NOTICE BOARD
SCROLL TEXT
September 10, 2021
August 17, 2021
കൃഷി ചൊല്ലുകൾ
_കൃഷിയും പഴഞ്ചൊല്ലും_
🌱മുളയിലേ നുള്ളണമെന്നല്ലേ
🌱വിളയുന്ന വിത്തു മുളയിലറിയാം
🌱കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം , 🌱മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല
🌱വിത്തുഗുണം പത്തുഗുണം
🌱മേടം തെറ്റിയാല്‍ മോടന്‍ തെറ്റി
🌱തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാല്‍ ഓണം കഴിഞ്ഞേ ഇറങ്ങൂ
🌱കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
🌱കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുതു്
🌱കണ്ടം വിറ്റു കാളയെ വാങ്ങുമോ
🌱വേരു വെട്ടിക്കളഞ്ഞു കൊമ്പു് നനയ്ക്കുന്ന പൊലെ
🌱ധനം നില്പതു നെല്ലില്‍, ഭയം നില്പതു തല്ലില്‍
🌱ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
🌱വളമേറിയാല്‍ കൂമ്പടയ്ക്കും
🌱പതിരില്ലാത്ത കതിരില്ല
🌱വിത്താഴം ചെന്നാല്‍ പത്തായം നിറയും
🌱ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
🌱കാലത്തേ വിതച്ചാല്‍ നേരത്തേ കൊയ്യാം
🌱വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
🌱നട്ടാലേ നേട്ടമുള്ളൂ
🌱
ചിങ്ങം 1 കര്‍ഷകദിനം
ചിങ്ങം 1 കേരളത്തില്‍ കര്‍ഷകദിനമായി ആചരിച്ചുവരുന്നു. മികച്ച കര്‍ഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാര്‍ഷിക മേഖലയെയും കര്‍ഷകരെയും ആദരിക്കുന്നതിനായി ഈ ദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു.
ജനങ്ങൾക്ക് അന്നമൂട്ടുന്നവരാണ് ഓരോ കർഷകനും. അവരെ ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടതും നാം ഓരോരുത്തരുടെയും കടമയാണ്.
നെൽകൃഷിയുമായി ബന്ധപ്പെട്ടാണ് നമ്മുടെ സംസ്കാരം വികസിച്ചത്. കൊയ്ത്തുൽസവങ്ങളായിരുന്നു പിന്നീട് ദേശീയോൽസവങ്ങളായി മാറിയത്.
ഓണവും വിഷുവുമൊക്കെ നമ്മുടെ കൊയ്ത്തുൽസവങ്ങളുടെ ഓർമ്മകൾ പേറുന്നവയാണ്. കൊയ്തൊഴിഞ്ഞ നെൽപ്പാടങ്ങൾ നാട്ടുൽസവങ്ങളും വേലകളും കൊണ്ട് നിറഞ്ഞു.
കേരളത്തില്‍ ചിങ്ങം 1 ആണ് കര്‍ഷകദിനം എങ്കിലും ഇന്ത്യയിലാകെ ഡിസംബര്‍ 23 ആണ് കര്‍ഷകദിനം.
*എല്ലാ കർഷകർക്കും കർഷക ദിനാശംസകൾ*
🍃🎋🌱🌴🌿🌳🌿☘️
August 15, 2021
July 2, 2021
ജൂൺ 19 വായനാദിനം
ജൂൺ 19 വായനാദിനം
വായനയെ സ്നേഹിക്കുന്ന വായനയിലൂടെ അറിവ് നേടുന്ന എല്ലാ കൂട്ടുകാർക്കും വായനാദിനാശംസകൾ .
ഡ്രൈ ഡേ ദിനാചരണം 2021 - വീഡിയോ
CLICK HERE FOR WATCHING VIDEO : DRY DAY
ജൂൺ 27 ഞായർ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും സ്വന്തം വീട് വൃത്തിയാക്കിക്കൊണ്ട് ഡ്രൈ ഡേ ആചരണത്തിൽ പങ്കാളികളാവുന്നു.
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗമാണ് ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കൽ.
ഡ്രൈ ഡേയുടെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങൾ
June 26, 2021
ജൂൺ 26 ലോക ലഹരി വിരുദ്ധദിനം
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ്സ് നടത്തി.
ക്ലാസ് നയിച്ച അസിസ്റ്റന്റ് സ്റ്റേഷൻ റൈറ്റർ സീമ മേഡത്തിന് പ്രത്യേക നന്ദി അറിയിക്കുന്നു.
June 5, 2021
June 1, 2021
പ്രവേശനോത്സവത്തിന് ആശംസയുമായി മഴവിൽ മനോരമ #സൂപ്പർ4 മത്സരാർത്ഥി ശ്രീലക്ഷ്മി_കെ_അനിൽ .
ആളൂർ SNVUPS സ്‌കൂൾ ഓൺലൈൻ
പ്രവേശനോത്സവത്തിന് ആശംസയുമായി മഴവിൽ മനോരമ #സൂപ്പർ4 മത്സരാർത്ഥി #ശ്രീലക്ഷ്മി_കെ_അനിൽ .
Subscribe to:
Posts (Atom)


