NOTICE BOARD

സ്കൂൾ വാർഷികാഘോഷം -മാലേയം 2024 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

SUBSCRIBE SCHOOL YOUTUBE CHANNEL-SNVUPS ALOOR.

August 17, 2021

കൃഷി ചൊല്ലുകൾ


_കൃഷിയും പഴഞ്ചൊല്ലും_

🌱മുളയിലേ നുള്ളണമെന്നല്ലേ
🌱വിളയുന്ന വിത്തു മുളയിലറിയാം
🌱കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം , 🌱മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല
🌱വിത്തുഗുണം പത്തുഗുണം
🌱മേടം തെറ്റിയാല്‍ മോടന്‍ തെറ്റി
🌱തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാല്‍ ഓണം കഴിഞ്ഞേ ഇറങ്ങൂ
🌱കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
🌱കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുതു്‌
🌱കണ്ടം വിറ്റു കാളയെ വാങ്ങുമോ
🌱വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ
🌱ധനം നില്പതു നെല്ലില്‍, ഭയം നില്പതു തല്ലില്‍
🌱ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
🌱വളമേറിയാല്‍ കൂമ്പടയ്ക്കും
🌱പതിരില്ലാത്ത കതിരില്ല
🌱വിത്താഴം ചെന്നാല്‍ പത്തായം നിറയും
🌱ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
🌱കാലത്തേ വിതച്ചാല്‍ നേരത്തേ കൊയ്യാം
🌱വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
🌱നട്ടാലേ നേട്ടമുള്ളൂ
🌱കാലം നോക്കി കൃഷി
മണ്ണറിഞ്ഞു വിത്തു്‌
🌱വരമ്പു ചാരി നട്ടാല്‍ ചുവരു ചാരിയുണ്ണാം
🌱വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട
🌱മുന്‍വിള പൊന്‍വിള
🌱വിളഞ്ഞാല്‍ പിന്നെ വച്ചേക്കരുതു്‌
🌱മണ്ണു വിറ്റു പൊന്നു വാങ്ങരുതു്‌
🌱ആഴത്തില്‍ ഉഴുതു അകലെ നടണം
🌱നല്ല വിത്തോടു കള്ളവിത്തു വിതച്ചാല്‍ നല്ല വിത്തും കള്ളവിത്താകും
🌱മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല
🌱നവര വിതച്ചാല്‍ തുവര കായ്ക്കുമോ
🌱പൊക്കാളി വിതച്ചാല്‍ ആരിയന്‍ കൊയ്യുമോ?
🌱ആരിയന്‍ വിതച്ചാ നവര കൊയ്യാമോ
🌱പൊന്നാരം വിളഞ്ഞാല്‍ കതിരാവില്ല
🌱വിതച്ചതു കൊയ്യും
🌱മുള്ളു നട്ടവന്‍ സൂക്ഷിക്കണം
🌱തിന വിതച്ചാല്‍ തിന കൊയ്യും, വിന വിതച്ചാല്‍ വിന കൊയ്യും
🌱കണ്ണീരില്‍ വിളഞ്ഞ വിദ്യയും വെണ്ണീരില്‍ വിളഞ്ഞ നെല്ലും.

No comments: