NOTICE BOARD
SCROLL TEXT
July 25, 2020
ജീവന്റെ വിലയുള്ള ജാഗ്രത
ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന മുദാവാക്യം ഉയർത്തി ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കോറോണ വൈറസ് രോഗികളിൽ 60 ശതമാനത്തോളം പേരും രോഗലക്ഷണമില്ലാത്തവരാണ്. അതിനാൽ കോവിഡ് വ്യാപനത്തിന്റെ ഈ ഘട്ടത്തിൽ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിന്റെ ഭാഗമായി ‘ആരിൽ നിന്നും രോഗം പകരാം’ എന്ന ഒരു പ്രധാന ജാഗ്രത നിർദ്ദേശം കൂടി പൊതുജനങ്ങൾക്ക് നൽകുകയാണ്.
നമ്മൾ ഓരോരുത്തരും ദിവസവും സമ്പർക്കം പുലർത്തുന്ന മാർക്കറ്റുകൾ, തൊഴിൽ ഇടങ്ങൾ, വാഹനങ്ങൾ, ആശുപത്രികൾ, പൊതു സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽനിന്ന് ആരിൽ നിന്നും ആർക്കും രോഗം പകരാനിടയുണ്ട്. അതുകൊണ്ട് ഒരാളിൽ നിന്നും മിനിമം രണ്ടു മീറ്റർ അകലം പാലിച്ചുകൊണ്ട് സ്വയം സുരക്ഷിത വലയം തീർക്കാൻ എല്ലാവരും ശ്രദ്ധിക്കണം.
July 20, 2020
ജൂലൈ 21 ചാന്ദ്രദിനം , മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ ദിനം
"ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു.
July 16, 2020
July 5, 2020
ബഷീർ ദിനം - ജൂലൈ 5
വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമാണ് ബഷീർ ദിനമായി ആചരിക്കുന്നത് .
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ .
ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്.
1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീർ.
പുതിയ കെട്ടിടം പുതിയ ലോകം
ആളൂർ എസ്.എൻ.വി.യു.പി.സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ പണികൾ ഏപ്രിൽ മാസത്തോടെ ആരംഭിക്കുമെന്ന കാര്യം ഏറെ സന്തോഷത്തോടെ ഏവരെയും അറിയിക്കട്ടെ ..
നിലവിലുള്ള സ്റ്റേജും അതിന്റെ വലതു വശത്തെ 1 -2 ക്ലാസ്സുകൾ നിൽക്കുന്ന ഭാഗവും അടുത്ത ദിവസങ്ങളിൽ തന്നെ പൊളിച്ച് ആ ഭാഗത്താണ് സ്‌കൂളിന്റെ പുതിയ കെട്ടിടം വരുന്നത് . പണി തീരുമ്പോൾ ഓഫീസും സ്റ്റാഫ് റൂമും മുഴുവൻ ക്ലാസ് മുറികളും പുതിയ കെട്ടിടത്തിലേക്ക് മാറും .
പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പഠിച്ചും കളിച്ചും വളർന്ന ആ പഴയ ക്ലാസ് മുറികളും വരാന്തയും സ്റ്റേജും ഇനി പുതിയ ഹൈ ടെക്ക് നിലവാരമുള്ള കെട്ടിടത്തിനായി വഴിമാറും .
(പൊളിക്കുന്ന ബിൽഡിംഗ് ആണ് ചിത്രത്തിൽ കാണുന്നത് )
Subscribe to:
Posts (Atom)








