NOTICE BOARD

ക്ലാസ് പി.ടി.എ യോഗം 2026 സെപ്റ്റംബർ 8 ചൊവ്വാഴ്ച ഉച്ചക്ക് 1.30നു . എല്ലാ രക്ഷിതാക്കളും കൃത്യസമയത്ത് എത്തിച്ചേരുക .

SCROLL TEXT

സ്‌കൂൾ സ്പോർട്സ് 2026 സെപ്റ്റംബർ 10, 11 ദിവസങ്ങളിൽ നടക്കും ------ സ്‌കൂൾ കലോത്സവം 2026 സെപ്തംബര് 14 & 18 ദിവസങ്ങളിൽ . 4ന് ഓഫ് സ്റ്റേജ് മത്സരങ്ങളും 18 സ്റ്റേജ് ഇനങ്ങളും

September 5, 2026

നിറവാർന്ന ചടങ്ങുകളോടെ ആളൂർ S.N.V.U.P സ്കൂളിൽ അധ്യാപകദിനം ആഘോഷിച്ചു.

 ആളൂർ എസ്.എൻ.വി.യു.പി. സ്കൂളിൽ അധ്യാപകദിനം ആഘോഷിച്ചു

​ആളൂർ: സെപ്റ്റംബർ 5 അധ്യാപകദിനത്തോടനുബന്ധിച്ച് ആളൂർ എസ്.എൻ.വി.യു.പി. സ്കൂളിൽ വിപുലമായ പരിപാടികളോടെ അധ്യാപകദിനം ആഘോഷിച്ചു.
രാവിലെ നടന്ന പ്രത്യേക സ്കൂൾ അസംബ്ലി അധ്യാപകരാണ് നയിച്ചത്. പ്രധാനാധ്യാപകൻ റോണി മാസ്റ്ററുടെ പ്രാർത്ഥനയോടെയാണ് അസംബ്ലി ആരംഭിച്ചത്. തുടർന്ന് ശ്രുതി ടീച്ചറുടെ 'എന്റെ ഗുരുനാഥൻ' എന്ന കവിതയുടെ നൃത്താവിഷ്കാരവും സുഗന്ധി ടീച്ചറുടെ ഗാനാലാപനവും ഉൾപ്പെടെ അധ്യാപകർ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ വിദ്യാർത്ഥികൾ കൈയടികളോടെ ഏറ്റെടുത്തു.
ചടങ്ങിൽ സ്കൂൾ മാനേജർ ഇ. കെ. മാധവൻ, പി.ടി.എ. പ്രസിഡന്റ് മിഥില സനീഷ് എന്നിവർ അധ്യാപകർക്ക് ആശംസകൾ നേർന്നു സംസാരിച്ചു. പി.ടി.എ.യുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകർക്കും പൂക്കൾ നൽകി ആദരിച്ചു.

അഞ്ചാം ക്ലാസ്സിലെ ദേവദത്ത്‌ എല്ലാ അധ്യാപകർക്കും ബോക്കെയും സ്വീറ്റ് ബോക്സും  സ്കൂളിലെ എല്ലാ കുട്ടികൾക്കും മിഠായികളും നൽകി.

വിദ്യാർത്ഥികൾ തങ്ങൾ സ്വയം തയ്യാറാക്കിയ വർണ്ണാഭമായ ആശംസാകാർഡുകൾ അധ്യാപകർക്ക് സ്നേഹോപഹാരമായി കൈമാറി. 







 

No comments: