NOTICE BOARD

സ്കൂൾ വാർഷികാഘോഷം 2026 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

പാദവാർഷിക പരീക്ഷകൾ 2026 ആഗസ്റ്റ് 13ന് ആരംഭിക്കും

June 1, 2026

ആളൂർ എസ്.എൻ.വി.യു.പി സ്‌കൂളിൽ പ്രവേശനോത്സവം 2026 വിപുലമായി നടത്തി

 

ആളൂർ എസ്.എൻ.വി.യു.പി സ്‌കൂളിൽ പ്രവേശനോത്സവം വിപുലമായി നടത്തി

ആളൂർ: ആളൂർ എസ്.എൻ.വി.യു.പി സ്‌കൂളിലെ 2026-2027 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 തിങ്കളാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഈ വർഷം പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ ബലൂണും തൊപ്പിയും നൽകി സ്വീകരിക്കുകയും, തുടർന്ന് സ്‌കൂൾ അങ്കണത്തിൽ അവർക്കായി വർണ്ണാഭമായ റാലി സംഘടിപ്പിക്കുകയും ചെയ്തു.

സ്‌കൂൾ ഹാളിൽ നടന്ന ഔദ്യോഗിക യോഗം ആളൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. ഐ.എൻ. ബാബു ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂൾ മാനേജർ ശ്രീ. ഇ.കെ. മാധവൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ LSS സ്‌കോളർഷിപ്പ് നേടിയ മിടുക്കരായ കുട്ടികൾക്കുള്ള ട്രോഫി വിതരണം പി.ടി.എ. പ്രസിഡണ്ട് ശ്രീ. ദിലീപ്‌കുമാർ പി.എസ്. നിർവ്വഹിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ലഡു വിതരണം ചെയ്തു.

സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ (OSA) നേതൃത്വത്തിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ആകർഷകമായ സമ്മാനങ്ങൾ നൽകി. യോഗത്തിൽ OSA പ്രസിഡണ്ട് ശ്രീ. എ.ആർ. രാമകൃഷ്‌ണൻ സംസാരിച്ചു. ആളൂർ പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ആകാശ് കുട്ടികൾക്ക് ആശംസകൾ നേർന്ന് സന്ദേശം നൽകുകയും, കുട്ടികൾക്കായി 'THOOFAAN' നെയിം സ്ലിപ് സ്റ്റിക്കറുകൾ വിതരണം ചെയ്യുകയും ചെയ്തു.

ചടങ്ങിൽ സമാജം സെക്രട്ടറിയായ  ശ്രീ. സുബ്രമണ്യൻ, പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീമതി മിഥില സനീഷ്, പ്രീ-പ്രൈമറി ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഗീത ആർ.വി. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് പ്രതിനിധി  *ഹിബി സി.എ. നന്ദി പറഞ്ഞു .പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നതോടെ പ്രവേശനോത്സവം ഏറെ ശ്രദ്ധേയമായി.




No comments: