരജ്യോതി


5. ലോകത്തിലെ ഏറ്റവും ചെറിയ ഹെലിപ്പാഡിൽ വിമാനമിറക്കി ലോക റെക്കോർഡ് നേടിയ പോളിഷ് പൈലറ്റ്- ലൂക്ക് ഷെപീല


ദുബായിലെ ബുർജ് അൽ അറബിന് മുകളിലെ 27 മീറ്റർ നീളമുള്ള ഹെലിപ്പാഡിലാണ് വിമാനമിറക്കിയത്.

ബുൾസ് ഐ ലാൻഡിങ് എന്നാണിതറിയപ്പെടുന്നത്


6. 2023 മാർച്ചിൽ പുരാവസ്തു സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട യു.എ.ഇ യിലെ ദ്വീപ്- സിറ ഖോർഫക്കാൻ ദ്വീപ്


7. 2023- ൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട സാർസ് രോഗബാധയുടെ തീവ്രത ലോകത്തെ അറിയിച്ച ഡോക്ടർ- ജിയാങ് യാൻ യോങ്


2023 മാർച്ചിൽ ഇദ്ദേഹം അന്തരിച്ചു


8. 2023 മാർച്ചിൽ അന്തരിച്ച പ്രശസ്ത കഥകളി കലാകാരി- ചേലനാട്ട് സുഭദ്ര 


സ്ത്രീവേഷങ്ങളിലൂടെ ശ്രദ്ധേയയായിരുന്നു.

സുബ്രഹ്മണ്യം തിരുമുമ്പിന്റെ ദേവീഭാഗവതം മലയാളം ഗദ്യത്തിലേക്ക് മാറ്റിയെഴുതിയിട്ടുണ്ട്. 

9. കേരള പോലീസിന്റെ സഹകരണത്തോടെ നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്സ് നിർമ്മിച്ച ഹ്രസ്വചിത്രം- കുട്ടി യോദ്ധാവ്, സംവിധാനം- കലന്തൻ ബഷീർ


10. രണ്ടാമത് അഷിത സ്മാരക പുരസ്കാര ജേതാവ്- സുഭാഷ് ചന്ദ്രൻ


പൊതുവിജ്ഞാനം 📚

 1 )  ജീവന്റെ നദി എന്നറിയപ്പെടുന്നത്?

രക്തം 


2 )  പ്ലേറ്റ്ലെറ്റുകളുടെ ആയുർദൈർഘ്യം?

ഏഴു ദിവസം 


3)  ആൻ്റിജൻ ഇല്ലാത്ത ബ്ലഡ് ഗ്രൂപ്പ്?

O ഗ്രൂപ്പ് 


4)  ഏറ്റവും കുറവായി കാണപ്പെടുന്ന രക്ത ഗ്രൂപ്പ്?

എ ബി നെഗറ്റീവ് 


5 )  ക്രോമസോമിന്റെ  അടിസ്ഥാന ഘടകം?

ഡിഎൻഎ 



6 )  ശുദ്ധ രക്തം വഹിക്കുന്ന രക്തക്കുഴൽ?

ധമനികൾ 


7)  മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സിര ?

അധോ സിരാ 


8,)   രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥ?

സെറിബ്രൽ ഹെമറേജ് 


9 )  ഏറ്റവും വലിയ  ശ്വേത രക്താണു?

മോണോ സൈറ്റ് 


10 ) പുൽ വർഗ്ഗത്തിൽ പെട്ട ഏറ്റവും വലിയ സസ്യം?

മുള


പൊതുവിജ്ഞാനം 📚

➖️➖️➖️➖️➖️➖️➖️➖️

1) ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം?

ബാരൻ


2) ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം?

തമിഴ്നാട്


3) പശ്ചിമഘട്ടത്തെ യും പൂർവ്വഘട്ടത്തിലെ യും തമ്മിൽ ബന്ധിപ്പിക്കുന്ന കുന്നുകൾ?

  നീലഗിരി കുന്നുകൾ


4) ലോകത്തിലെ ഏറ്റവും വലിയ നദിജന്യ ദ്വീപായ മജുലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അസം


5) ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്?

 ആന്ത്രോസ് ദ്വീപ്


6) ഇന്ത്യയുടെ പവിഴ ദ്വീപ് എന്നറിയപ്പെടുന്ന ദ്വീപ്?

 ആൻഡമാൻ ലക്ഷദ്വീപ്


7) സമുദ്ര തീരമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം?

 9


8) കൃഷ്ണഗിരി എന്ന സംസ്കൃത കൃതിയിൽ പരാമർശിക്കുന്ന പർവ്വതനിര?

 കാരക്കോറം


9) റോസാപ്പൂക്കൾ സുലഭം എന്ന അർത്ഥം വരുന്ന യുദ്ധ ഭൂമി?

  സിയാച്ചിൻ


10) പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി?

 നന്ദാദേവി


കേരളം

1.ആദ്യ ബാല പഞ്ചായത്ത് --നെടുമ്പാശ്ശേരി

2.കമ്പ്യൂട്ടർ സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്ത്--ചമ്രവട്ടം (മലപ്പുറം) 

3.ആദ്യത്തെ അക്ഷയ കേന്ദ്രം ആരംഭിച്ച പഞ്ചായത്ത്-- പള്ളിക്കൽ (മലപ്പുറം) 

4.അക്ഷരകേരളം പദ്ധതിയിലൂടെ 100% സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്ത്-- കരിവെള്ളൂർ (കണ്ണൂർ)

5.പൂർണമായും കമ്പ്യൂട്ടർവത്കൃതമായ ആദ്യ പഞ്ചായത്ത്-- വെള്ളനാട് (തിരുവനന്തപുരം) 

6.വികേന്ദ്രീയ ആസൂത്രണം ആദ്യമായി ആരംഭിച്ച പഞ്ചായത്ത്-- കല്യാശ്ശേരി (കണ്ണൂർ)

7.പ്രഥമ ടൂറിസം ഗ്രാമം--കുമ്പളങ്ങി (എറണാകുളം)

8.സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത ആദ്യ പഞ്ചായത്ത്-- മാങ്കുളം (ഇടുക്കി) 

9.ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി സ്ഥാപിക്കപ്പെട്ട കേരളത്തിലെ പഞ്ചായത്ത്-- തെന്മല (കൊല്ലം) 

10.ആദ്യ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്--പോത്തുകൽ (മലപ്പുറം)


അറിവ് പങ്കിടാം


1.ഇന്ത്യയിൽ റെയിൽവേ നടപ്പിലാക്കിയത്--ഡൽഹൗസി പ്രഭു

2.ഏറ്റവും അവസാനം ഇന്ത്യ വിട്ട വിദേശ ശക്തി--പോർച്ചുഗീസുകാർ (1961ൽ)

3)1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം എവിടെയാണ് ആരംഭിച്ചത്--മീററ്റ് 

4.ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ട യുദ്ധം--പ്ലാസി യുദ്ധം (1757) 

5)1893 ലെ ചിക്കാഗോ സർവ്വമത സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യാക്കാരൻ--സ്വാമി വിവേകാനന്ദൻ 

6.ഇന്ത്യയിൽ ആദ്യത്തെ സെൻസസ് നടന്ന സ്ഥലം--തിരുവിതാംകൂർ (1834 ൽ, സ്വാതിതിരുനാളിന്റെ ഭരണകാലത്ത്) 

7.ഇന്ത്യയിൽ വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് വൈസ്രോയി--മേയോ പ്രഭു 

8.ഗാന്ധിജി ഗുജറാത്തിൽ ആശ്രമം സ്ഥാപിച്ച സ്ഥലം--സബർമതി

9.ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ നേതാവ്--ഗാന്ധിജി

10.ആകാശവാണി എന്ന പേര് ഇന്ത്യൻ റേഡിയോയ്ക്ക് സമ്മാനിച്ചത്--രവീന്ദ്രനാഥ ടാഗോർ


✍️പൊതുവിജ്ഞാനം 📚

➖️➖️➖️➖️➖️➖️➖️➖️➖

1)കൊല്ലവർഷം ആരംഭിച്ചതു ഏതു ഭരണാധികാരിയുടെ കാലത്താണ്?

ഉത്തരം :-രാജ ശേഖര വർമ്മ

2)ടെസ്റ്റ്‌ ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്?

ഉത്തരം :-ലാലാ അമർനാഥു

3)ജെൽ ടൂത്ത് പേസ്റ്റിൽ അടങ്ങിയിരിക്കുന്ന രാസപദാ ർത്ഥം ഏത്?

ഉത്തരം :-കാൽസ്യം ഫ്ലൂ റൈഡ്

4)വെനെസ്വലയുടെ തലസ്ഥാനം ഏത്?

ഉത്തരം :-കാരക്കാസ്

5)ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഏത്?

ഉത്തരം :-മഹാത്മാഗാന്ധി സേതു

6)ഖേത്രി ചെമ്പ് ഖനി ഏത് സംസ്ഥാനത്തിലാണ്?

ഉത്തരം :-രാജസ്ഥാൻ

7)ബിഹു നൃത്തം ഏത് സംസ്ഥാനത്തിന്റെ കലാരൂപമാണ്?

ഉത്തരം :-അസം

8)ഏറ്റവും അവസാനം സ്വതന്ത്ര ഇന്ത്യയുമായി കൂട്ടി ചേർക്ക പെട്ട വിദേശ കോളനി ഏത്?

ഉത്തരം :-ഗോവ (1961)

9സ്വപ്ന വാസവദത്തം, ദൂതവാക്യം, എന്നീ കൃതി കളുടെ കർത്താവ് ആര് ആണ്?

ഭാസൻ

10)'കുരു ക്ഷേത്രം 'ഇപ്പോൾ എവിടെ ആണ്?

ഉത്തരം :-ഹരിയാന


6 Questions:-


1.Which place  is known as' the land of mountains, lakes and rivers'?

Ans. Jammu  and Kashmir.


'മലകളുടെയും, തടാകങ്ങളുടെയും, നദികളുടെയും  നാട് 'എന്നറിയപ്പെടുന്ന പ്രദേശം?

Ans. ജമ്മു കാശ്‍മീർ.


2. when did Tagore get Nobel Prize for literature?

Ans. 1913.


ടാഗോറിനു സാഹിത്യത്തിനുള്ള നോബൽ സമ്മാനം  ലഭിച്ച  വർഷം?

Ans.1913.


3. Which is the largest fresh water lake in India?

Ans. Wular lake.


ഇന്ത്യയിലെ ഏറ്റവും വലിയ  ശുദ്ധജല തടാകം?

Ans.വൂളാർതടാകം.


4.Who called  Gandhiji as 'Mahatma' first?

Ans. Rabindranath Tagore.


ഗാന്ധിജിയെ 'മഹാത്മാ 'എന്ന് ആദ്യമായി വിളിച്ചത് ആരാണ്?

Ans. രവീന്ദ്രനാഥ്  ടാഗോർ.

5.. Who is known as 'Gurudev'?

Ans. Rabindranath Tagore.


"ഗുരുദേവ് 'എന്നറിയപ്പെട്ടത്  ആരാണ്?

Ans. രവീന്ദ്രനാഥ്  ടാഗോർ.


6. Which Indian state has the longest coastline?

Ans. Gujarat.


ഏറ്റവും കൂടുതൽ കടൽത്തീരമുള്ള  ഇന്ത്യൻ സംസ്ഥാനം?

Ans. ഗുജറാത്ത്‌.


ഇന്ത്യ- വിദ്യാഭ്യാസം 

1.NCERT സ്ഥാപിച്ചത് --1961ൽ 

2.Operation Black Board-1987ൽ

3.ദേശീയ സാക്ഷരത മിഷൻ-1988ൽ

4.DPEP-1994

5.ത്രിഭാഷാ പദ്ധതി ശിപാർശ ചെയ്ത കമ്മീഷൻ--മുതലിയാർ കമ്മീഷൻ

6.ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്--1.4.2010

7.വിദ്യാഭ്യാസത്തെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയ വർഷം--1976 

8.വിദ്യാഭ്യാസം മൗലിക അവകാശങ്ങളുടെ പട്ടികയിൽപ്പെടുത്തിയത്--86 ആം ഭരണഘടനാ ഭേദഗതി (2002 ഡിസംബർ) 

9.ICT യുടെ പൂർണ്ണരൂപം--Information and Communication Technologies 

10.ദേശീയ വിദ്യാഭ്യാസ ദിനം--നവംബർ 11


 മലയാള സാഹിത്യം--

എഴുത്തുകാർ--ജന്മദേശങ്ങൾ

1.വൈലോപ്പിള്ളി--കലൂർ

2.വള്ളത്തോൾ--പൊന്നാനി (ചേന്നര)

3.ഉള്ളൂർ--ചങ്ങനാശ്ശേരി

4.കുമാരനാശാൻ--കായിക്കര (തിരുവനന്തപുരം)

5.G.ശങ്കരക്കുറുപ്പ്--നായത്തോട് (അങ്കമാലി)

6.ഉറൂബ്--പൊന്നാനി (പള്ളിപ്പുറം)

7.ഉണ്ണായിവാര്യർ--ഇരിങ്ങാലക്കുട

8.കുഞ്ചൻ നമ്പ്യാർ--കിള്ളിക്കുറിശ്ശിമംഗലം (പാലക്കാട്)

9.പൂന്താനം--കീഴാറ്റൂർ

10.ചങ്ങമ്പുഴ--ഇടപ്പള്ളി


പൊതുവിജ്ഞാനം 📚

➖️➖️➖️➖️➖️➖️➖️➖️

1) അന്യായമായി തടവിൽ ആക്കപ്പെട്ട ഒരാളെ വിട്ടുകിട്ടാൻ പുറപ്പെടുവിക്കുന്ന റിട്ട്?

 ഹേബിയാസ് കോർപ്പസ്


2) ലോക ഭൗമ ദിനം എന്നാണ്?

ഏപ്രിൽ 22


3)കേരളത്തിലെ മയിൽ ഗവേഷണ കേന്ദ്രം?

ചൂളണൂർ


4)കേരളത്തിലെ ആദ്യ ശിശു സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുത്തത്?

2002


5) ഐ എസ് ആർ ഒ രൂപീകൃതമായ വർഷം?

1969


6) ലോക ജല ദിനം എന്നാണ്?

  മാർച്ച് 22


7) പഞ്ചായത്തീരാജ് സംവിധാനം ഉദ്ഘാടനം ചെയ്ത വർഷം?

  1959 ഒക്ടോബർ 2


8) ഏറ്റവും കൂടുതൽ വാരിയെല്ലുകൾ ഉള്ള ജന്തു?

പാമ്പ്


9) ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള മൂലകം ഏത്?

 ഓസ്മിയം ✔️


10) ആദ്യത്തെ മനുഷ്യ നിർമ്മിത മൂലകം ഏത്?

ടെക്നീഷ്യo


അറിവ് പങ്കിടാം


1.ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്--ISRO (Indian Space Research Organization) 

2.ISRO സ്ഥാപിച്ച വർഷം-1969

3.ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന് തുടക്കമിട്ട വർഷം-1962 

4.ഇന്ത്യയിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി--കൽപനാ ചൗള (1987)

5.ബഹിരാകാശ യാത്ര നടത്തിയ രണ്ടാമത്തെ ഇന്ത്യൻ വനിത--സുനിത വില്യംസ് 

6.വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കാൻ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം--EDUSAT

7. EDUSAT വിക്ഷേപിച്ച ദിവസം --20.9.2004

7.ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥാ ആവശ്യങ്ങൾക്കുവേണ്ടി മാത്രമുള്ള ഉപഗ്രഹം--METSAT 

8.METSAT വിക്ഷേപിച്ച ദിവസം-12.9.2002 

9.മെറ്റ്സാറ്റിന്റെ പുതിയ പേര്--കൽപനാ-1 

10.ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേക്ഷണ ദൗത്യം--ചാന്ദ്രയാൻ-1


