NOTICE BOARD
SCROLL TEXT
March 16, 2023
March 11, 2023
സ്കൂൾ വാർഷികാഘോഷം നടത്തി
ആളൂർ എസ് എൻ വി യു പി സ്കൂളിന്റ 76ആം വാർഷികാഘോഷവും അധ്യാപക രക്ഷാകർത്തൃദിനവും യാത്രയയപ്പ് സമ്മേളനവും ഫെബ്രുവരി 10 വെള്ളിയാഴ്ച വൈകിട്ട് നാലിന് സമുചിതമായി ആഘോഷിച്ചു.
ഈ വർഷം വിരമിക്കുന്ന പ്രധാന അധ്യാപിക ശ്രീമതി എം. എ അദിതി ടീച്ചർക്ക് യാത്രയയപ്പും ഉപഹാര സമർപ്പണവും കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും സമ്മാനദാനവും നടന്നു.
സ്കൂൾ മാനേജർ ശ്രീ ഇ എം ശ്രീനിവാസന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സന്ധ്യ നൈസൻ ഉദ്ഘാടനം ചെയ്തു. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ ആർ ജോജോ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡണ്ട് ശ്രീ ഐ കെ ചന്ദ്രൻ സ്വാഗതം ആശംസിച്ചു. മാള ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു ഷാജു, വാർഡ് മെമ്പർ സവിത ബിജു, OSA പ്രസിഡണ്ട് ശ്രീമതി ഈ വി സുശീല,മാള BPC ശ്രീ.സെബി എ പല്ലിശ്ശേരി, എസ്എൻഡിപി സമാജം സെക്രട്ടറി ശ്രീ സജീവൻ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ധന്യ സി ആർ, പ്രീ പ്രൈമറി ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത ആർ. വി,MPTA പ്രസിഡന്റ് ശ്രീമതി സംഗീത സംഗീത്,റിട്ടയേഡ് അധ്യാപക പ്രതിനിധി ശ്രീ വി അശോകൻ മാസ്റ്റർ, ജൂലി ടീച്ചർ, ഹിബി മാസ്റ്റർ, മാസ്റ്റർ കാശിനാഥൻ എം എസ് തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിന് ശേഷം കുട്ടികളുടെ ഗംഭീര കലാപ്രകടനങ്ങളും ദാസ് ആളൂർ അവതരിപ്പിച്ച വയലിൻ ഫ്യൂഷനും കാണികൾക്ക് വിരുന്നായി.
All reacti
February 25, 2023
ചരിത്രാന്വേഷണയാത്രകൾ
സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി -തൃശൂർ
പ്രാദേശിക ചരിത്രരചനാ പ്രൊജക്റ്റ് അവതരണ മത്സരത്തിൽ ആളൂർ പഞ്ചായത്ത് തലത്തിൽ രണ്ടാം സ്ഥാനം നേടി ഉപജില്ലാ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആളൂർ എസ്. എൻ. വി. യു. പി സ്കൂളിലെ കുട്ടികളും റോഷ്‌നി ടീച്ചറും സമ്മാനം ഏറ്റ് വാങ്ങുന്നു.
December 1, 2022
മിടുക്കികൾക്ക് അഭിനന്ദനങ്ങൾ
ആളൂർ SNVUPS ലെ മിടുക്കികൾക്ക് അഭിനന്ദനങ്ങൾ
സംസ്ഥാന സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടിയ തൃശൂർ ജില്ലാ സബ്ജൂനിയർ ഗേൾസ് ടീം അംഗങ്ങളായ SNVUPS ലെ അനീറ്റ സീജോ, അനന്യ ഷൈലേഷ് എന്നീ മിടുക്കികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
October 3, 2022
September 30, 2022
September 18, 2022
സ്കൂൾതല ശാസ്ത്ര -ഗണിതശാസ്ത്ര -സാമൂഹ്യശാസ്ത്ര -IT മേള നിർദേശങ്ങൾ
September 14, 2022
Subscribe to:
Posts (Atom)







