NOTICE BOARD

സ്കൂൾ വാർഷികാഘോഷം 2026 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

പാദവാർഷിക പരീക്ഷകൾ 2026 ആഗസ്റ്റ് 13ന് ആരംഭിക്കും

July 31, 2026

ആളൂർ എസ്.എൻ.വി.യു.പി സ്കൂളിൽ 'തൂഫാൻ വൺ മില്യൺ ഗോൾ' പരിപാടി ആവേശത്തോടെ നടന്നു

 ആളൂർ എസ്.എൻ.വി.യു.പി സ്കൂളിൽ 'തൂഫാൻ വൺ മില്യൺ ഗോൾ' പരിപാടി ആവേശത്തോടെ നടന്നു

ആളൂർ, ജൂലൈ 1 : ലഹരിക്കെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് വേൾഡ് കപ്പ്‌ ഫുട്ബോൾ മത്സരങ്ങളുടെ ഈ കാലയളവിൽ സംസ്ഥാന വ്യാപകമായി സ്‌കൂളുകളിൽ നടത്തുന്ന 'തൂഫാൻ വൺ മില്യൺ ഗോൾ' പരിപാടി ആളൂർ എസ്.എൻ.വി.യു.പി സ്കൂളിൽ ആവേശത്തോടെ സംഘടിപ്പിച്ചു. 

ജൂലൈ 1-ന് സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരേപോലെ പങ്കാളികളായി.



പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ ശ്രീ. ഐ. എൻ. ബാബു നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ റോണി കെ മാവേലി സ്വാഗത പ്രസംഗം നടത്തി. സ്കൂൾ മാനേജർ ശ്രീ.ഇ. കെ. മാധവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി. ടി എ പ്രസിഡന്റ്‌ ശ്രീമതി മിഥില സനീഷ്, എം. പി. ടി. എ പ്രസിഡന്റ്‌ നീതു ശ്രീജിത്ത്‌ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആളൂർ പോലീസ് സ്റ്റേഷനിലെ സി.പി.ഒ ആകാശ് ആദ്യ കിക്ക് എടുത്തുകൊണ്ട് മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. 
സ്കൂളിലെ LKG മുതൽ ഏഴാം ക്ലാസ്സ്‌ വരെയുള്ള എല്ലാ വിദ്യാർത്ഥികളും  പെനാൽറ്റി ഗോൾ കിക്ക് എടുത്തു.  

വിദ്യാർത്ഥികളും അധ്യാപകരും പി. ടി. എ അംഗങ്ങളും തങ്ങളുടെ ഇഷ്ട ടീമിന്റെ ജേഴ്‌സി ധരിച്ചെത്തിയത് പരിപാടി കൂടുതൽ വർണാഭമാക്കി.  കുട്ടികൾക്ക് പുറമെ പിടിഎ അംഗങ്ങളും അധ്യാപകരും ഗോൾ കിക്ക് എടുത്ത് കായിക മേളയ്ക്ക് ആവേശം പകർന്നു.



 

ONE MILLION TOOFAN GOAL⚽SNVUPS ALOOR | Police India's Anti-Drugs Campaign | Mega Penalty Shootout

July 21, 2026

ഫിഫ വേൾഡ് കപ്പ്‌ പ്രവചന മത്സര ബമ്പർ സമ്മാന നറുക്കെടുപ്പും സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി

ഫിഫ വേൾഡ് കപ്പ്‌ പ്രവചന മത്സര ബമ്പർ സമ്മാന നറുക്കെടുപ്പും സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി ​ആളൂർ,ജൂലൈ 21: ആളൂർ എസ്.എൻ.വി.യു.പി സ്കൂൾ ഫിഫ വേൾഡ് കപ്പ്‌ ഫുട്ബോൾ 2026 പ്രവചന മത്സരത്തിലെ ബമ്പർ സമ്മാന നറുക്കെടുപ്പും സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ റോണി കെ മാവേലി സ്വാഗതം ആശംസിച്ച യോഗത്തിന്റെ ഉദ്‌ഘാടനവും ബമ്പർ സമ്മാന നറുക്കെടുപ്പും ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി റോസിലി ഫ്രാൻസിസ് നിർവ്വഹിച്ചു. ​ആറാം ക്ലാസ് വിദ്യാർത്ഥിനിയായ അൽവിനിയ കെ. എസ് (6A) നറുക്കെടുപ്പിലൂടെ ബമ്പർ സമ്മാനത്തിന് അർഹയായി. ​സ്കൂൾ മാനേജർ ശ്രീ.ഇ. കെ. മാധവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനവും വായന മാസാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും വാർഡ് മെമ്പർ ശ്രീ ഐ. എൻ. ബാബു നിർവ്വഹിച്ചു. പി. ടി. എ പ്രസിഡന്റ്‌ ശ്രീമതി മിഥില സനീഷ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് സ്റ്റാഫ്‌ പ്രതിനിധി ഹിബി സി. എ നന്ദി രേഖപ്പെടുത്തി. സ്കൂൾ അധ്യാപകരും പി. ടി. എ അംഗങ്ങളും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.