ഇന്ത്യ

1.ഉത്തരായന രേഖ കടന്നുപോകുന്ന  സംസ്ഥാനങ്ങളുടെ എണ്ണം-8

2.ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം--അരുണാചൽ പ്രദേശ് 

3.തെക്കേ ഇന്ത്യൻ മലകളുടെ രാജ്ഞി--ഊട്ടി 

4.പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മലമ്പാത--പാലക്കാട് ചുരം

5.ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി--ഗംഗ 

6.ഗംഗയുടെ ഏറ്റവും നീളം കൂടിയ പോഷക നദി--യമുന

7.ഇന്ത്യയിലെ വജ്രനഗരം--സൂററ്റ്

8.ഇന്ത്യയിലെ പ്രധാന വജ്രഖനി--പന്ന (മദ്ധ്യപ്രദേശ്)

9.കടുവ സംസ്ഥാനം--മദ്ധ്യപ്രദേശ്

10.ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി--താർ മരുമൂമി


ലോകം

1.ഏറ്റവും വലിയ ഭൂഖണ്ഡം--ഏഷ്യ

2.ഏറ്റവും വലിയ രാജ്യം--റഷ്യ 

3.ഏറ്റവും വലിയ ദ്വീപ്-- ഗ്രീൻലാന്റ്

4.ഏറ്റവും വലിയ സമുദ്രം--പസഫിക് സമുദ്രം 

5.ഏറ്റവും നീളം കൂടിയ നദി--നൈൽ

6.ഏറ്റവും വലിയ പർവ്വതനിര-- ഹിമാലയം

7.ഏറ്റവും വലിയ മരുഭൂമി--സഹാറ

8.ഏറ്റവും വലിയ ഉപദ്വീപ്--അറേബ്യ

9.ഏറ്റവും വലിയ പവിഴദ്വീപ്--ക്വാജലിൻ

10.ഏറ്റവും വലിയ പീഠഭൂമി--പാമീർ പീഠഭൂമി


കണ്ടുപിടുത്തം കണ്ടുപിടിച്ചവർ


1) വിമാനം കണ്ടുപിടിച്ചത് ആര്?

 റൈറ്റ് സഹോദരന്മാർ


2) റെയിൽവേ എഞ്ചിൻ കണ്ടു പിടിച്ചതാര്?

ജോർജ് സ്റ്റീഫൻസൺ


3) മോട്ടോർ സൈക്കിൾ കണ്ടുപിടിച്ചതാര്?

 ഡൈoലർ


3) മെഷീൻ ഗൺ കണ്ടു പിടിച്ചതാര്?

 *റിച്ചാർഡ് ഗാറ്റിലിഗ്


4) സിനിമാ പ്രൊജക്ടർ കണ്ടുപിടിച്ചത് ആര്?

 എഡിസൺ


5) സൈക്കിൾ ടയർ കണ്ടു പിടിച്ചതാര്?

ജോൺ ഡൺലപ്പ്‌


6)ന്യൂട്രോൺ ബോംബ് കണ്ടുപിടിച്ചതാര്?

 സാമുവൽ കോഹൻ


7)എയർകണ്ടീഷൻ കണ്ടുപിടിച്ചത്?

കാരിയർ


8)ജെറ്റ് എൻജിൻ കണ്ടുപിടിച്ചത് ആര്?

ഫ്രാങ്ക് വിറ്റിൻ


10)ലിഫ്റ്റ് കണ്ടുപിടിച്ചതാര്?

എലീഷ ഓട്ടീസ്


11)ക്യാമറ കണ്ടുപിടിച്ചതാര്?

 വാൾക്കർ ഈസ്റ്റ്മാൻ


12)സിടി സ്കാൻ കണ്ടുപിടിച്ചത് ആര്?

ഹൌൺസ് ഫീൽഡ്


13)ഡീസൽ എൻജിൻ കണ്ടുപിടിച്ചത് ആര്?

 റുഡോൾഫ് ഡീസൽ


14)ഫോട്ടോസ്റ്റാറ്റ് മെഷീൻ കണ്ടു പിടിച്ചത് ആര്?

ചെസ്റ്റർ കാൾസ്റ്റൺ


15)അച്ചടി മിഷൻ കണ്ടുപിടിച്ചതാര്?

ഗുട്ടൺ ബൾഗ്


16)മൈക്രോസോഫ്റ്റ് കണ്ടുപിടിച്ചതാര്?

 സക്കറിയാസ് ക്യാൻസൽ


17)ടെലിസ്കോപ് കണ്ടുപിടിച്ചത് ആര്?.

 ഹാൻസ് ലിപ്പാർഷേ


18)സൈക്കിൾ കണ്ടുപിടിച്ചത് ആര്?

 മാക്മില്ലൻ


19)ആവിയന്ത്രം കണ്ടുപിടിച്ചത് ആര്?

 ജെയിംസ് വാട്ട്


20) ബാറ്ററി കണ്ടു പിടിച്ചതാര്?

അലക്സാൻഡ്രോ വോൾട്ടോ



ചരിത്രപ്രധാന സ്ഥലങ്ങൾ

1.കേദാർനാഥ്--ഹിന്ദുക്കളുടെ പുണ്യസ്ഥലം

2.ഹരിദ്വാർ--ഹിന്ദുക്കളുടെ പുണ്യസ്ഥലം

3.അമർനാഥ്--തീർത്ഥാടന കേന്ദ്രം (കാശ്മീർ)

4.എല്ലോറ ഗുഹകൾ--ഹിന്ദു-ബുദ്ധ-ജൈന സ്മാരകങ്ങളായ 34 ഗുഹാക്ഷേത്രങ്ങൾ,മഹാരാഷ്ട്ര 

5.സുവർണക്ഷേത്രം--സിക്കുകാരുടെ പുണ്യസ്ഥലം, പഞ്ചാബിലെ അമൃതസറിൽ

6.തഞ്ചാവൂർ--ചോളരാജാക്കന്മാരുടെ തലസ്ഥാനം, ബൃഹദീശ്വരക്ഷേത്രം

7.കൊണാർക്ക് സൂര്യക്ഷേത്രം--ഒഡിഷ

8.കുത്തബ്മീനാർ--ഡൽഹി

9.ഖജുരാഹോ--ഭോപ്പാലിനു സമീപമുള്ള 80 ഗുഹാക്ഷേത്രങ്ങൾ

10.മഹാബലിപുരം--പല്ലവ ശില്പകലയ്ക്ക് പ്രസിദ്ധമായ സ്ഥലം.


ചരിത്രം കുറിച്ച ബഹിരാകാശ സഞ്ചാരികൾ

1.എലീൻ കോളിൻസ്--സ്പേസ് ഷട്ടിൽ നിയന്ത്രിച്ച ആദ്യ വനിത (2005)

2.കൽപന ചൗള--ആദ്യ ഇന്ത്യൻ വനിത (1997)

3.രാകേഷ് ശർമ്മ--ആദ്യ ഇന്ത്യാക്കാരൻ (3.4.1984)

4.സാലി K റീഡ്--ആദ്യ അമേരിക്കൻ വനിത (1983)

5.നീൽ ആംസ്ട്രോംഗ്--ചന്ദ്രനിൽ ഇറങ്ങിയ ആദ്യ മനുഷ്യൻ (21.7.1969) 

6.അലക്സി ലിയോനോവ്--ബഹിരാകാശത്ത് നടന്ന ആദ്യ മനുഷ്യൻ (18.3.1965) 

7.വാലന്റീന തെരരഷ്കോവ--ബഹിരാകാശത്ത് പോയ ആദ്യ വനിത (16.6.1963)

8.ജോൺ H.ഗ്ലെൻ--ഭൂമിയെ പ്രദക്ഷിണം ചെയ്ത ആദ്യ അമേരിക്കൻ (1962)

9.അലൻ ഷെപ്പേർഡ്--ബഹിരാകാശത്ത് പോയ ആദ്യ അമെരിക്കൻ (5.5.1961)

10.യൂറി ഗഗാറിൻ--ആദ്യ ബഹിരാകാശ സഞ്ചാരി--(റഷ്യ, 12.4.1961)


ചോദ്യോത്തരങ്ങൾ

ഏത് വർഷം മുതലാണ് നവംബർ 1ശ്രേഷ്ഠ ഭാഷാ ദിനമായി ആചരിക്കുന്നത്  ?

2013✅️


ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിന്റെ സ്ഥാനം  ?

22✅️


ഏറ്റവും കൂടുതൽ നഗര സഭകൾ ഉള്ള ജില്ല ?

