NOTICE BOARD
SCROLL TEXT
June 25, 2026
June 5, 2026
2026 ജൂൺ 5-ന് നമ്മുടെ വിദ്യാലയത്തിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
2026 ജൂൺ 5-ന് നമ്മുടെ വിദ്യാലയത്തിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
പരിപാടിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. റോണി സർ സ്വാഗതം ആശംസിച്ചു. തുടർന്ന് വാർഡ് മെമ്പർ ശ്രീ. ഐ. എൻ. ബാബു ജൈവ-അജൈവ മാലിന്യ ബിന്നുകളുടെ ഉദ്ഘാടനം നിർവഹിച്ചു. അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ച സ്കൂൾ മാനേജർ ശ്രീ. ഇ. കെ. മാധവൻ സർ പെൻ ബോക്സിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു.
പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീമതി മൃദുല ആശംസകൾ അർപ്പിച്ചു. പരിപാടിയുടെ അവസാനം ഹിബി സർ നന്ദി രേഖപ്പെടുത്തി.
പിടിഎ പ്രിസിഡന്റ്,സുഗന്ധി ടീച്ചർ,മൈത്രിധർമതേജസ്, എന്നിവർ സ്കൂളിലേക്ക് വൃക്ഷതൈകൾ സമ്മാനിച്ചു
വിദ്യാർത്ഥികൾ അവതരിപ്പിച്ച ഹിന്ദി നൃത്താവിഷ്കാരം പരിപാടിക്ക് കൂടുതൽ ഭംഗി പകർന്നു. കൂടാതെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ആവേശപൂർവം പരിപാടികളിൽ പങ്കെടുത്തു.
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളിൽ വളർത്താൻ ഈ ദിനാചരണം ഏറെ സഹായകമായി
June 1, 2026
ആളൂർ എസ്.എൻ.വി.യു.പി സ്‌കൂളിൽ പ്രവേശനോത്സവം 2026 വിപുലമായി നടത്തി
ആളൂർ എസ്.എൻ.വി.യു.പി സ്‌കൂളിൽ പ്രവേശനോത്സവം വിപുലമായി നടത്തി
ആളൂർ: ആളൂർ എസ്.എൻ.വി.യു.പി സ്‌കൂളിലെ 2026-2027 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 തിങ്കളാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഈ വർഷം പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ ബലൂണും തൊപ്പിയും നൽകി സ്വീകരിക്കുകയും, തുടർന്ന് സ്‌കൂൾ അങ്കണത്തിൽ അവർക്കായി വർണ്ണാഭമായ റാലി സംഘടിപ്പിക്കുകയും ചെയ്തു.
സ്‌കൂൾ ഹാളിൽ നടന്ന ഔദ്യോഗിക യോഗം ആളൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. ഐ.എൻ. ബാബു ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂൾ മാനേജർ ശ്രീ. ഇ.കെ. മാധവൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ LSS സ്‌കോളർഷിപ്പ് നേടിയ മിടുക്കരായ കുട്ടികൾക്കുള്ള ട്രോഫി വിതരണം പി.ടി.എ. പ്രസിഡണ്ട് ശ്രീ. ദിലീപ്‌കുമാർ പി.എസ്. നിർവ്വഹിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ലഡു വിതരണം ചെയ്തു.
സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ (OSA) നേതൃത്വത്തിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ആകർഷകമായ സമ്മാനങ്ങൾ നൽകി. യോഗത്തിൽ OSA പ്രസിഡണ്ട് ശ്രീ. എ.ആർ. രാമകൃഷ്‌ണൻ സംസാരിച്ചു. ആളൂർ പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ആകാശ് കുട്ടികൾക്ക് ആശംസകൾ നേർന്ന് സന്ദേശം നൽകുകയും, കുട്ടികൾക്കായി 'THOOFAAN' നെയിം സ്ലിപ് സ്റ്റിക്കറുകൾ വിതരണം ചെയ്യുകയും ചെയ്തു.
ചടങ്ങിൽ സമാജം സെക്രട്ടറിയായ ശ്രീ. സുബ്രമണ്യൻ, പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീമതി മിഥില സനീഷ്, പ്രീ-പ്രൈമറി ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഗീത ആർ.വി. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് പ്രതിനിധി *ഹിബി സി.എ. നന്ദി പറഞ്ഞു .പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നതോടെ പ്രവേശനോത്സവം ഏറെ ശ്രദ്ധേയമായി.



