NOTICE BOARD

ക്ലാസ് പി.ടി.എ യോഗം 2026 സെപ്റ്റംബർ 8 ചൊവ്വാഴ്ച ഉച്ചക്ക് 1.30നു . എല്ലാ രക്ഷിതാക്കളും കൃത്യസമയത്ത് എത്തിച്ചേരുക .

SCROLL TEXT

സ്‌കൂൾ സ്പോർട്സ് 2026 സെപ്റ്റംബർ 10, 11 ദിവസങ്ങളിൽ നടക്കും ------ സ്‌കൂൾ കലോത്സവം 2026 സെപ്തംബര് 14 & 18 ദിവസങ്ങളിൽ . 4ന് ഓഫ് സ്റ്റേജ് മത്സരങ്ങളും 18 സ്റ്റേജ് ഇനങ്ങളും

July 25, 2020

ജീവന്റെ വിലയുള്ള ജാഗ്രത


ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന മുദാവാക്യം ഉയർത്തി ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കോറോണ വൈറസ് രോഗികളിൽ 60 ശതമാനത്തോളം പേരും രോഗലക്ഷണമില്ലാത്തവരാണ്. അതിനാൽ കോവിഡ് വ്യാപനത്തിന്റെ ഈ ഘട്ടത്തിൽ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിന്റെ ഭാഗമായി ‘ആരിൽ നിന്നും രോഗം പകരാം’ എന്ന ഒരു പ്രധാന ജാഗ്രത നിർദ്ദേശം കൂടി പൊതുജനങ്ങൾക്ക് നൽകുകയാണ്.

നമ്മൾ ഓരോരുത്തരും ദിവസവും സമ്പർക്കം പുലർത്തുന്ന മാർക്കറ്റുകൾ, തൊഴിൽ ഇടങ്ങൾ, വാഹനങ്ങൾ, ആശുപത്രികൾ, പൊതു സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽനിന്ന് ആരിൽ നിന്നും ആർക്കും രോഗം പകരാനിടയുണ്ട്. അതുകൊണ്ട് ഒരാളിൽ നിന്നും മിനിമം രണ്ടു മീറ്റർ അകലം പാലിച്ചുകൊണ്ട് സ്വയം സുരക്ഷിത വലയം തീർക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

July 20, 2020

ജൂലൈ 21 ചാന്ദ്രദിനം , മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ ദിനം

"ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട  ഈ  സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. 


July 5, 2020

ബഷീർ ദിനം - ജൂലൈ 5



വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമാണ് ബഷീർ ദിനമായി ആചരിക്കുന്നത് . 
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ .
                             
ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്.
1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.

പഠനോത്സവം2020

എസ്. എൻ. വി. യു. പി സ്കൂൾ ആളൂർ


പുതിയ കെട്ടിടം പുതിയ ലോകം


ആളൂർ എസ്.എൻ.വി.യു.പി.സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ പണികൾ ഏപ്രിൽ മാസത്തോടെ ആരംഭിക്കുമെന്ന കാര്യം ഏറെ സന്തോഷത്തോടെ ഏവരെയും അറിയിക്കട്ടെ ..
നിലവിലുള്ള സ്റ്റേജും അതിന്റെ വലതു വശത്തെ 1 -2 ക്ലാസ്സുകൾ നിൽക്കുന്ന ഭാഗവും അടുത്ത ദിവസങ്ങളിൽ തന്നെ പൊളിച്ച് ആ ഭാഗത്താണ് സ്‌കൂളിന്റെ പുതിയ കെട്ടിടം വരുന്നത് . പണി തീരുമ്പോൾ ഓഫീസും സ്റ്റാഫ് റൂമും മുഴുവൻ ക്ലാസ് മുറികളും പുതിയ കെട്ടിടത്തിലേക്ക് മാറും .
പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പഠിച്ചും കളിച്ചും വളർന്ന ആ പഴയ ക്ലാസ് മുറികളും വരാന്തയും സ്റ്റേജും ഇനി പുതിയ ഹൈ ടെക്ക് നിലവാരമുള്ള കെട്ടിടത്തിനായി വഴിമാറും .
(പൊളിക്കുന്ന ബിൽഡിംഗ്‌ ആണ് ചിത്രത്തിൽ കാണുന്നത് )

BREAK THE CHAIN


കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഒത്തൊരുമിക്കൂ .
വൈറസിന്റെ ചങ്ങലകളെ പൊട്ടിച്ചെറിയൂ .

മാസ്ക് ധരിച്ചു മാത്രം പുറത്തിറങ്ങുക

കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക

സാനിറ്റൈസർ ഉപയോഗിക്കുക 





June 2, 2020

കോവിഡ് കെയര്‍ സെന്ററുകള്‍/ വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍



• കോവിഡ് സെന്ററുകളിലെ മുറികളില്‍ കഴിയുന്നവര്‍ മുറികള്‍ക്ക് പുറത്ത് ഒരു കാരണവശാലും ഇറങ്ങരുത്.
• മറ്റ് മുറികളില്‍ കഴിയുന്നവരുമായി സമ്പര്‍ക്കം ഒഴിവാക്കണം
• കോവിഡ് സെന്ററുകളില്‍ കഴിയുന്ന വ്യക്തികള്‍ ഉപയോഗിക്കുന്ന ടിഷ്യൂകള്‍/ ഡിസ്പോസിബിള്‍ മാസ്‌കുകള്‍, ഭക്ഷണ അവശിഷ്ടങ്ങള്‍ എന്നിവ പുറത്തേക്ക് വലിച്ചെറിയെരുത്.
• വായു കടക്കാത്ത അടച്ചപാത്രത്തിലേക്ക് തുപ്പുക. പിന്നീട് ഒരു ശതമാനം ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കിയ ശേഷം ടോയ്ലറ്റില്‍ നിക്ഷേപിക്കുക.
• ഇടക്കിടക്ക് കൈകള്‍ സോപ്പിട്ട് കഴുകുക.

• സ്രവങ്ങളും മറ്റും കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍ കയ്യുറകള്‍ നിര്‍ബന്ധമായും ധരിച്ചിരിക്കണം.
• കയ്യുറകളും മാസ്‌കും ധരിക്കും മുന്‍പും അഴിച്ച ശേഷവും കൈകള്‍ നന്നായി  സോപ്പിട്ട് കഴുകണം.ഉപയോഗിച്ച കയ്യുറകളും മാസ്‌കും വീണ്ടും ഉപയോഗിക്കരുത്.
• ഉപയോഗിക്കുന്ന വസ്ത്രങ്ങളും മറ്റ് തുണികളും സോപ്പ് / ഡിറ്റര്‍ജന്റ് എന്നിവ കൊണ്ട് കഴുകി സൂര്യ പ്രകാശത്തില്‍ ഉണക്കി മാത്രം ഉപയോഗിക്കണം.
• നിരീക്ഷണത്തിലുള്ളവര്‍ക്ക് നല്‍കുന്ന ഭക്ഷണം മുറിയുടെ വാതിലിന് പുറത്ത് വയ്ക്കണം. മറ്റ് മുറികളിലുള്ളവരുമായി ഫോണ്‍, ടവല്‍, പത്രമാസികള്‍, പാത്രങ്ങള്‍, ലഘുഭക്ഷണ സാധനങ്ങള്‍ തുടങ്ങിയവ പങ്കുവയ്ക്കരുത്.
• ഏതെങ്കിലും തരത്തില്‍ അസ്വസ്ഥത തോന്നിയാല്‍ കോവിഡ് കെയര്‍ സെന്ററുകളിലെ ജീവനക്കാരെ അറിയിക്കുക.