ആളൂര്‍ എസ്.എന്‍.വി.യു.പി.സ്കൂളിലെ ആദ്യ കോര്‍ണര്‍ പി.ടി.എ യോഗം ഉറുമ്പന്‍ങ്കുന്നു കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു .വൈകിട്ട് 4.30 ന് തുടങ്ങിയ യോഗം 6 മണിക്ക് അവസാനിച്ചു . നാല്‍പ്പതോളം രക്ഷിതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു .പ്രധാനാധ്യാപിക അദിതി ടീച്ചര്‍ സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.എ ശിവദാസന്‍ , പി.ടി.എ മെമ്പര്‍ ശ്രീ.ഐ.പി.പ്രദീപ്‌കുമാര്‍ , ഹിബി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു . തുടര്‍ന്ന്‍ അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ പഠന-പഠനേതര കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു .