യൂണിഫോം 2022-23
2022 -23 അധ്യയനവർഷം മുതൽ നമ്മുടെ സ്കൂളിൽ പുതിയ കളർ കോമ്പിനേഷനിൽ പുതുമയാർന്ന യൂണിഫോം വരികയാണ്.
യു.പി ക്ലാസ്സുകളിലെ പെൺകുട്ടികൾക്ക് ഓവർ കോട്ട് അറ്റാച്ച് ചെയ്ത ഷർട്ടും പാവാടയ്ക്ക് പകരം പാന്റും ആക്കിയതാണ് പ്രധാന മാറ്റം . എൽ.പി ക്ലാസ്സിലെ പെൺകുട്ടികൾക്ക് ഫ്രോക്കും, എൽ.പി ആൺകുട്ടികൾക്ക് ഷർട്ട് -ട്രൗസർ ,യു .പി ആൺകുട്ടികൾക്ക് ഷർട്ട് -പാന്റ് എന്നിങ്ങനെയാണ് വരുന്നത് . യൂണിഫോം തയ്ക്കുന്ന പാറ്റേണിലും കാതലായ മാറ്റങ്ങളുണ്ട് . SNVUPS ALOOR എന്ന ലോഗോ പുതിയ യൂണിഫോമിനൊപ്പം കൂട്ടിച്ചേർത്തിട്ടുണ്ട് .
ഫെബ്രുവരി 10,11 തിയ്യതികളിൽ ഒന്ന് മുതൽ 6 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ യൂണിഫോം തൈക്കുന്നതിന് അളവെടുപ്പ് സ്കൂളിൽ വെച്ച് രാവിലെ 10 മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ഈ രണ്ടു ദിവസങ്ങളിൽ എല്ലാ രക്ഷിതാക്കളും കുട്ടികളുമായി വന്ന് യൂണിഫോമിന്റെ അളവെടുക്കേണ്ടതാണ്.യൂണിഫോമിന്റെ നിർദേശിച്ചിട്ടുള്ള തുകയും അന്നേ ദിവസം മുൻകൂറായി കൊണ്ടുവരാൻ നിർദേശിച്ചിട്ടുണ്ട് .
(ചിത്രങ്ങളിൽ കൊടുത്തിരിക്കുന്ന യൂണിഫോമിന് യഥാർത്ഥ മോഡലുമായി ചില വ്യത്യാസങ്ങൾ വരുന്നുണ്ട് )
No comments:
Post a Comment