എറണാകുളം (11)✅️


കേരളത്തിൽ അവസാനം രൂപം കൊണ്ട കോർപറേഷൻ  ഏത് ?

കണ്ണൂർ ✅️


കേരളത്തിലെ റോഡ് കൾക്കിരു വശവും  തണൽ മരങ്ങൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതി ഏത് ?

ഹരിത കേരളം ✅️


ഒന്നാം കേരള മന്ത്രി സഭ നിലവിൽ വന്ന വർഷം ?

1957ഏപ്രിൽ 5✅️


UNESCO യുടെ ഗ്ലോബൽ നെറ്റ് വർക്ക്‌ ഓഫ് ലേർണിങ് സിറ്റി(GNLC )പദവി യിലേക്ക് നാമനിർദ്ദേശം ചെയ്ത കേരളത്തിലെ സ്ഥലങ്ങൾ ഏത് ?

തൃശൂർ, നിലമ്പൂർ ✅️


കേരള ഹൈ ക്കോടതി നിലവിൽ വന്നത് എന്നാണ് ?

1956 നവംബർ 1 ന് ✅️


സംസ്ഥാനസർക്കാരിന്റെ ഓൺലൈൻ ടാക്സി സർവീസ് ന്റെ പേര്?

കേരള സവാരി ✅️


ഏഷ്യ യിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ ഏത് ?

കുടുംബ ശ്രീ ✅️


പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ച വർഷം ഏത് ?

2006✅️


കേരളത്തിലെ ഏറ്റവും വലിയ ചുരം ഏത്  ?

പാലക്കാട്‌ ചുരം ✅️


History of Kerala രചിച്ചത് ആരാണ് ?

സർദാർ K. M. പണിക്കർ ✅️


യക്ഷഗാനം  പ്രചാരത്തിലുള്ള ജില്ല ഏത് ?

കാസർഗോഡ് ✅️


യക്ഷ ഗാനത്തിന്റെ മറ്റൊരു പേര് എന്താണ് ?

ബയലാട്ടം ✅️


സസ്യങ്ങളെ ക്കുറിച്ചുള്ള Red data book തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം  ഏത് ?

കേരളം ✅️


ഏറ്റവും കൂടുതൽ കടൽ തീരമുള്ള രണ്ടാമത്തെ ജില്ല ഏത് ?

ആലപ്പുഴ ✅️


കേരള ജല ഗതാഗതത്തിന്റെ ആസ്ഥാനം എവിടെ ?

ആലപ്പുഴ ✅️


കേരള കലാമണ്ഡലത്തിന് കല്പിത സർവകലാശാല പദവി ലഭിച്ച വർഷം ഏത് ?

2007✅️


Kite Victers ന് ആസ്ഥാന മന്ദിരം സ്ഥാപിക്കുന്നത് എവിടെ ?

വലിയ ശാല (തിരുവനന്തപുരം )✅️


ഇന്ത്യയിൽ ആദ്യമായി bird അറ്റ്ലസ്  പുറത്തിറക്കിയ സംസ്ഥാനം ഏത് ?

കേരളം ✅️


വൈക്കം മുഹമ്മദ്‌ ബഷീർ സ്മാരകം നിലവിൽ വരുന്നത് എവിടെ ?

കോഴിക്കോട് ✅️


കേരളത്തിന്റെ ഔദ്യോഗിക പാനീയം  ഏത് ?

ഇളനീർ ✅️


 കേരളത്തിൽ ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന പ്രദേശം ഏത് ?

ചിന്നാർ ✅️


കേരളത്തിൽ ഏറ്റവും മലിനീകരണ നിരക്ക് കുറഞ്ഞ നദി  ഏത് ?

കുന്തിപ്പുഴ ✅️


സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി  ഏത് ?

കുന്തി പ്പുഴ ✅️


മൂന്നാറിൽ സംഗമിക്കുന്ന നദികൾ ഏതെല്ലാം?

മുതിരപ്പുഴ, നല്ല തണ്ണി, കുണ്ടള ✅️


വില്യം ലോഗന്റെ മലബാർ മാന്വലിൽ പരാമർശിക്കുന്ന നദി ഏത് ?

കോരപ്പുഴ ✅️


പാരമ്പര്യേതര ഊർജ്ജവികസനത്തിനായി സ്ഥാപിതമായ സ്ഥാപനം ഏത്?

അനർട്ട് (1986)✅️


കേരളത്തിൽ തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം ഏത് ?

വിഴിഞ്ഞം ( തിരുവനന്തപുരം )✅️


ഇന്ത്യയിൽ കായലിൽ സ്ഥിതി ചെയ്യുന്ന തുറമുഖം  ഏത്?

കൊച്ചി തുറമുഖം ✅️


 കേരളത്തിലെ ഏറ്റവും ചെറിയ വന്യ ജീവി സംരക്ഷണ മേഖല ഏത് ?

മംഗള വനം (എറണാകുളം )✅️


മാമ്പഴകൃഷി ക്ക്‌ പ്രസിദ്ധമായ പാലക്കാട്‌ ജില്ലയിലെ സ്ഥലം ഏത് ?

മുതലമട ✅️ 


കേരളത്തിൽ പുതുതായി 150ഇനം ജീവി വർഗത്തെ കണ്ടെത്തിയ വന്യജീവി സങ്കേതം ഏത് ?

ശെന്തുരു ണി വന്യ ജീവി സങ്കേതം ✅️


സംസ്ഥാനത്തെ ആദ്യ ഗോത്ര സൗഹൃദ വിദ്യാലയം ആകുന്നത്  ?

തോൽപ്പെട്ടി ഗവണ്മെന്റ് സ്കൂൾ ( വയനാട് )✅️


ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം ഏത് ?

കേരളം ✅️


കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശ ടൂറിസ്റ്റ് കൾ എത്തുന്നത് ഏത് രാജ്യത്ത് നിന്നാണ് ?

ബ്രിട്ടൻ ✅️


ഈ അടുത്ത് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട മലയാളി കായിക  താ രം   ആര്?

പി. ടി. ഉഷ ✅️


2022-ലെ വയലാർ അവാർഡ് ജേതാവ് ആരാണ്  ?

എസ്. ഹരീഷ്  ( മീശ )✅️


കേരളത്തിൽ ഏറ്റവും കൂടുതൽ കരിമ്പ് കൃഷി ചെയ്യുന്ന    ജില്ല ഏത് ?

    പാലക്കാട്‌ ✅️


കേരളത്തിൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക പ്രദേശം ഏത് ?

വട്ട വട ✅️


പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്നത് ഏത് ?

കൊച്ചി ✅️



ഭാരത പ്പുഴ കടലിൽ പതിക്കുന്നത് എവിടെ വെച്ച്  ?

പൊന്നാനി ✅️



എഴുത്തച്ഛൻ പുരസ്‌കാരം..

 ഒരു സാഹിത്യകാരന്റെയോ സാഹിത്യ കാരിയുടെയോ സമഗ്ര സംഭാവന വിലയിരുത്തി ബഹുമതി അർപ്പിക്കാനായി കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നത  സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛൻ പുരസ്‌കാരം..5ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് അവാർഡ്.1993 ആദ്യമായി എഴുത്തച്ഛൻ പുരസ്‌കാരത്തിന് അർഹനായത്. ശൂരനാട് കുഞ്ഞൻ പിള്ളയാണ്.

 2020 - പോൾ സക്കറിയ
 2021  - പി. വത്സല
 2022  -- സേതു

 വയലാർ അവാർഡ്

മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്‌കാരമാണ് വയലാർ പുരസ്‌കാരം. മലയാളത്തിലെ പ്രശസ്ത കവി വയലാർ രാമവർമ്മ യുടെ ഓർമ്മയ്ക്കായിട്ടാണ് ഈ പുരസ്‌കാരം രൂപവത്ക്കരിച്ചിട്ടുള്ളത്. 1977 ഇൽ ആണ്. ഈ പുരസ്‌കാരം നൽകിതുടങ്ങിയത്. എല്ലാവർഷവും  ഒക്ടോബർ 27നാണ് ഈ അവാർഡ് നൽകുന്നത്. സമ്മാനത്തുക 1ലക്ഷം രൂപയും വെങ്കല ശില്പവുമാണ്. ആദ്യ വയലാർ അവാർഡ്  1977 ഇൽ ലളിതാംബിക  അന്തർജ്ജന ത്തിന് (അഗ്നി സാക്ഷി ) ആണ് ലഭിച്ചത്.

 2020  --ഏഴാച്ചേരി  രാമചന്ദ്രൻ (ഒരു വെർജീനിയൻ വെയിൽ ക്കാലം )

 2021  --ബെന്യാമിൻ  (മാന്തളിരിലെ  20 കമ്മ്യൂണിസ്റ്റ്‌ വർഷങ്ങൾ )

 2022 --- എസ്. ഹരീഷ്  ( മീശ )

 വള്ളത്തോൾ പുരസ്‌കാരം


വള്ളത്തോൾ സാഹിത്യ സമിതി അന്തരിച്ച പ്രശസ്ത മലയാളകവിയായ വള്ളത്തോളിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് വള്ളത്തോൾ പുരസ്‌കാരം.111111₹യും പ്രശസ്തി പത്രവും ഉൾപ്പെട്ടതാണ് ഈ പുരസ്‌കാരം. ആദ്യ വള്ളത്തോൾ പുരസ്‌കാരം 1991ഇൽ പാലാ നാരായണൻ  നായർക്കാണ് ലഭിച്ചത്. അവസാനമായി ലഭിച്ചത് 2019 ഇൽ പോൾ സക്കറിയക്കും.

 ഓടക്കുഴൽ പുരസ്‌കാരം


മലയാള കവി. ജി. ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ അവാർഡാണ് ഓടക്കുഴൽ പുരസ്‌കാരം.1968 ഇൽ ജി. ശങ്കര കുറുപ്പ് അദ്ദേഹത്തിന് ലഭിച്ച ജ്ഞാന പീഠപുരസ്കാരത്തിന്റെ തുക യുടെ ഒരു ഭാഗം ഉപയോഗിച്ച് രൂപവത്ക്കരിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് മലയാളത്തിലെ ഏറ്റവും നല്ല കൃതിയായി അവാർഡ് നിർണ്ണയ കമ്മിറ്റി തിരഞ്ഞെടുക്കുന്ന ഗ്രന്ഥത്തിന്റെ കർത്താവിന് ഓടക്കുഴൽ പുരസ്‌കാരം നൽകുന്നത്. 1978 ന് ശേഷം ജി യുടെ ചരമ ദിനമായ ഫെബ്രുവരി 2ന് ആണ് ഈ പുരസ്‌കാരം സമ്മാനിക്കുന്നത്.30000₹ യും പ്രശസ്തി ഫലകവും അടങ്ങുന്നതാണ്  പുരസ്‌കാരം.2021 ഇൽ സാറ ജോസഫിന് ( ബുധിനി ) ആണ് ലഭിച്ചത്.

2022 ഇൽ അംബികാ സുതൻ  മാങ്ങാട് (പ്രാണവായു ) ആണ് ലഭിച്ചത്


നൃത്തരൂപങ്ങൾ സംസ്ഥാനങ്ങൾ 

➖➖➖➖➖➖➖➖➖➖

●കോലാട്ടം:  തമിഴ്‌നാട് 

●ഭരതനാട്യം :  തമിഴ്‌നാട് 

●തെരുകൂത്ത്:  തമിഴ്‌നാട് 

●മോഹിനിയാട്ടം :  കേരളം 

●കഥകളി :  കേരളം 

●ഓട്ടൻതുള്ളൽ:  കേരളം 

●കുച്ചിപ്പുടി :  ആന്ധ്രാപ്രദേശ് 

●കൊട്ടം:  ആന്ധ്രാപ്രദേശ്

●യക്ഷഗാനം:  കർണാടകം, കേരളം

●ഭാംഗ്ര:  പഞ്ചാബ്

●ഗിഡ:  പഞ്ചാബ്

●തിപ്നി:  ഗുജറാത്ത്

●ഗർബ:  ഗുജറാത്ത് 

●ഭാവൈ:  ഗുജറാത്ത്

●ദണ്ഡിയറാസ്:  ഗുജറാത്ത്

●രാസലീല :  ഗുജറാത്ത്

●മണിപ്പൂരി :  മണിപ്പൂർ

●മഹാരസ്സ:   മണിപ്പൂർ

●ലായിഹരേബ:    മണിപ്പൂർ

●ഛൗ:   ഒഡീഷ

●ബഹാകവാഡ:    ഒഡീഷ

●ഒഡീസി :   ഒഡീഷ

●ദന്താനതെ:   ഒഡീഷ

●ബിഹു:   ആസാം

●അനകിയനാട്:   ആസാം

●ബജാവാലി:   ആസാം

●ഛാക്രി:   ജമ്മുകശ്മീര്‍ 

●ഹികാത്ത് :   ജമ്മുകശ്മീര്‍

●ചമർഗിനാഡ്:  രാജസ്ഥാന്‍

●ഖയാൽ :   രാജസ്ഥാന്‍

●കായംഗബജവംഗ: രാജസ്ഥാന്‍

●ഗാംഗോർ:   രാജസ്ഥാന്‍

●ജുഗൽലീല:   രാജസ്ഥാന്‍

●ഛപ്പേലി:   ഉത്തർപ്രദേശ് 

●നൗട്ടാങ്കി, കജ്രി:   ഉത്തർപ്രദേശ്

●ദാഹികാല:   മഹാരാഷ്ട്ര 

●ലെസിം:   മഹാരാഷ്ട്ര

●തമാശ :   മഹാരാഷ്ട്ര

●കുമയോൺ:   ഉത്തരാഞ്ചൽ

●ലുഡ്ഢി:   ഹിമാചൽപ്രദേശ്

●കായംഗ:   ഹിമാചൽപ്രദേശ്

●വെയ്കിങ്:  അരുണാചല്‍പ്രദേശ് 

●ലോത്ത:   മധ്യപ്രദേശ് 

●മാഛ:   മധ്യപ്രദേശ്

●പാണ്ട്വാനി:   മധ്യപ്രദേശ്

●കാഥി:  പശ്ചിമ ബംഗാള്‍ 

●ജാത്ര:   പശ്ചിമ ബംഗാള്‍

●സ്വാങ്:  ഹരിയാന


6 questions:-


1.Who is the author of the book 'India Divided'?

Dr. Rajendraprasad.


'ഇന്ത്യ  ഡിവൈഡഡ് 'എന്ന പുസ്തകം ആരുടെയാണ്?

Ans. ഡോ. രാജേന്ദ്ര പ്രസാദ്.


2. When is Quit India Day?


Ans. August 9

ക്വിറ്റ് ഇന്ത്യാ ദിനം  എന്നാണ്?


Ans. ആഗസ്റ്റ് 9


3.Who is known as 'Kerala Gandhi'?

Ans. K. Kelappan.


'കേരള ഗാന്ധി ' എന്നറിയപ്പെടുന്നത് ആരാണ്?

Ans. കെ. കേളപ്പൻ.


4. Who is known as the 'Lion of Kerala'?

Ans. Pazhassi Raja


'കേരള സിംഹം 'എന്നറിയപ്പെടുന്നത്  ആരാണ്?

Ans. പഴശ്ശിരാജ.


5.Which is poor man's Ooty  in Kerala?

Ans. Nelliyampathi.


'പാവങ്ങളുടെ ഊട്ടി ' എന്നറിയപ്പെടുന്ന കേരളത്തിലെ  സ്ഥലമേത്?

Ans. നെല്ലിയാമ്പതി.


6.Which state is known as the 'sugar bowl of India'?

Ans. Uttarpradesh.


'ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം 'എന്നറിയപ്പെടുന്ന സംസ്ഥാനം?

Ans. ഉത്തർപ്രദേശ്.



 പൊതുവിജ്ഞാനം 📚


1.പാർലമെന്റിലെ ചർച്ചകളിൽ പങ്കെടുക്കാൻ അവകാശമുള്ളതും ,എന്നാൽ വോട്ടവകാശം ഇല്ലാത്തതുമായ ഉദ്യോഗസ്ഥൻ ആരാണ്

അറ്റോർണി ജനറൽ


2.1981 ലെ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റിയൂട്ട് പുരസ്കാരം നേടിയ മലയാള സിനിമയേതാണ്

എലിപ്പത്തായം (അടൂർ ഗോപാലകൃഷ്ണൻ)


3.ഇന്ത്യയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യത്തെ വനിത ആരായിരുന്നു

ലീല സേത്


4.ഐക്യരാഷ്ട്രസഭ ആദ്യമായി പ്രഖ്യാപിച്ച ദിനാചരണം ഏതായിരുന്നു

മനുഷ്യാവകാശദിനം


5.അമേരിക്കയെ കൂടാതെ വൈറ്റ് ഹൌസ് എന്ന് പേരുള്ള പ്രസിഡന്റ് ഓഫീസ് ഉള്ള രാജ്യം ഏതാണ്

കിർഗിസ്ഥാൻ


6.ലോകബാങ്കിൽ നിന്നും ആദ്യമായി വായ്പയെടുത്ത രാജ്യം ഏതാണ്

ഫ്രാൻസ്


7.ലോക ചിന്താദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്

റോബർട്ട് ബേഡൻ പവൽ


8.എസ്കിമോകൾ സംസാരിക്കാൻ ഉപയോഗിക്കുന്ന ഭാഷ ഏതാണ്

ഇന്യൂട്ട്


9.റോട്ടറി ഇന്റർനാഷണൽ സ്ഥാപിച്ചത് ആരാണ്

പോൾ പി ഹാരിസ്


10.ഭൂമിയിൽ ഏറ്റവും അപൂർവമായി കാണപ്പെടുന്ന മൂലകം ഏതാണ്

അസറ്റാറ്റിൻ


  അറിവിൻ്റെ വഴിയെ... 


 🟣ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

🔹 കേരളം 


🟣സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ വ്യവസായങ്ങളുള്ള ജില്ല?

🔹 എറണാകുളം 


🟣കേരളത്തിലെ വ്യാവസായിക തലസ്ഥാനം?

🔹 എറണാകുളം 


🟣കേരളത്തിൽ തടി വ്യവസായത്തിന് പ്രശസ്തമായിരുന്ന കോഴിക്കോട് ജില്ലയിലെ സ്ഥലം?

🔹 കല്ലായി 


🟣കേരളത്തിൽ ഓട് വ്യവസായത്തിന്റെ കേന്ദ്രം?

🔹 ഫറോക്ക് 


🟣ഏറ്റവും കൂടുതൽ കൈത്തറികൾ ഉള്ള ജില്ല?

🔹 കണ്ണൂർ 


🟣കേരളത്തിന്റെ നെയ്ത്തുപട്ടണം?

🔹 ബാലരാമപുരം 


🟣കേരളത്തിലെ പരമ്പരാഗത വ്യവസായത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്?

🔹 കയർ 


🟣ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങൾ ഉള്ള ജില്ല?

🔹 ആലപ്പുഴ 


🟣കേരള സർക്കാർ സംസ്ഥാന കയർ വർഷമായി ആചരിച്ച വർഷം?

🔹 2010 


കണ്ടുപിടുത്തം--കണ്ടുപിടിച്ചവർ 

1.ആസ്പിരിൻ--ഡ്രെസർ

2.ബാക്ടീരിയ--ലീവാൻഹുക്ക്

3.രക്തചംക്രമണം--വില്യം ഹാർവി

4.വാക്സിനേഷൻ--എഡ്വേർഡ് ജന്നർ

5.ക്ലോറോഫോം--ജയിംസ് സിംസൺ

6.ഇൻസുലിൻ--ബാന്റിംഗ്

7.സ്തെതസ്കോപ്പ്--റെനെ ലെനക്ക്

8.പേപ്പട്ടിവിഷം--ലൂയി പാസ്റ്റർ 

9.പെൻസിലിൻ--അലക്സാണ്ടർ ഫ്ലെമിംഗ് 

10.പോളിയോ വാക്സിൻ--ജോനസ് സാൽക്


 പൊതുവിജ്ഞാനം 📚

➖️➖️➖️➖️➖️➖️➖️➖️➖

1.എന്തിനെക്കുറിച്ചുള്ള പഠനമാണ് ഓർണിത്തോളജി

A:പക്ഷികൾ


2.ശ്രീനാരായണഗുരുവിന്റെ ഏത് മഠമാണ് വൈക്കം സത്യാഗ്രഹ ആശ്രമമായി ഉപയോഗിച്ചത്

A:വെല്ലൂർ മഠം


3.സ്പീഷീസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരായിരുന്നു

A:ജോൺ റേ


4.സോഡിയം മൂലകം വേർതിരിച്ചെടുക്കുന്ന പ്രക്രിയ ഏത് പേരിലറിയപ്പെടുന്നു

A:ഡൗൺസ് പ്രക്രിയ


5.ഏഷ്യയുടെ തണുത്ത മരുഭൂമി എന്നറിയപ്പെടുന്ന മരുഭൂമി ഏതാണ്

A:ഗോബി മരുഭൂമി


6.ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത് ആരായിരുന്നു

A:ചാൾസ് വിൽകിൻസ്


7.സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ഗവർണർ ജനറൽ ആരായിരുന്നു

A:എല്ലൻബറോ പ്രഭു


8.കേരള ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ

A:ഇടപ്പള്ളി


9.എന്തിനെക്കുറിച്ചുള്ള പഠനമാണ് ഹോറോളജി

A:സമയം


10.ഇന്ത്യയിലെ ഒരേയൊരു കര ബന്ധിത തുറമുഖം ഏതാണ്

A:വിശാഖപട്ടണം



6 questions:-




1.When is world earth day?
Ans. April 22.


എന്നാണ് ലോക ഭൗമദിനം?
Ans. ഏപ്രിൽ 22.


2. 
When is World Mosquito Day?
Ans. August 20.

ലോക കൊതുക് ദിനം എന്നാണ്?
Ans. ആഗസ്റ്റ് 20.

3.Who is known as 'hero of quit India movement'?
Ans. Jayaprakash Narayan.


'ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ നായകൻ 'എന്നറിയപ്പെടുന്നത് ആരാണ്?
Ans ജയപ്രകാശ് നാരായണൻ



4. Which is the district in Kerala shares its boundary with Tamil Nadu and Karnataka?
Ans. Wayanad.


രണ്ട് അയൽ സംസ്ഥാനങ്ങളായി അതിർത്തി പങ്കിടുന്ന ജില്ല?
Ans. വയനാട്.



5. Who is the Wayalar award winner 2022?
Ans.S. Hareesh(Novel-Meesa)


2022 ലെ വയലാർ അവാർഡ് ലഭിച്ചത് ആർക്കാണ്?
Ans.S. ഹരീഷ് (മീശ എന്ന നോവലിന്).



6. Who is known as 'the iron lady of India'?
Ans. Indira Gandhi.


'ഇന്ത്യയുടെ ഇരുക്ക് വനിത ' എന്നറിയപ്പെടുന്നത് ആരാണ്?
Ans. ഇന്ദിരാഗാന്ധി.



അന്വേഷണ കമ്മീഷനുകൾ 


1.ബൽവന്തറായ് മേത്ത കമ്മീഷൻ--പഞ്ചായത്തീരാജ്

2.ഗോസ്വാമി കമ്മിറ്റി--പീഡിത വ്യവസായങ്ങൾ 

3.Y.V.ചന്ദ്രചൂഡ് കമ്മിറ്റി--ക്രിക്കറ്റ് കോഴ വിവാദം 

4.യശ്പാൽ കമ്മിറ്റി--പ്രാഥമിക വിദ്യാഭ്യാസം 

5.മുരാരി കമ്മിറ്റി--ആഴക്കടൽ മത്സ്യബന്ധനം 

6.സുബ്രഹ്മണ്യം കമ്മിറ്റി--കാർഗിൽ നുഴഞ്ഞുകയറ്റം 

7.മോത്തിലാൽ വോറ കമ്മീഷൻ--രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം 

8.ലിബർഹാൻ കമ്മീഷൻ--അയോദ്ധ്യ സംഭവം 

9.നാനാവതി കമ്മീഷൻ--ഗോധ്ര കലാപം 

10.ഗോപാലകൃഷ്ണപിള്ള കമ്മീഷൻ--വിഴിഞ്ഞം കലാപം



സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ പത്രങ്ങളും സ്ഥാപകരും


1.വംഗദൂത്--രാജാ റാം മോഹൻ റോയ് 

2.ഇന്ത്യൻ മിറർ--ദേവേന്ദ്രനാഥ ടാഗോർ 

3.ബംഗദർശന--ബങ്കിംചന്ദ്ര ചാറ്റർജി 

4.വന്ദേമാതരം--മാഡം ബിക്കാജി കാമ

5.The Hindustan Times--K.M.പണിക്കർ

6.ലീഡർ--മദന മോഹൻ മാളവ്യ

7.അൽ ഹിലാൽ--മൗലാന അബുൾ കലാം ആസാദ് 

8.യങ് ഇന്ത്യ, ഹരിജൻ--ഗാന്ധിജി

9.Nation--ഗോപാലകൃഷ്ണ ഗോഖലെ

10.കർമ്മയോഗി--അരബിന്ദഘോഷ്

ഭൂപടത്തിലെ പ്രധാന രേഖകൾ


ഭൂപടത്തിലെ പ്രധാന രേഖകൾ

1.Isobars- ഒരേ മർദ്ദമുള്ള സ്ഥലങ്ങൾ സ്ഥലങ്ങൾ

2.Isotherms- തുല്യ ഊഷ്മാവ് അനുഭവപ്പെടുന്ന സ്ഥലങ്ങൾ

3.Isohalines- ഒരേ ഉപ്പുരസമുള്ള മേഖലകൾ

4.Isohyets- ഒരേ മഴ ലഭിക്കുന്ന പ്രദേശങ്ങൾ

5.Isohels- സൂര്യപ്രകാശം തുല്യ അളവിലുള്ള പ്രദേശങ്ങൾ

6.Isocrones- ഒരു പോയിന്റിൽ തുല്യ സഞ്ചാരസമയം

7.Isonifs- തുല്യ മഞ്ഞുള്ള മേഖലകൾ

8.Isorymes- തുല്യ മൂടൽമഞ്ഞുള്ള മേഖലകൾ

9.Isitachs- ഒരേ വേഗതയിൽ കാറ്റ് വന്ന് അനുഭവപ്പെടുന്ന സ്ഥലങ്ങൾ

10.Isoceraunics- ഒരേ തീവ്രതയിൽ ഇടിമിന്നലോടുകൂടിയ പേമാരി ലഭിക്കുന്ന സ്ഥലങ്ങൾ

 11.Contour lines-സമുദ്രനിരപ്പിൽ നിന്നും തുല്യ ഉയരമുള്ള സ്ഥലങ്ങൾ

ലിനക്സ്

 വളരെ പ്രശസ്തമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്സ് (ആംഗലേയം:GNU/Linux). 1983 ൽ റിച്ചാർഡ് സ്റ്റാൾമാൻ തുടക്കം കുറിച്ച ഗ്നു (ആംഗലേയം:GNU) പദ്ധതിയുടെ സോഫ്റ്റ്‌വെയർ ഭാഗങ്ങളും ലിനസ് ടോർവാൾഡ്സ് വികസിപ്പിച്ചെടുത്ത ലിനക്സ് എന്ന കേർണലും ചേർന്നാണ് ഈ ഓപ്പറേറ്റിങ് സിസ്റ്റം പിറവിയെടുത്തത്. 1992ൽ ലിനക്സ് കെർണൽ, ഗ്നു ജിപിഎൽ അനുമതിപത്രം സ്വീകരിച്ചതോടെയാണു് ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗയോഗ്യമായതു്. ഗ്നു പ്രൊജക്റ്റിന്റെ ഭാഗങ്ങളും ലിനക്സ് കേർണലും ചേർന്നാണു് ഇതുണ്ടായതെന്നതുകൊണ്ടു് ഇതിനെ ഗ്നു/ലിനക്സ് എന്നു വിളിക്കുന്നു. പലപ്പോഴും തെറ്റിദ്ധാരണമൂലമോ, പറയാനുള്ള എളുപ്പം മൂലമോ ഗ്നു എന്നത് ഒഴിവാക്കി ലിനക്സ് എന്ന് മാത്രം ഉപയോഗിക്കാറുണ്ട്. ലിനക്സ് കെർണലും, ഗ്നു പ്രൊജക്റ്റും, മറ്റു സോഫ്റ്റ്‌വെയർ ദാതാക്കൾ എന്നിവരിൽ നിന്നുള്ള സോഫ്റ്റ്‌വെയറുകളും കൂടിച്ചേർന്ന സമ്പൂർണ്ണ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്സ്. ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്.

കാശ്മീർ

   ഇന്ത്യ-പാകിസ്താൻ വിഭജനകാലത്ത് സ്വതന്ത്രമായി നിന്ന പ്രദേശം ആണ് കാശ്മീർ. പിന്നാലെ പാകിസ്താൻ അവരുടെ കൂടെ ചേർക്കുന്നതിന് കാശ്മീരിൽ സൈനിക മുന്നേറ്റം നടത്തി മൂന്നിലൊന്ന് പ്രദേശം കൈവശപ്പെടുത്തി. അപ്പോൾ കശ്മീർ മഹാരാജാവ് ഹരിസിങ് ഇന്ത്യയുടെ സഹായം തേടുകയും ഇന്ത്യയിൽ ലയിക്കാൻ സമ്മതിക്കുകയും ചെയ്തു. അപ്പോൾ മാത്രം ആണ് ഇന്തൃൻ സൈനൃം കാശ്മീരിൽ പ്രവേശിച്ച് പാകിസ്താനുമായി യുദ്ധം ചെയ്തതും. പക്ഷെ പാകിസ്താൻ പിടിച്ചെടുത്ത പ്രദേശം തിരിച്ചു പിടിക്കാൻ ഇന്ത്യക്ക് പറ്റിയില്ല . ഇത് പാക് അധിനിവേശ കാശ്മീർ എന്നറിയപ്പെട്ടു. പാകിസ്താൻ ഗവൺമെന്റ് ഇതിന്റെ സ്വയംഭരണാവകാശം ഉണ്ട് എന്ന് പ്രഖ്യപിച്ചു കൊണ്ട് ഇന്ത്യയുമായി 1947,1965 യുദ്ധം ചെയ്യുകയുണ്ടായി. രണ്ടു യുദ്ധത്തിലും പാകിസ്താൻ പരാജിതരായി (പക്ഷെ പോയത് പോയി). ഇതിനെ തുടർന്ന് പാകിസ്താനിനെ തീവ്രവാദികൾ ഭൂരിഭാഗ ജനവിഭാഗമായ കാശ്മീരിലെ മുസ്ലീം ജനതയെ മതവികാരത്തിന്റെ പേരിൽ ഇളക്കിവിടുകയും തീവ്രവാദ സംഘടനകൾ ഉണ്ടാക്കുകയും, കാശ്മീരിലെ ജനജീവിതം ദുസ്സഹകമാക്കുകയും കൂട്ടകൊലകൾ നടത്തുകയും ചെയ്തു. ഇത് കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിൽ കലാശിച്ചു. 1985 സിയാച്ചിനിൽ നുഴഞ്ഞുകയറ്റം നടത്തിയ പാകിസ്താൻ സേനക്കെതിരെ ഇന്ത്യ ശക്തമായി പ്രതിരോധിക്കുകയും ഒരു യൂദ്ധത്തിന്റെ വക്കിൽ എത്തുകയും ചെയ്തു. അതിനുശേഷം 1999ൽ പാകിസ്താൻ സൈന്യം വീണ്ടും കാർഗിലിൽ നുഴഞ്ഞു കയറുകയും ഇന്ത്യയുമായി യുദ്ധത്തിൽ എത്തുകയും ചെയ്റ്റു. യുദ്ധാവസാനം പാകിസ്താൻ സേനയെ തുരത്തി ഓടിക്കുകയും കാർഗിൽ കീഴടക്കുകയും ചെയ്തു. 2019 ഓഗസ്റ്റ് അഞ്ചു വരെ ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്നു ജമ്മു കശ്മീർ. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം, ജമ്മുകാശ്മീരിൽ മറ്റ് ഇന്ത്യക്കാർക്ക് ഭൂമി വാങ്ങാൻ അനുവാദം നിഷേധിക്കുന്ന 35A അനുച്ഛേദം എന്നിവ റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉത്തരവിറക്കി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഒഴിവാക്കി പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു.

ഐക്യരാഷ്ട്രസഭ

ഐക്യരാഷ്ട്രസഭ (United Nations-Nations Unies) രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി
രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്‌. 
യു. എൻ(UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ്‌ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌. 1945-ൽ 51 അംഗങ്ങളുമായി തുടക്കം കുറിച്ച്‌ ഈ പ്രസ്ഥാനത്തിൽ ഇന്ന് 193 അംഗരാജ്യങ്ങളുണ്ട്. 

                                                                                                                                                                                               ചൊവ്വ


സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ.  ഉപരിതലത്തിൽ ധാരാളമായുള്ള ഇരുമ്പ് ഓക്സൈഡ് കാരണമായി ചുവന്ന നിറത്തിൽ കാണപ്പെടുന്നതിനാൽ ഇതിനെ ചുവന്ന ഗ്രഹം എന്നും വിളിക്കാറുണ്ട്.സൂര്യനിൽ നിന്നും ശരാശരി 23 കോടി കിലോമീറ്റർ അകലെയാണ്‌ ചൊവ്വ പരിക്രമണം ചെയ്യുന്നത്, പരിക്രമണ കാലം 687 ഭൗമദിനങ്ങൾക്ക് തുല്യമാണ്‌. ചൊവ്വയിലെ ഒരു സൗരദിനം ഭൂമിയിലേതിനേക്കാൾ അല്പം മാത്രം നീളമുള്ളതാണ്‌: 24 മണിക്കൂറും 39 മിനുട്ടും, 35.244 സെക്കന്റുകളും. ഒരു ചൊവ്വ വർഷം 1.8809 ഭൗമ വർഷത്തിനു തുല്യമാണ്‌, അതായത് 1 വർഷവും 320 ദിവസവും 18.2 മണിക്കൂറും.ഫോബോസ്, ഡീമോസ് എന്നിങ്ങനെ രണ്ട് സ്വാഭാവിക ഉപഗ്രഹങ്ങളാണ് ചൊവ്വയ്ക്കുള്ളത്.
2013 നവംബർ 5ൽ ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമാണ് മാർസ് ഓർബിറ്റർ മിഷൻ അഥവാ മംഗല്‍യാന്‍  
................................................................................................


ഒ എൻ വി കുറുപ്പ്

                        
ലയാളത്തിലെ പ്രശസ്ത കവിയാണ് ഒ എൻ വി കുറുപ്പ്   ( 1931-2016). ഒ എൻ വി  എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം. 

കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ എൻ കൃഷ്ണകുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 അത്തം നക്ഷത്രത്തിൽ ജനനം. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഏറ്റവും ഇളയമകനാണ് ഒ എൻ വി  എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1948-ൽ ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു . തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി .

1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാ‍ളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു. ഇപ്പോൾ കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യ പത്രാധിപരാണ് .

കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു . ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ.എൻ.വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്‌. 1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. ആറുപതിറ്റാണ്ടു ദൈർഘ്യമുള്ള സാഹിത്യജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു. കേന്ദ്ര സർക്കാരിന്റെ പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌.
 വാര്‍ദ്ധക്യ സഹജമായ രോഗത്താല്‍ 2016 ഫെബ്രുവരി 13ന് തിരുവന്തപുരത്തെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

.................................................................................................................................................

എൻഡോസൾഫാൻ

കീടനാശിനിയായി ഉപയോഗിക്കുന്ന ഒരു ഓർഗാനോക്ലോറിൻ സം‌യുക്തമാണ്‌ എൻഡോസൾഫാൻ. നിറമില്ലാത്ത ഈ ഖരവസ്തു ഒരു മാരകവിഷവസ്തു എന്ന നിലയിൽ മനുഷ്യരടക്കമുള്ള ജീവജാലങ്ങളിൽ ജനിതകവൈകല്യങ്ങളും ഹോർമോൺ തകരാറുകളും ഉൾപ്പെടെയുള്ള ദോഷഫലങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുള്ളതിനാൽ കാർഷിക രംഗത്തെ ഇതിന്റെ ഉപയോഗം വൻ‌വിവാദങ്ങൾ ഉയർത്തിവിട്ടിട്ടുണ്ട്. 
2011 ഏപ്രിൽ 29 ന് സ്റ്റോക്‌ഹോം കൺവെൻഷന്റെ ഭാഗമായി സ്വിറ്റ്സർലണ്ടിലെ ജനീവയിൽ നടന്ന സമ്മേളനത്തിൽ എൻഡോസൾഫാൻ ലോകവ്യാപകമായി നിരോധിക്കാൻ ഇന്ത്യയും മറ്റു ചില രാജ്യങ്ങളും ഉന്നയിച്ച ഉപാധികളോടെ തീരുമാനമായി.2011 മെയ് 13നാണ് രാജ്യത്ത് എൻഡോസൾഫാൻ ഉൽപാദനവും വിൽപ്പനയും സുപ്രീംകോടതി നിരോധനം പ്രഖ്യാപിച്ചിരുന്നെങ്കിലും 2011 സെപ്തംബർ 30 ന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി.
കേരളത്തിലെ കാസർഗോഡ് ജില്ലയിൽ‌പ്പെട്ട ചില പ്രദേശങ്ങളിലെ കശുമാവ് കൃഷിയിടങ്ങളിൽ വ്യാപകമായി എൻഡോസൾഫാൻ ഉപയോഗിച്ചു വന്നിരുന്നു. 2001 ൽ ആ പ്രദേശത്തെ ശിശുക്കളിൽ കാണപ്പെട്ട അസാധാരണമായ ചില രോഗങ്ങൾ എൻഡോസൾഫാന്റെ ഉപയോഗവുമായി ബന്ധപ്പെട്ടതാണെന്ന സംശയമുയർന്നു ആദ്യഘട്ടത്തിൽ എൻഡോസൾഫാന്റെ ഉപയോഗം നിരോധിച്ചെങ്കിലും കീടനാശിനി വ്യവസായരംഗത്തെ കടുത്ത സമ്മർദ്ദത്തെ തുടന്ന് ഇത് പിൻ‌വലിക്കുകയുണ്ടായി. ഭോപ്പാൽ വാതക ദുരന്തത്തിനുസാമ്യതപുലർത്തുന്ന ഒന്നായി കേരളത്തിലെ എൻഡോസൾഫാന്റെ പ്രത്യാഘാതത്തെ വിലയിരുത്തപ്പെടുന്നു.2006 ൽ എൻഡോസൾഫാന്റെ ഉപയോഗഫലമായി മരണമടഞ്ഞ കേരളത്തിലെ 135 കുടുംബങ്ങളിലെ ആശ്രിതർക്ക് 50,000 രൂപവീതം സർക്കാർ വിതരണം ചെയ്യുകയുണ്ടായി. എൻഡോസൾഫാന്റെ ഇരകളായ വ്യക്തികളെ ചികിത്സിക്കുന്നതിനും അവർക്ക് ഭക്ഷണവും മറ്റു ആവശ്യവസ്തുക്കളും നൽകുന്നതിനും സർക്കാർ ഒരു പദ്ധതി രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ എൻഡൊസൾഫാൻ ദുരന്ത ബാധിതർക്ക് ഉറപ്പു നൽകി.സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് 55 ലക്ഷം രൂപയുടെ ദുരിതാശ്വാസ നടപടികൾ സ്വീകരിക്കുകയുണ്ടായി. കാസർകോഡ് ജില്ലയിലെ പതിനൊന്ന് പഞ്ചായത്തുകളിൽ എൻഡോസൾഫാൻ മൂലം രോഗബാധിതരായവരുടെ സംരക്ഷണം ഗവൺമെന്റ് ഏറ്റെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി പി.കെ. ശ്രീമതി പറഞ്ഞു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കേരളത്തിൽ എൻഡോസൾഫാന്റെ ഉപയോഗം 2010 നവംബർ 19 ന് നിരോധിക്കുകയുണ്ടായി . നിരോധനം ലംഘിക്കുന്നതു പരമാവധി ആറുവർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും വിജ്ഞാപനത്തിലുണ്ട്