NOTICE BOARD
SCROLL TEXT
August 8, 2023
ആഗസ്റ്റ് 9 -ക്വിറ്റ് ഇന്ത്യാ ദിനം
August 1, 2023
ഹിരോഷിമയുടെ ദുരന്തചരിത്രം അറിയാം
1945 ഓഗസ്റ്റ് 6ന് രാവിലെ എനോല ഗേ ബി-29 എന്ന അമേരിക്കൻ യുദ്ധ വിമാനത്തിൽ നിന്ന് ലിറ്റിൽ ബോയ് എന്ന അറ്റോമിക് ബോംബ് ജപ്പാനിലെ ഹിരോഷിമ എന്ന നഗരത്തിൽ പതിക്കുന്നു. ജപ്പാന്റെ തലസ്ഥാനമായ ഹിരോഷിമയിൽ നിന്ന് 500 മൈൽ അകലെയുള്ള സ്ഥലമാണ് ഹിരോഷിമ.
ജപ്പാനിൽ അണുബോംബ് വർഷിക്കാൻ സൈന്യത്തിന് അന്നത്തെ അമേരിക്കൻ പ്രസിന്റായ ഹാരി എസ്. ട്രൂമാൻ നിർദേശം നൽകി. ഇതിനെ തുടർന്ന് ഓഗസ്റ്റ് 6ന് ഹിരോഷിമയിൽ അണുബോംബ് വർഷിക്കുന്നു.
July 24, 2023
UP ക്ലാസ്സുകളിലെ FIRST MID-TERM QUESTION PAPERS ഇവിടെ നിന്ന് ഡൌൺലോഡ് ചെയ്യാം
Mid-Term Question Papers
(ഒരു A 4 ഷീറ്റിൽ രണ്ടെണ്ണം എടുക്കാവുന്ന രീതിയിൽ സെറ്റ് ചെയ്തത് )
STD: 5
Hindi
Mid-Term Question Papers
STD: 6
Hindi
Mid-Term Question Papers
STD: 7
July 21, 2023
July 18, 2023
MOON DAY QUIZ - ചാന്ദ്രദിന ക്വിസ്
1. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം ?
Ans:-1969 ജൂലൈ 21
2. ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യൻ ആര് ?
Ans:-നീൽ ആംസ്ട്രോങ്ങ്
3. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് ?
Ans:-ചൊവ്വ
4. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം ?
Ans:-ശുക്രൻ
5. ഭൂമിക്കും സൂര്യനും മധ്യേ ചന്ദ്രൻ എത്തുമ്പോഴുള്ള ഗ്രഹണത്തിന്റെ പേര് ?
Ans:-സൂര്യഗ്രഹണം
6.ചന്ദ്രന്റെ എത്ര ശതമാനം ഭൂമിയിൽ നിന്നും ദൃശ്യമാണ് ?
Ans:- 59%
7. അമ്പിളി അമ്മാവാ താമരക്കുമ്പിളിലെന്തുണ്ട് എന്ന നാടകഗാനം എഴുതിയതാരാണ്?
Ans:- ഒ എൻ വി കുറുപ്പ്
8. ചന്ദ്രനിൽ നിന്നും ഭൂമിയിലേയ്ക്ക് നോക്കിയാൽ കാണുന്ന ഏക മനുഷ്യ നിർമ്മിതി?
Ans:- ചൈനയിലെ വൻമതിൽ
9. ചന്ദ്രന്റെ പേരിലുള്ള ദിവസം ഏതാണ് ?
Ans:- തിങ്കൾ
10. ഭൂമിയിൽ 60 kg ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ അനുഭവപ്പെടുന്ന ഭാരം എത്രയാണ്?
Ans:- 10 kg
11. ഭൂമിക്കു ചുറ്റും ഒരു പ്രദക്ഷിണം പൂർത്തിയാക്കുവാൻ ചന്ദ്രന് ആവശ്യമായ സമയം?
Ans:- 27.32 ഭൗമദിനങ്ങൾ
12. ഒരു മാസത്തിൽ രണ്ടാമത് കാണുന്ന പൂർണ്ണ ചന്ദ്രനു പറയുന്ന പേര്?
Ans:- ബ്ലൂ മൂൺ
13. ചന്ദ്രനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ് ?
Ans:- സെലനോളജി
14. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസം ?
Ans:- സൂപ്പർ മൂൺ
15. ചന്ദ്രനിൽ വലിയ ഗർത്തങ്ങളും പർവ്വതങ്ങളും ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
Ans: – ഗലീലിയോ ഗലീലി
16. ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം?
Ans:- കറുപ്പ്
17.ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം
ഭൂമിയിലെത്താനെടുക്കുന്ന സമയം ?
Ans: – 1.3 സെക്കൻഡ്
July 17, 2023
ജൂലൈ 21 - ചാന്ദ്രദിനം
July 16, 2023
June 29, 2023
വൈക്കം മുഹമ്മദ് ബഷീര്‍ ; കഥകളുടെ സുൽത്താൻ
മലയാള സാഹിത്യമണ്ഡലത്തില്‍ ഇതിഹാസ തുല്യമായ ഒരു സ്ഥാനം അലങ്കരിക്കുന്ന കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. ലളിതമായതും നര്‍മ്മരസം തുളുമ്പുന്നതുമായ സവിശേഷമായ ഒരു രചനാരീതിയാണ് അദ്ദേഹത്തിന്‍റെ ചെറുകഥകള്‍ക്കും നോവലുകള്‍ക്കുമെല്ലാം പൊതുവെയുള്ളത്. എന്നാല്‍ ശക്തമായ ആക്ഷേപഹാസ്യവും ചിലപ്പോള്‍ രൂക്ഷ പരിഹാസം തന്നെയും വരികള്‍ക്കിടയില്‍ ഒളിപ്പിച്ച് വച്ച് വായനക്കാരെ കേവലാഹ്ലാദത്തില്‍ നിന്ന് ആഴത്തിലുള്ള ചിന്തകളിലേക്ക് ഉയര്‍ത്തിക്കൊണ്ടു പോകുന്ന ബഷീര്‍ശൈലി താരതമ്യങ്ങള്‍ക്കതീതമാണ്. ഒരു സ്വാതന്ത്ര്യസമര സേനാനിയും മാനവികതാവാദിയെന്ന നിലയിലും മലയാളത്തിന്‍റെ ഈ പ്രിയ കഥാകാരന്‍ വേറിട്ടൊരു സ്ഥാനം തന്നെയായിരുന്നു അലങ്കരിച്ചിരുന്നത്.
കോട്ടയം ജില്ലയില്‍ വൈക്കത്തിനടുത്തുള്ള തലയോലപ്പറമ്പിലെ ഒരു മരവ്യാപാരിയുടെ മൂത്തമകനായി ജനിച്ച ബഷീര്‍ ബാല്യത്തില്‍ തന്നെ ഗാന്ധിയന്‍ ചിന്തകളിലും ആദര്‍ശങ്ങളിലും ആകൃഷ്ടനായിത്തീന്നിരുന്നു. സ്വാതന്ത്ര്യ സമരരംഗത്ത് പ്രവര്‍ത്തിക്കുകയും ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ സഞ്ചരിച്ച് ഒരു പക്ഷെ അലഞ്ഞു നടന്ന് നേരിട്ട് പഠിച്ച ജീവിതാനുഭവങ്ങള്‍ ബഷീറിന്‍റെ രചനകള്‍ക്ക് ഏറെ പ്രചോദനമേകിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പ്രമുഖ കൃതികളെല്ലാം തന്നെ അന്യഭാഷകളിലേക്ക് വിവര്‍ത്തനെ ചെയ്യപ്പെട്ടിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍ എന്ന മലയാള സാഹിത്യകാരന്‍റെ കീര്‍ത്തി അങ്ങനെയാണ് ലോകം മുഴുവനുമെത്തുന്നത്. പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, മതിലുകള്‍, പ്രേമലേഖനം, അനര്‍ഘനിമിഷം എന്നിവയാണ് ഈ അനശ്വരകഥാകാരന്‍റെ പ്രമുഖ കൃതികളില്‍ ചിലത്.
June 28, 2023
June 24, 2023
ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം.
ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം.
ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിൻ്റെ നിലനിൽപ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് ഓരോ വർഷവും ഈ ദിനം ആചരിക്കുന്നത്
സ്കൂൾ കുട്ടികളും യുവജനങ്ങളുമാണ് ലഹരിയുടെ ലോകത്തേക്ക് എളുപ്പം ആകർഷിക്കപ്പെടുന്നത്. ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലമുണ്ടാകുന്ന വിപത്തുക്കളെക്കുറിച്ചും ലഹരി വസ്തുക്കളില് നിന്നും വിട്ടു നിൽക്കേണ്ട ആവശ്യകതയെപ്പറ്റിയും പുതുതലമുറ ബോധവാന്മാരാകേണ്ടതുണ്ട്. ഈ ബോധവത്ക്കരണത്തിൻ്റെ ഭാഗമായി ആഗോളാടിസ്ഥാനത്തില് നടക്കുന്ന ഈ ദിനാചരണത്തില് നമുക്കും കൈകോർക്കാം .






