NOTICE BOARD

സ്കൂൾ വാർഷികാഘോഷം -മാലേയം 2024 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

SUBSCRIBE SCHOOL YOUTUBE CHANNEL-SNVUPS ALOOR.

August 17, 2021

HAPPY INDEPENDENCE DAY

കൃഷി ചൊല്ലുകൾ


_കൃഷിയും പഴഞ്ചൊല്ലും_

🌱മുളയിലേ നുള്ളണമെന്നല്ലേ
🌱വിളയുന്ന വിത്തു മുളയിലറിയാം
🌱കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം , 🌱മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല
🌱വിത്തുഗുണം പത്തുഗുണം
🌱മേടം തെറ്റിയാല്‍ മോടന്‍ തെറ്റി
🌱തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാല്‍ ഓണം കഴിഞ്ഞേ ഇറങ്ങൂ
🌱കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
🌱കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുതു്‌
🌱കണ്ടം വിറ്റു കാളയെ വാങ്ങുമോ
🌱വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ
🌱ധനം നില്പതു നെല്ലില്‍, ഭയം നില്പതു തല്ലില്‍
🌱ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
🌱വളമേറിയാല്‍ കൂമ്പടയ്ക്കും
🌱പതിരില്ലാത്ത കതിരില്ല
🌱വിത്താഴം ചെന്നാല്‍ പത്തായം നിറയും
🌱ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
🌱കാലത്തേ വിതച്ചാല്‍ നേരത്തേ കൊയ്യാം
🌱വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
🌱നട്ടാലേ നേട്ടമുള്ളൂ
🌱

ചിങ്ങം 1 കര്‍ഷകദിനം




ചിങ്ങം 1 കേരളത്തില്‍ കര്‍ഷകദിനമായി ആചരിച്ചുവരുന്നു. മികച്ച കര്‍ഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാര്‍ഷിക മേഖലയെയും കര്‍ഷകരെയും ആദരിക്കുന്നതിനായി ഈ ദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു.

ജനങ്ങൾക്ക് അന്നമൂട്ടുന്നവരാണ് ഓരോ കർഷകനും. അവരെ ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടതും നാം ഓരോരുത്തരുടെയും കടമയാണ്.

നെൽ­കൃ­ഷി­യു­മാ­യി ബ­ന്ധ­പ്പെ­ട്ടാ­ണ്‌ ന­മ്മു­ടെ സം­സ്‌­കാ­രം വി­ക­സി­ച്ച­ത്‌. കൊ­യ്‌­ത്തുൽ­സ­വ­ങ്ങ­ളാ­യി­രു­ന്നു പി­ന്നീ­ട്‌ ദേ­ശീ­യോൽ­സ­വ­ങ്ങ­ളാ­യി മാ­റി­യ­ത്‌.
ഓ­ണ­വും വി­ഷു­വു­മൊ­ക്കെ ന­മ്മു­ടെ കൊ­യ്‌­ത്തുൽ­സ­വ­ങ്ങ­ളു­ടെ ഓർ­മ്മ­കൾ പേ­റു­ന്ന­വ­യാ­ണ്‌. കൊ­യ്‌­തൊ­ഴി­ഞ്ഞ നെൽ­പ്പാ­ട­ങ്ങൾ നാ­ട്ടു­ൽ­സ­വ­ങ്ങ­ളും വേ­ല­ക­ളും കൊ­ണ്ട്‌ നി­റ­ഞ്ഞു.

കേരളത്തില്‍ ചിങ്ങം 1 ആണ് കര്‍ഷകദിനം എങ്കിലും ഇന്ത്യയിലാകെ ഡിസംബര്‍ 23 ആണ് കര്‍ഷകദിനം.

*എല്ലാ കർഷകർക്കും കർഷക ദിനാശംസകൾ*


🍃🎋🌱🌴🌿🌳🌿☘️

July 2, 2021

ജൂൺ 19 വായനാദിനം

ജൂൺ 19 വായനാദിനം
വായനയെ സ്നേഹിക്കുന്ന വായനയിലൂടെ അറിവ് നേടുന്ന എല്ലാ കൂട്ടുകാർക്കും വായനാദിനാശംസകൾ .


ഡ്രൈ ഡേ ദിനാചരണം 2021 - വീഡിയോ

CLICK HERE FOR WATCHING VIDEO  :   DRY DAY

ജൂൺ 27 ഞായർ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും സ്വന്തം വീട് വൃത്തിയാക്കിക്കൊണ്ട് ഡ്രൈ ഡേ ആചരണത്തിൽ പങ്കാളികളാവുന്നു.
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗമാണ് ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കൽ.
ഡ്രൈ ഡേയുടെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങൾ
🔮വീടും പരിസരവും വൃത്തിയാക്കുക.
🔮കൊതുകുകൾ, ഈച്ചകൾ ഇവ വളരാൻ കാരണമാകുന്ന വെള്ളക്കെട്ടുകൾ ഒഴിവാക്കുക.
🔮ഒഴിഞ്ഞ പാത്രങ്ങൾ, ചിരട്ടകൾ, ചെടിച്ചട്ടികൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
🔮ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും പുറത്തേക്ക് വലിച്ചെറിയാതിരിക്കുക.
🔮ജൈവ മാലിനിങ്ങളെ കമ്പോസ്റ്റ് ആക്കി മാറ്റുക.
🔮എലികൾ വളരാൻ ഇടയാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.

June 26, 2021

ജൂൺ 26 ലോക ലഹരി വിരുദ്ധദിനം

 ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ്സ്‌ നടത്തി.

ക്ലാസ് നയിച്ച അസിസ്റ്റന്റ് സ്റ്റേഷൻ റൈറ്റർ സീമ മേഡത്തിന് പ്രത്യേക നന്ദി അറിയിക്കുന്നു.


March 31, 2021

സ്നേഹപൂർവ്വം_ലേഖടീച്ചർക്ക് ....

 #സ്നേഹപൂർവ്വം_ലേഖടീച്ചർക്ക് ....

എക്കാലത്തും കുട്ടികളുടെയും അധ്യാപകരുടെയും പ്രിയപ്പെട്ട #ലേഖ_ടീച്ചർ ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുകയാണ് .
മുഖത്ത് എപ്പോഴും മായാതെ നിൽക്കുന്ന പുഞ്ചിരി കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവരുടെയും ഹൃദയം കവർന്ന ലേഖ ടീച്ചർക്ക് വിശ്രമജീവിതം ഏറ്റവും സന്തോഷകരമാകട്ടെയെന്ന് ആശംസിക്കുന്നു .
-STAFF-PTA -MANAGEMENT-
ലേഖ ടീച്ചർക്കുള്ള ആശംസകളും ടീച്ചറുടെ ക്ലാസ്സിലെ വിദ്യാർത്ഥി എന്ന നിലയിലുള്ള നിങ്ങളുടെ ഓർമകളും കമന്റ്‌ ആയി രേഖപ്പെടുത്തുമല്ലോ .



February 22, 2021

LSS-USS പരീക്ഷ ഏപ്രിൽ ഏഴിന്

 LSS-USS പരീക്ഷകളുടെ നോട്ടിഫിക്കേഷൻ പരീക്ഷാഭവൻ പ്രസിദ്ധീകരിച്ചു . 2021 ഏപ്രിൽ ഏഴിനാണ് പരീക്ഷ .


NOTIFICATION ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം .

January 10, 2021

A Complete Book on SPARK & BiMS


ഒരു സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് സ്പാർക്ക് & ബിംസ് സോഫ്ട്‍വെയറുകളുടെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടാകും . ഇവയുടെ ഉപയോഗരീതിയെക്കുറിച്ച് കൃത്യമായും സമഗ്രമായും പ്രതിപാധിക്കുന്ന പുസ്തകമാണ്  A COMPLETE BOOK ON SPARK& BiMS. 


Download From Here :

 A Complete Book on SPARK & BiMS