വായന മാസാചരണ
സ്കൂൾതല പ്രവർത്തനങ്ങൾ
📖📖📖📖📖📖
എസ്.എൻ.വി. യു.പിസ്ക്കൂൾ ആളൂർ - 2024 ജൂൺ 19 ബുധൻ
ജൂൺ 19വായനാദിനത്തിൽ വായന മാസാചരണത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു.ചടങ്ങിൽ പ്രധാന അധ്യാപകനായ ശ്രീ റോണി കെ മാവേലി സ്വാഗതം ആശംസിച്ചു.അധ്യക്ഷനായിരുന്ന ശ്രീ ഇ എം ശ്രീനിവാസൻ അവർകൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ശ്രീമതി സവിത ബിജു പുസ്തക പ്രദർശനത്തിന്റെയും വായനാദിനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡൻറ് ശ്രീ ചന്ദ്രൻ അവർകൾ ''അമ്മ വായന" പുസ്തകത്തിൻറെ വിതരണം നടത്തുകയുണ്ടായി.റിട്ടയർ അദ്ധ്യാപകൻ പി. യു വിൽസൺ മാസ്റ്റർ ആശംസകൾ നേർന്നു.. ഒപ്പം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്ന മികച്ച ആസ്വാദന കുറിപ്പുകൾക്കുള്ള ക്യാഷ് പ്രൈസും വായനമാസാ ചരണത്തിന്റെ സമാപ്തിയോടനുബന്ധിച്ചു നൽകുമെന്ന് അറിയിച്ചു.വായനാദിനത്തോടനുബന്ധിച്ച് രണ്ടാം ക്ലാസിൽ പഠിക്കുന്ന എൽന മനോഹരമായ ഒരു പ്രസംഗം അവതരിപ്പിച്ചു.പിറന്നാൾ പ്രമാണിച്ചു രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഭദ്ര k രാഹുൽ സ്കൂൾ ലൈബ്രറി യിലേക്ക് പുസ്തകം നൽകി.ശാലിനി ടീച്ചർ എപിജെ അബ്ദുൽ കലാം സാറിൻറെ അഗ്നിച്ചിറകുകൾ എന്ന പുസ്തകം കുട്ടികൾക്ക് പരിചയപ്പെടുത്തി.
വായന മാസാചരണത്തോടനുബന്ധിച്ചു നടന്ന സ്കൂൾ തല മത്സരങ്ങൾ
************************************************
- വാർത്ത വായന
- കഥ പറയൽ
- വായന മത്സരം
- ക്വിസ്
- ആസ്വാദനക്കുറിപ്പ്
- പതിപ്പ് തയ്യാറാക്കൽ
എൽപി തലത്തിലും യുപിതലത്തിലും വിജയികളായ എല്ലാ കുട്ടികൾക്കും സമ്മാനവിതരണം നടത്തുകയുണ്ടായി.
No comments:
Post a Comment