NOTICE BOARD

ക്ലാസ് പി.ടി.എ യോഗം 2026 സെപ്റ്റംബർ 8 ചൊവ്വാഴ്ച ഉച്ചക്ക് 1.30നു . എല്ലാ രക്ഷിതാക്കളും കൃത്യസമയത്ത് എത്തിച്ചേരുക .

SCROLL TEXT

സ്‌കൂൾ സ്പോർട്സ് 2026 സെപ്റ്റംബർ 10, 11 ദിവസങ്ങളിൽ നടക്കും ------ സ്‌കൂൾ കലോത്സവം 2026 സെപ്തംബര് 14 & 18 ദിവസങ്ങളിൽ . 4ന് ഓഫ് സ്റ്റേജ് മത്സരങ്ങളും 18 സ്റ്റേജ് ഇനങ്ങളും

September 18, 2026

കലയുടെ നിറച്ചാർത്തിൽ ‘താളം 2026’

 

എസ്.എൻ.വി.യു.പി.എസ്. ആളൂരിൽ ‘താളം 2026’ സ്കൂൾ കലോത്സവം  നടത്തി 

ആളൂർ: എസ്.എൻ.വി.യു.പി.എസ്. ആളൂരിൽ സംഘടിപ്പിച്ച ‘താളം 2026’ സ്കൂൾ കലോത്സവം വർണാഭമായ പരിപാടികളോടെ സമാപിച്ചു. സെപ്റ്റംബർ 14, 18 തീയതികളിലായി സ്കൂൾ ഹാളിലും എസ്.എൻ.ഡി.പി. സമാജം ഹാളിലുമായാണ് കലോത്സവം അരങ്ങേറിയത്.

കലോത്സവത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ഐ.എൻ. ബാബു നിർവഹിച്ചു. സ്കൂൾ മാനേജർ ഇ.കെ. മാധവൻ അധ്യക്ഷത വഹിച്ചു. ഫസ്റ്റ് അസിസ്റ്റന്റ് ജൂലി എൻ.സി. സ്വാഗതം ആശംസിച്ചു. എസ്.എൻ.ഡി.പി. സമാജം സെക്രട്ടറി ഇ.വി. സുബ്രഹ്മണ്യൻ, പി.ടി.എ. പ്രസിഡന്റ് മിഥില സനീഷ് എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് പ്രതിനിധി ഹിബി സി.എ. നന്ദി രേഖപ്പെടുത്തി.

കെ.ജി., എൽ.പി., യു.പി. വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി വിവിധ കലാമത്സരങ്ങൾ സംഘടിപ്പിച്ചു. ഭരതനാട്യം, നാടോടിനൃത്തം, ഗ്രൂപ്പ് ഡാൻസ്, ഫാൻസി ഡ്രസ്, കവിതാലാപനം, ലളിതഗാനം, നാടൻപാട്ട് തുടങ്ങി നിരവധി ഇനങ്ങളിൽ കുട്ടികൾ ആവേശപൂർവം പങ്കെടുത്തു.

വിദ്യാർഥികളുടെ കലാപരമായ കഴിവുകളും സർഗാത്മകതയും പ്രകടിപ്പിക്കുന്ന മികച്ച വേദിയായി ‘താളം 2026’ മാറി. കുട്ടികളുടെ സജീവ പങ്കാളിത്തവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണവും കലോത്സവത്തിന് മികവേകി.

No comments: