സ്വാതന്ത്ര്യത്തിനായുള്ള ഭാരതീയരുടെ പോരാട്ടത്തിന്റെ ഗതി മാറ്റിയ ദിനമാണ് ക്വിറ്റ് ഇന്ത്യാ ദിനം. ആഗസ്റ്റ് വിപ്ലവം എന്നറിയപ്പെടുന്ന ക്വിറ്റ് ഇന്ത്യാ ദിനത്തിന്റെ ജ്വലിക്കുന്ന ഒാർമകൾക്ക് ഇൗ ആഗസ്റ്റ് 9 ന് 81 വയസ് തികയുകയാണ് .
ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേ നടന്ന അവസാനത്തെ ബഹുജന മുന്നേറ്റം എന്ന് ക്വിറ്റ് ഇന്ത്യാ സമരത്തെ വിശേഷിപ്പിക്കാം.
ബ്രിട്ടീഷുകാർ ഇന്ത്യവിടുക എന്ന മുദ്രാവാക്യം മുഴക്കി ഗാന്ധിജിയുടെ നേതൃത്വത്തിലാണ് ഇൗ എെതിഹാസിക സമരം നടന്നത്. സാമ്രാജ്യത്വത്തെ എത്രയും പെട്ടെന്ന് ഇന്ത്യയിൽ നിന്ന് കെട്ടുകെട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1942 ആഗസ്റ്റ് 9 ന് പ്രക്ഷേഭത്തിന് തുടക്കമിട്ടത്.
1942 ആഗസ്റ്റ് ഏഴ്, എട്ട് തീയതികളിൽ ബോംബെയിലെ മലബാർ ഹില്ലിൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ യോഗത്തിലാണ് ചരിത്രപ്രധാനമായ ക്വിറ്റ് ഇന്ത്യാ പ്രമേയം ജവഹർലാൽ നെഹ്റു അവതരിപ്പിച്ചത്. മൗലാന അബ്ദുൾ കലാം ആസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രമേയത്തെ പിന്താങ്ങിയത് സർദാർ വല്ലഭായി പട്ടേലാണ്. തുടർന്ന് ബോംബേയിലെ ഗോവാലിയ ടാങ്ക് മെതാനത്ത് നടന്ന സമ്മേളനത്തിൽ ഗാന്ധിജി പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക എന്ന ആഹ്വാനം ഉൾക്കൊള്ളുന്ന പ്രസംഗവും നടത്തി. സ്വാതന്ത്ര്യമല്ലാതെ മറ്റൊന്നും ഞങ്ങൾക്കു വേ എന്നും ഗാന്ധിജി പ്രഖ്യാപിച്ചു.
ക്വിറ്റ് ഇന്ത്യാ സമരാഹ്വാനത്തോടുള്ള ബ്രിട്ടീഷ് പ്രതികരണം പെട്ടെന്നായിരുനു. രാജ്യമൊട്ടാകെ വൻതോതിൽ അറസ്റ്റുകൾ നടന്നു. ഒരുലക്ഷത്തോളം പേരെ രാജ്യമെമ്പാടും നിന്ന് അറസ്റ്റ് ചെയ്തു, വലിയ പിഴകൾ ചുമത്തി, പ്രകടനക്കാരെ പൊതുസ്ഥലത്ത് ചമ്മട്ടിയ്ക്കടിച്ചു.
സാമ്രാജ്യത്വത്തെ എത്രയും പെട്ടെന്ന് ഇന്ത്യയിൽ നിന്നും കെട്ടുകെട്ടിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ഇന്ത്യാക്കാരിൽ ദേശീയബോധവും എെക്യവും ഉൗട്ടിയുറപ്പിച്ച സമരവും കൂടിയായിരുന്നു.
നിരവധി രക്തസാക്ഷികൾ സ്വന്തം ജീവൻ ദാനം ചെയ്ത് നേടി തന്ന സ്വാതന്ത്ര്യമാണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്.
ക്വിറ്റ് ഇന്ത്യാ സമരത്തിലൂടെ കെവന്ന സമരജ്വാല പിന്നീട് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്ക് വഴി വെയ്ക്കുകയായിരുന്നു.
No comments:
Post a Comment