NOTICE BOARD

സ്കൂൾ വാർഷികാഘോഷം -മാലേയം 2024 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

SUBSCRIBE SCHOOL YOUTUBE CHANNEL-SNVUPS ALOOR.

July 5, 2020

ബഷീർ ദിനം - ജൂലൈ 5



വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമാണ് ബഷീർ ദിനമായി ആചരിക്കുന്നത് . 
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ .
                             
ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്.
1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.

                               
1908 ജനുവരി 21 ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ.
പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും. ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്, .
                                 
ഫാത്തിമ ബീവി ഭാര്യ. അനീസ്, ഷാഹിന എന്നിങ്ങന മക്കളുണ്ട്. 1994 ജൂലൈ 5-ന് ബഷീർ അന്തരിച്ചു.

ബഷീറിന്റെ കൃതികൾ

  • പ്രേമലേഖനം (നോവൽ)
  • സർപ്പയജ്ഞം (നോവൽ) (1943)
  • ബാല്യകാലസഖി (നോവൽ) (1944)[10]
  • ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (1951)
  • ആനവാരിയും പൊൻകുരിശും (നോവൽ) (1951)
  • പാത്തുമ്മയുടെ ആട് (നോവൽ) (1959)
  • മതിലുകൾ (നോവൽ; 1989-ൽ അടൂർ ഗോപാലകൃഷ്ണൻ മതിലുകൾ എന്ന പേരിൽ സിനിമയാക്കി) (1965)
  • ഭൂമിയുടെ അവകാശികൾ (ചെറുകഥകൾ) (1977)
  • ശബ്ദങ്ങൾ (നോവൽ) (1947)
  • അനുരാഗത്തിൻറെ ദിനങ്ങൾ (ഡയറി; “കാമുകൻറെ ഡയറി” എന്ന കൃതി പേരുമാറ്റിയത്) (1983)
  • സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ) (1953)
  • വിശ്വവിഖ്യാതമായ മൂക്ക് (ചെറുകഥകൾ)(1954)
  • ഭാർഗ്ഗവീനിലയം (1985) (സിനിമയുടെ തിരക്കഥ; “നീലവെളിച്ചം” (1964) എന്ന ചെറുകഥയിൽ നിന്നും)
  • കഥാബീജം (നാടകത്തിന്റെ തിരക്കഥ) (1945)
  • ജന്മദിനം (ചെറുകഥകൾ) (1945)
  • ഓർമ്മക്കുറിപ്പ് (ചെറുകഥകൾ) (1946)
  • അനർഘനിമിഷം (ലേഖനങ്ങൾ) (1945)
  • വിഡ്ഢികളുടെ സ്വർഗ്ഗം (ചെറുകഥകൾ) (1948)
  • മരണത്തിൻറെ നിഴൽ (നോവൽ) (1951)
  • മുച്ചീട്ടുകളിക്കാരൻറെ മകൾ (നോവൽ) (1951)
  • പാവപ്പെട്ടവരുടെ വേശ്യ (ചെറുകഥകൾ) (1952)
  • ജീവിതനിഴൽപാടുകൾ (നോവൽ) (1954)
  • വിശപ്പ് (ചെറുഥകൾ) (1954)
  • ഒരു ഭഗവദ്ഗീതയും കുറെ മുലകളും (ചെറുകഥകൾ) (1967)
  • താരാ സ്പെഷ്യൽ‌സ് (നോവൽ) (1968)
  • മാന്ത്രികപ്പൂച്ച (നോവൽ) (1968)
  • നേരും നുണയും (1969)
  • ഓർമ്മയുടെ അറകൾ (ഓർമ്മക്കുറിപ്പുകൾ) (1973)
  • ആനപ്പൂട (ചെറുകഥകൾ) (1975)
  • ചിരിക്കുന്ന മരപ്പാവ (ചെറുകഥകൾ) (1975)
  • എം.പി. പോൾ (ഓർമ്മക്കുറിപ്പുകൾ) (1991)
  • ശിങ്കിടിമുങ്കൻ (ചെറുകഥകൾ) (1991)
  • കഥാബീജം (നാടകം)
  • ചെവിയോർക്കുക! അന്തിമകാഹളം! (പ്രഭാഷണം; 1987 ജനുവരിയിൽ കാലിക്കറ്റ് സർവ്വകലാശാല ഡി.ലിറ്റ്. ബിരുദം നൽകിയപ്പോൾ നടത്തിയ പ്രഭാഷണം) (1992)
  • യാ ഇലാഹി! (ചെറുകഥകൾ; മരണശേഷം പ്രസിദ്‌ധീകരിച്ചത്) (1997)
  • സർപ്പയജ്ഞം (ബാലസാഹിത്യം)
  • ബഷീറിന്റെ തിരഞ്ഞെടുത്ത കത്തുകൾ        മരണാനന്തരംപ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്  
.

x

No comments: