ചിങ്ങം 1 കേരളത്തില്‍ കര്‍ഷകദിനമായി ആചരിച്ചുവരുന്നു. മികച്ച കര്‍ഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാര്‍ഷിക മേഖലയെയും കര്‍ഷകരെയും ആദരിക്കുന്നതിനായി ഈ ദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു.
ജനങ്ങൾക്ക് അന്നമൂട്ടുന്നവരാണ് ഓരോ കർഷകനും. അവരെ ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടതും നാം ഓരോരുത്തരുടെയും കടമയാണ്.
നെൽകൃഷിയുമായി ബന്ധപ്പെട്ടാണ് നമ്മുടെ സംസ്കാരം വികസിച്ചത്. കൊയ്ത്തുൽസവങ്ങളായിരുന്നു പിന്നീട് ദേശീയോൽസവങ്ങളായി മാറിയത്.
ഓണവും വിഷുവുമൊക്കെ നമ്മുടെ കൊയ്ത്തുൽസവങ്ങളുടെ ഓർമ്മകൾ പേറുന്നവയാണ്. കൊയ്തൊഴിഞ്ഞ നെൽപ്പാടങ്ങൾ നാട്ടുൽസവങ്ങളും വേലകളും കൊണ്ട് നിറഞ്ഞു.
കേരളത്തില്‍ ചിങ്ങം 1 ആണ് കര്‍ഷകദിനം എങ്കിലും ഇന്ത്യയിലാകെ ഡിസംബര്‍ 23 ആണ് കര്‍ഷകദിനം.
*എല്ലാ കർഷകർക്കും കർഷക ദിനാശംസകൾ*
🍃🎋🌱🌴🌿🌳🌿☘️
No comments:
Post a Comment