NOTICE BOARD

സ്കൂൾ വാർഷികാഘോഷം -മാലേയം 2024 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

SUBSCRIBE SCHOOL YOUTUBE CHANNEL-SNVUPS ALOOR.

December 25, 2019

വലയഗ്രഹണം ഡിസംബര്‍ 26-ന്

വലയഗ്രഹണമെന്ന വിസ്മയക്കാഴ്ചയ്ക്ക് അരങ്ങൊരുങ്ങുകയാണ് വരുന്ന ഡിസംബര്‍ 26-ാം തിയതി. എട്ടുവര്‍ഷത്തിനു ശേഷമാണ് വീണ്ടും വലയഗ്രഹണം സംഭവിക്കാന്‍ പോകുന്നത്. കേരളത്തില്‍ മാത്രമാവും ഇത് ദൃശ്യമാവുക. സൂര്യന്‍ ഭംഗിയേറിയ സ്വര്‍ണവലയം പോലെ പ്രത്യക്ഷമാകുന്നതാണ് വലയഗ്രഹണം.
ഇത്തവണ വലയസൂര്യനെ നന്നായി കാണാവുന്നത് കല്‍പറ്റയിലാണ്. എന്നാല്‍ കോടമഞ്ഞിന്റെ സാന്നിദ്ധ്യം കാരണം ദൃശ്യം എത്രമാത്രം വ്യക്തമാവും എന്ന് പറയാനാവില്ല.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം തുടങ്ങിയ വടക്കന്‍ജില്ലകളിലാണ് സംസ്ഥാനത്ത് വലയം കൂടുതല്‍ ദൃശ്യമാവുക. രാവിലെ 8.05-മുതല്‍ 11.15 വരെയാണ് ഗ്രഹണം. 9.30 ആണ് ഗ്രഹണം ഏറിയ സമയം. കണ്ണു കൊണ്ട് നേരിട്ട് വലയം നോക്കുന്നത് സുരക്ഷിതമല്ല. എക്ലിപ്സ് വ്യൂവേഴ്സ് കണ്ണട ഉപയോഗിക്കാം. ദൂരദര്‍ശിനി വഴി ഫില്‍ട്ടര്‍ ഉപയോഗിച്ചോ സ്‌ക്രീനിലേക്ക് പതിപ്പിച്ചോ കാണാം.