ആളൂർ ശ്രീനാരായണവിലാസം യു പി സ്‌കൂൾ 1947 ൽ ആൺ സ്ഥാപിതമായത് . ഇക്കഴിഞ്ഞ 75 വർഷങ്ങളിലായി പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽനിന്ന് അക്ഷരജ്ഞാനം നേടിയത് . അവർ പലരും സമൂഹത്തിലെ വിവിധ മേഖലകളിൽ അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ച് വിദ്യാലയത്തിന്റെ പകിട്ടിന് പൊൻതിളക്കമേകുന്നു .
വിശ്വഗുരു ശ്രീനാരായണ ഗുരുദേവന്റെ മാർഗ്ഗങ്ങളും ലക്ഷ്യങ്ങളും ഉൾക്കൊണ്, വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടിച്ച് ശക്തരാകുക എന്ന ഗുരുവചനത്താൽ പ്രചോദിതരായ ആളൂർ ദേശത്തെ എടത്താടൻ കുടുംബക്കാർ തുടങ്ങി, പ്രമുഖ ഈഴവ സമു ദായക്കാരായ മുൻഗാമികളുടെ സംഘടനാപാടവത്തിന്റെ ഫലമായി പഴയ കൊച്ചി എസ്.എൻ. ഡി.പി. യിൽ 66-ാം നമ്പർ ശാഖയായി പ്രവർത്തനം ആരംഭിച്ച ശ്രീനാരായണീയ പ്രസ്ഥാനം അതിന്റെ തനതായ സാംസ്കാരിക, വിദ്യാഭ്യാസപ്രവർത്തനങ്ങൾ കൊണ്ട് ആളൂർ ഗ്രാമത്തിന്റെ ശ്രീയായി വിളങ്ങിനിൽക്കുന്നു.
എം.എൽ.സി. ആയിരുന്ന കെ. എസ്. പണിക്കരുടെ കാലത്ത് 1946 47 ൽ എൽ.പി.സ്കൂൾ സ്ഥാപിച്ച് എസ്.എൻ.ഡി.പി. സമാജം വിദ്യാഭ്യാസ മേഖലയിൽ കാലുകുത്തി.സ്കൂൾ സ്ഥാപിക്കുന്നതിന് സ്ഥലം നല്കി മുൻകൈ എടുത്ത ആദ്യത്തെ മാനേ ജരായ എടത്താടൻ കൊച്ചയ്യപ്പൻ അയ്യപ്പനേയും, സ്കൂൾ സ്ഥാപിക്കുവാൻ മുൻപന്തിയിൽ പ്രവർത്തിച്ച ആദ്യത്തെ സെക്രട്ടറി എടത്താടൻ ചേന്ദ്രൻ മാണി, എടത്താടൻ അയ്യപ്പൻ കൊച്ച യ്യപ്പൻ, നടുവൻ നാണു, നടുവൻ കുമാരൻ തുടങ്ങിയവരേയും മറ്റുള്ള സമുദായ അംഗങ്ങ ളേയും ഇവിടെ ബഹുമാനപുരസ്സരം നന്ദിയോടെ സ്മരിക്കുന്നു.
മന്ത്രിയായിരുന്ന കെ.ടി. അച്യു തന്റെ കാലഘട്ടത്തിൽ 1963 ൽ യു.പി.സ്കൂളും, ബഹു. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാക രന്റെ കാലഘട്ടത്തിൽ 1976 -ൽ ഹൈസ്കൂൾ,1993 ൽ വി.എച്ച്.എസ്.ഇ, 2014 - ൽ എച്ച്.എസ്. എന്നും പ്രവർത്തിച്ചുവരുന്ന സമാജം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗ്രാമത്തിന്റെ, ദേശത്തി ൻ, ശ്രീയായി വിളങ്ങിനിൽക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രശസ്തമായ വളർച്ചക്ക് സ്തുത്യർഹമായ സേവനം കാഴ്ചവെച്ച് നമ്മുടെ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകരേ യും, അദ്ധ്യാപകരേയും, അദ്ധ്യാപകരേയും, നന്ദിപൂർവ്വം സ്മരിക്കുന്നു.
ആദ്യത്തെ മാനേജർ :
ഇ.കെ. അയ്യപ്പൻആദ്യത്തെ അദ്ധ്യാപകർ:
- ചുള്ളിപറമ്പിൽ നാരായണൻ മാസ്റ്റർ
- മണപ്പറമ്പൻ രാമൻ മാസ്റ്റർ
- എടത്താടൻ കൊച്ചുരാമൻ മാധവൻ മാസ്റ്റർ
ആദ്യത്തെ പ്രധാനാധ്യാപകൻ :
- എടത്താടൻ കൊച്ചുരാമൻ മാധവൻ മാസ്റ്റർ ,
- കുഞ്ഞിറ്റി മാസ്റ്റർ
ആദ്യത്തെ വിദ്യാർത്ഥി :
- എടത്താടൻ മാണി പുരുഷോത്തമൻ
No comments:
Post a Comment