NOTICE BOARD

സ്കൂൾ വാർഷികാഘോഷം -മാലേയം 2024 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

SUBSCRIBE SCHOOL YOUTUBE CHANNEL-SNVUPS ALOOR.

July 27, 2020

ഡോ. എ.പി.ജെ. അബ്ദുൽ കലാം - നാടിനായി ജ്വലിച്ച നക്ഷത്രം

A.P.J.ABDUL KALAM
ഇന്ന് ജൂലൈ 27 ഇന്ത്യയെ സ്വപ്നം കാണാൻ പഠിച്ച ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെടുന്ന എപിജെ അബ്ദുൽ കലാമിന്റെ ചരമ ദിനം . സൗമ്യമായി പുഞ്ചിരിയും ലളിതമായ ജീവിതവും നയിച്ച കലാം ഇന്നും ഓരോ വ്യക്തിയുടെയും മനസിൽ ജീവിക്കുന്നു. തമിഴ്‌നാട്ടിലെ രാമേശ്വരത്തു സാധാരണകുടുംബത്തിൽ ജനിച്ച അദ്ദേഹം കഠിനാധ്വാനവും ശുഭപ്രതീക്ഷയും കരുത്തായി കൊണ്ടുനടന്നു. ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ മുൻനിരയിലെത്തിക്കാൻ വേണ്ട മാർഗദർശനം നൽകാനാണു ജീവിതകാലമത്രയും അദ്ദേഹം ശ്രമിച്ചത്. 

ഇന്ത്യയുടെ മിസൈൽ പദ്ധതികളുടെ പിതാവ് എന്ന് അറിയപ്പെടുന്ന അദ്ദേഹം 1998ൽ ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണമായ ‘ഓപ്പറേഷൻ ശക്‌തി’ക്കു നേതൃത്വം നൽകി. ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ ആത്മകഥയാണ് അഗ്നിച്ചിറകുകൾ. ഒന്നുമില്ലായ്മയിൽ നിന്നും ലോകത്തെ ഏറ്റവും മികച്ച ബഹിരാകാശ ഗവേഷണ കൂട്ടായ്മയിലേക്ക് 'ഐ എസ് ആർ ഒ' യെയും ഇന്ത്യൻ മിസൈൽ ശാസ്ത്ര മേഖലയെയും വാർത്തെടുത്തതിനു പിന്നിലുള്ള അധ്വാനവും ത്യാഗങ്ങളും ആത്മകഥാപരമായ ഈ പുസ്‌തകത്തിൽ വിവരിക്കുന്നു.... 

രാമേശ്വരത്തെ ഒരു മുക്കുവ ഗ്രാമത്തിൽ പത്രം വിതരണം ചെയ്തുനടന്ന പയ്യനിൽ നിന്നും 'ഇന്ത്യൻ മിസൈൽ ശാസ്ത്രത്തിന്റെ പിതാവ്' എന്ന വിശേഷണത്തിലേക്കുള്ള ദൂരം ഈ പുസ്‌തകത്തിൽ നിന്നളന്നെടുക്കാം.... രാജ്യത്തിനകത്തും പുറത്തുമുള്ള 48 സര്വയകലാശാലകളിൽ നിന്ന് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റുകള്‍ ലഭിച്ചിട്ടുണ്ട്. പദ്മ ഭൂഷൺ (1981), പദ്മ വിഭൂഷൺ (1990), ഭാരതരത്നം (1997) എന്നീ സിവിലിയൻ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. കുട്ടികളുടെ കാര്യങ്ങളിൽ ഇടപെടാനും അവരുമായി സംവദിക്കാനും കലാം ഏറെ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഭാവി കുട്ടികളിലാണെന്ന് തിരിച്ചറിഞ്ഞ കലാം അവരിൽ സമ്മര്ദ്ദം ചെലുത്താതെ അറിവുകള്‍ പകര്ന്നു . 

തൻ്റെ 80-ാംജന്മദിനം നൂറ് കണക്കിന് കുട്ടികള്ക്കും കര്ഷജകര്ക്കും ഒപ്പമാണ് ആഘോഷിച്ചത്. രാഷ്ട്രപതിപദവിയിലായിരിക്കുമ്പോഴും ജനങ്ങൾക്കിടയിൽത്തന്നെയായിരുന്നു അദ്ദേഹം. യുവതലമുറ എപ്പോഴും അദ്ദേഹത്തിനായി കാതോർത്തു. എൺപത്തിനാലാം വയസ്സിലും രാത്രി ഒരുമണി വരെ വായനയ്ക്കും ആരാധകരുടെ ഇ മെയിൽ സന്ദേശങ്ങൾക്കു മറുപടി നൽകാനുമായി ചെലവഴിച്ചു. താൻ 1.6 കോടി ഇന്ത്യൻ യുവാക്കളെ നേരിട്ടു കണ്ടു സംസാരിച്ചതായും രാജ്യത്തിന്റെ ഭാവി അവരിൽ ഭദ്രമാണെന്നും ഒരിക്കൽ അദ്ദേഹം പറഞ്ഞു. 

രാഷ്‌ട്രപതിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന ഇന്ത്യയ്‌ക്ക് ഒരു വികസന അജൻഡ നൽകിയതാണ്. വികസനത്തെപ്പറ്റി വെറുതെ പറയുകയല്ല, വികസന മാതൃകകൾ മുന്നോട്ടു വയ്ക്കുകയായിരുന്നു അദ്ദേഹം. പ്രസംഗവും പഠിപ്പിക്കലും ജീവനായിരുന്നു ഡോ. കലാമിന്. റോക്കറ്റ് എൻജിനീയറിങ് മുതൽ ലാപ്ടോപ് വരെ സകല സാങ്കേതികവിദ്യയും ഡോ. കലാമിനു വഴങ്ങി. 

അദ്ദേഹത്തിന്റെ ശരീരം മാത്രമാണ് നമ്മെ വിട്ടുപോയത്. അദ്ദേഹത്തിന്റെ ചിന്തകളും വാക്കുകളും സ്വപ്നങ്ങളും ഇനിയും അനശ്വരമായി നിലനിൽക്കും.

No comments: