NOTICE BOARD
SCROLL TEXT
March 3, 2021
February 22, 2021
LSS-USS പരീക്ഷ ഏപ്രിൽ ഏഴിന്
LSS-USS പരീക്ഷകളുടെ നോട്ടിഫിക്കേഷൻ പരീക്ഷാഭവൻ പ്രസിദ്ധീകരിച്ചു . 2021 ഏപ്രിൽ ഏഴിനാണ് പരീക്ഷ .
NOTIFICATION ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം .
January 10, 2021
A Complete Book on SPARK & BiMS
ഒരു സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് സ്പാർക്ക് & ബിംസ് സോഫ്ട്‍വെയറുകളുടെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടാകും . ഇവയുടെ ഉപയോഗരീതിയെക്കുറിച്ച് കൃത്യമായും സമഗ്രമായും പ്രതിപാധിക്കുന്ന പുസ്തകമാണ് A COMPLETE BOOK ON SPARK& BiMS.
Download From Here :
October 31, 2020
കേരളത്തിലെ നവോത്ഥാന നായകർ
1956 നവംബർ ഒന്നിനാണ് ഐക്യകേരളം രൂപീകരിതമായത് .. ആ ദിനത്തിന്റെ ഓർമ പുതുക്കുന്നതിന് വേണ്ടിയാണ് നമ്മൾ എല്ലാവർഷവും നവംബർ 1 കേരളപ്പിറവി ദിനമായി ആഘോഷിക്കുന്നത് .
കേരളപ്പിറവിദിന പ്രവർത്തനത്തിന്റെ ഭാഗമായി നവോത്ഥാനത്തിന്റെ മുഖ്യധാരയിൽ പ്രവർത്തിച്ച 30 സാമൂഹ്യ, രാഷ്ട്രീയ, സാംസ്ക്കാരിക നായകൻമാരുടെ ഒരു സചിത്രക്കുറിപ്പ് കാലഗണനയിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ ജി.എച്ച് .എസ് .എസ് കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി .
September 10, 2020
ഒ.ബി.സി സ്‌കോളർഷിപ്പ് 2020 -21; ഇപ്പോൾ അപേക്ഷിക്കാം
50% കേന്ദ്രസഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന ഒ.ബി.സി പ്രീമെട്രിക്ക് സ്‌കോളർഷിപ്പിന് 2020-2021 വർഷത്തേക്കള്ള അപേക്ഷ ക്ഷണിക്കുന്നു.
DOWNLOAD NOTIFICATION
DOWNLOAD APPLICATION FORM
അപേക്ഷകർക്കുള്ള നിർദേശങ്ങൾ
1. സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പിന്നാക്ക സമുദായങ്ങളിൽ (ഒ.ബി.സി) ഉൾപ്പെട്ട വിദ്യാർത്ഥികളെയാണ് സ്‌കോളർഷിപ്പിന് പരിഗണിക്കുന്നത്.
2. നൂനപക്ഷ സ്‌കോളർഷിപ്പിന് പരിഗണിക്കന്നതിനാൽ നൂനപക്ഷ വിഭാഗങ്ങളും, പട്ടികജാതി വിദ്യാർത്ഥികൾക്ക് സമാനമായ ആനുകൂല്യം അനുവദിക്കുന്നതിനാൽ ഒ.ഇ.സി. വിഭാഗം വിദ്യാർത്ഥികളും, സൂചന 2 സർക്കാർ ഉത്തരവ് പ്രകാരം ഒ.ഇ.സി യ്ക്ക് സമാനമായ വിദ്യാഭയാസാനുകൂലയത്തിന് അർഹരായ 30 സമുദായങ്ങളിലെ വിദ്യാ ർത്ഥികളും ഈ പദ്ധതി പ്രകാരം അപേ ക്ഷിക്കേ ണ്ടതില്ല.
3. ഒരു കുടംബത്തിലെ പരമാവധി 2 കുട്ടികൾ മാത്രമെ അപേക്ഷിക്കുവാൻ പാടള്ളൂ. ഏത് വകുപ്പ് വഴി സ്‌കോളർഷിപ്പ് ലഭിക്കന്നവരായാലും ഒരു കുടംബത്തിൽ ആകെ 2 പേർക്ക് മാത്രമെ അർഹതയുള്ളൂ.
4. രക്ഷിതാവിന്റെ വാർഷിക വരുമാനം 2,50,000/- രൂപയിൽ അധികരിക്കരുത്.
5. പ്രവേശന സമയത്ത് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തവരും, പിന്നീെ്ട് മതപരിവർത്തനം നടത്തിയിട്ടുള്ളവരും അപേക്ഷയാടൊപ്പം ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
6. മുൻ വർഷത്തെ പരീക്ഷയിൽ 80 ശതമാനമോ, അതിലധികമോ മാർക്ക് നേടിയിരിക്കണം. നടപ്പു വർഷത്തെ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് മാർക്ക് നിബന്ധന ബാധകമല്ല.
7. നിശ്ചിത മാതൃകയിലള്ള അഫപക്ഷാഫാറം പൂരിപ്പിച്ച് സ്കൂൾ പ്രധാനാധയാപകനെ ഏൽപ്പിക്കേണ്ടതാണ്.
8. 2020-21 വർഷത്തേക്കള്ള അപേക്ഷാഫാറത്തിന്റെ മാതൃക www.bcdd.kerala.gov.in , www.egrantz.kerala.gov.in എന്നീ വെബ് സൈറ്റുകളിലം, എല്ലാ സ്കൂളുകളിലും ലഭ്യമാണ്. ( ഫോട്ടോസ്റ്റാറ്റ് ഉപയോ ഗിക്കാവുന്നതാണ്)
9. നിർ ദേ ശങ്ങൾ പൂർണമായി വായിച്ചതിനു ഫശഷം മാത്രം അഫപക്ഷാഫാറം പൂരിപ്പിഫക്കണ്ടതാണ്. ആവശ്യമെ ങ്കിൽ അധ്യാപകരുടെ സഹായം ഫതൊവുന്നതാണ്.
10. വാർഷിക വരുമാനം സംബന്ധിച്ച സത്യപ്രസ്താവന അ പേക്ഷാ ഫാറത്തിൽ ഉൾടപ്പടത്തിയിട്ടുണ്ട്. ആയതിൽ രക്ഷിതാവിന്റെ ഒപ്പ് നിർബന്ധമായും ഉണ്ടായിരിക്കണം. (മുദ്രപത്രം ആവശ്യമില്ല.)
11. രക്ഷിതാക്കൾ സർക്കാർ ഉ ദ്യോ ഗസ്ഥരാണെങ്കിൽ സാലറി സർട്ടിഫിക്കറ്റ് അ പേ ക്ഷഫയാടൊപ്പം സമർപ്പിഫക്കണ്ടതാണ്.
12. അ പേ ക്ഷിക്കന്ന എല്ലാ വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പ് ലഭ്യമാവണമെന്നില്ല. ലഭ്യമായ
ഫണ്ടിനനുസരിച്ച് ഉയർന്ന മാർക്ക് ശതമാനം, താഴ്ന്ന വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കടള തെരഞെടുക്കുന്നതാണ്.
13. തെരഞെടുക്കടപ്പടന്ന വിദ്യാർത്ഥികളുടെ ബാങ്ക് അക്കൌണ്ടിലേക്കാണ് സ്‌കോളർഷിപ്പ് തുക വിതരണം ചെയ്യുന്നത്. ആയതിനാൽ സ്‌കോളർഷിപ്പിനായി അഫപക്ഷിക്കന്ന എല്ലാ വിദ്യാർത്ഥികളും അവരവരുടെ പേരിലള്ള ബാങ്ക് അടക്കൌണ്ട് വിവരങ്ങൾ നിർബന്ധമായും അഫപക്ഷയിൽ രേഖടപ്പടഫത്തണ്ടതാണ്. ബാങ്ക് പാസ്ബുക്കിന്റെ അക്കൌണ്ട് നമ്പർ ഉൾടപ്പടന്ന ഭാഗത്തിന്റെ പകർപ്പ് അപേക്ഷഫയാടൊപ്പം സമർപ്പിക്കണം.
14. അഫപക്ഷകൾ സ്കൂളുകളിൽ സ്വീകരിക്കുന്ന അവസാന തീയതി - 30.09.2020
15. അവസാന തീയതിക്കഫശഷം ലഭിക്കന്നതോ, അപൂർണമോ ആയ അപേക്ഷകൾ പരിഗണിക്കന്നതല്ല.
സ്കൂൾ അധികൃതക്കുള്ള നിർദേശങ്ങൾ
1. അപേക്ഷാഫാറത്തിടെ മാതൃക നോട്ടീസ് ബോർഡിൽ പ്രദ്ർശിപ്പിക്കേണ്ടതും, എല്ലാ വിദ്യാർത്ഥികൾക്കം പദ്ധതി സംബന്ധിച്ച അറിയിപ്പ് നൽകേണ്ടതുമാണ്.
2. ആവശ്യമെങ്കിൽ അപേക്ഷാഫാറം പൂരിപ്പിക്കന്നതിന് വിദ്യാർത്ഥികളെ സഹായിക്കുവാൻ അധ്യാപകർക്ക് നിർദേശം നൽകേണ്ടതാണ്.
3. പൂരിപ്പിച്ച അപേക്ഷകൾ 30.09.2020 ന് വൈകിട്ട് 4 മണി വരെ സ്കൂളിൽ സ്വീകരിക്കാവുന്നതാണ്.
4. ലഭ്യമായ അപേക്ഷകൾ പരിശോധിച്ച് രേഖടപ്പടത്തിയിരിക്കന്ന വിവരങ്ങൾ പൂർണ്ണമായും ശരിയാണ് എന്ന് ഉറപ്പു വരുത്തേണ്ടത് പ്രധാനാധ്യാപകരുടെ ചുമതലയാണ്.
5. മാർക്ക്, വരുമാനം, ജാതി എന്നിവ രേഖടപ്പടത്തുന്നതിലെ അപാകത ഗുണഫഭോക്താക്കളെ തെരഞെടുക്കുന്നതിനെ സാരമായി ബാധിക്കമെന്നതിനാൽ ഇവയിലെ കൃത്യത സ്ഥാപനമേധാവി ഉറപ്പാക്കേണ്ടതാണ്.
6. ജാതി/രക്ഷിതാവിന്റെ വാർഷിക വരുമാനം സംബന്ധിച്ച് സംശയമുണ്ടെങ്കിൽ റവന്യൂ അധികാരിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ആവശ്യപ്പെടാവുന്നതാണ്.
8. ലഭ്യമാകുന്ന അപേക്ഷ കളിലെ വിവരങ്ങൾ www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടൽ വഴി ഒൺലൈൻ ആയി ഈ ആഫീസിന് ലഭ്യമാക്കേണ്ടതാണ്. 2020 ഒഫക്ടാബർ 15 വരെ ഡാറ്റാ എൻട്രി നടത്താവുന്നതാണ്.
ഡാറ്റാ എൻട്രിയ്ക്ക് സഹായകമാവുന്ന യൂസർ മാനുവൽ ഇ-ഗ്രാെ്സ് പോ ർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡാറ്റാ എൻട്രി സംബന്ധമായ പ്രശ്നങ്ങൾ egrantz3.0helpline@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ മാത്രം അറിയിക്കേണ്ടതാണ്.
9. പിന്നാക്ക വിഭാഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ച് അഫപക്ഷാഫാറവും, മാർക്ക്/ഗ്രേഡ് സംബന്ധിച്ച രേഖകളും ആവശ്യപ്പെടുന്ന പക്ഷം ആയത് പരിഫശാധനക്ക് നൽകേണ്ടതാണ്.
10. കുട്ടികളുടെ ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങൾ ഇ- ഗ്രാെ്സ് പോർട്ടലിൽ എന്റെർ ചെയ്യുന്നതിലെ കൃതയതയിൽ പ്രധാനാധയപകർ വ്യ ക്തിപരമായ ശ്രദ്ധത്തേണ്ടണ്ടതാണ്. രേഖടപ്പടത്തുന്ന അക്കൌണ്ടിൽ ഒരൂ
തവണയെങ്കിലും ട്രാൻസാക്ഷൻ നടത്തിയിട്ടുണ്ടെന്നും, അക്കൌണ്ട് ലൈവ് ആണെന്നും ഉറപ്പാക്കേണ്ടതാണ്.
11. സമാനരീതിയിലള്ള പ്രീമെട്രിക്ക് സ്‌കോളർഷിപ്പിന് അഫപക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ അപേക്ഷകൾ സ്വീകരിഫക്കണ്ടതില്ല. ഈ പദ്ധതി പ്രകാരം അനുവദിക്കന്ന തുക തിരിച്ചെക്കന്നതിനുള്ള സംവിധാനം ഉണ്ടായിരിക്കന്നതല്ല.
September 1, 2020
August 17, 2020
ചിങ്ങം1 കേരള കര്‍ഷകദിനം
മലയാളികള്ക്ക് പുതുവര്ഷാരംഭം.

ചിങ്ങം ഒന്ന് . മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകന്റെ ദിനം . പഞ്ഞമാസം അവസാനിച്ച് ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും വിളവെടുപ്പു കാലം വരുമ്പോൾ ചേറ്റിലും പറമ്പിലും അദ്ധ്വാനിക്കുന്നവനെ ആരാധിക്കാനായി പൊന്നിൻ ചിങ്ങമാസത്തിലെ ആദ്യദിനം തന്നെയാണ് മലയാളികൾ തെരഞ്ഞെടുത്തിരിക്കുന്നത് .വിളവെടുപ്പുത്സവം കൂടീയായ ഓണം മണ്മറഞ്ഞ രാജാവിന്റെ മാത്രമല്ല
കേരളീയന്റെ കാർഷിക സംസ്കൃതിയുടെയും ഓർമ്മപ്പെടുത്തലാണ് . ലോകമെങ്ങുമുള്ള മലയാളികൾ ചിങ്ങപ്പുലരിയെ പുതുവർഷപ്പുലരിയ ായി കണക്കാക്കുന്നു. ഐശ്വര്യത്തിന്റെ ഈ സുദിനത്തില് ശബരിമലയിലും ഗുരുവായൂരിലുമുള ്പ്പെടെ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക പൂജകള് നടക്കും. ആനന്ദോത്സവന്മായ ഓണത്തെ വരവേല്ക്കാൻ മലയാളി തയ്യാറെടുക്കുന് നതും ചിങ്ങം ഒന്നിനു തന്നെയാണ്. മലയാളിയെ സംബന്ധിച്ചിടത്ത ോളം ചിങ്ങപ്പിറവി വസന്തകാലത്തിന്റ
െ കൂടി തുടക്കമാണ്. തൊടിയായ തൊടിയെല്ലാം പൂക്കളാല് നിറയുന്ന കാലം. തെച്ചി, മന്ദാരം, പിച്ചകം, മുക്കുറ്റി, തുമ്പ, തുടങ്ങി എണ്ണമറ്റ പൂക്കള്
വിരിഞ്ഞിറങ്ങുന്ന കാലമാണിനി. ഒരു കാലത്ത് കാർഷിക സംസ്ഥാനം എന്നറിയപ്പെട്ടിരുന്ന കേരളം ഉപഭോക്തൃ സംസ്ഥാനമായി മാറിയിട്ട് കാലം കുറച്ചായി . കാർഷിക മേഖലയിൽ
സ്വയം പര്യാപ്തമല്ലാത്ത അവസ്ഥയിലുമാണ് നമ്മൾ . ഭക്ഷ്യ ധാന്യങ്ങളുടെ അപര്യാപ്തത കൊണ്ട് പട്ടിണി മരണങ്ങൾ പോലും സംഭവിക്കുന്ന സ്ഥിതിയിലാണ് ഇന്നത്തെ കേരളം . കർഷക ആത്മഹത്യകൾ ഉണ്ടാകുന്നു. കാർഷിക വളർച്ച താഴേക്ക് കൂപ്പുകുത്തുന്നു . സർക്കാരിന്റെ അടിയന്തിര ശ്രദ്ധയും മാറ്റത്തിനായി ദാഹിക്കുന്ന ജനമനസ്സും കൂടിയായാൽ ഇതിനെയെല്ലാം തടയാൻ നമുക്ക് കഴിയുക തന്നെ ചെയ്യും ഈ കർഷക ദിനത്തിൽ മലയാളിയുടെ മണ്മറഞ്ഞ കാർഷിക സംസ്കൃതിയെ മനസ്സിലോർക്കാം . ഒപ്പം മണ്ണിൽ പണിയെടുത്ത്
മണ്ണിനെ വിണ്ണാക്കുന്ന കർഷകനേയും....
എല്ലാ മലയാളികള്ക പുതുവത്സരാശംസകള്
കര്‍ഷകദിനം ക്വിസ്
കര്‍ഷകദിനം ക്വിസ്
കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ
ഭാഗം 1
കന്നന്‍ വാഴയുടെ ചുവട്ടില്‍ പൂവന്‍ വാഴ കിളിര്‍ക്കുമൊ
മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പൊയി
മുളയിലേ നുള്ളണമെന്നല്ലേ
വിളയുന്ന വിത്തു മുളയിലറിയാം
കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം
മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല
മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിഞ്ഞു പോകും
തുലാപത്ത് കഴിഞ്ഞാല്‍ പിലാപൊത്തിലും കിടക്കാം
ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല
മേടം തെറ്റിയാല്‍ മോടന്‍ തെറ്റി
വിത്തുഗുണം പത്തുഗുണം
മുളയിലറിയാം വിള
കാര്‍ത്തിക കഴിഞ്ഞാല്‍ മഴയില്ല
തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാല്‍ ഓണം കഴിഞ്ഞേ ഇറങ്ങൂ
കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുതു്
കണ്ടം വിറ്റു കാളയെ വാങ്ങുമോ
വേരു വെട്ടിക്കളഞ്ഞു കൊമ്പു് നനയ്ക്കുന്ന പൊലെ
ധനം നില്പതു നെല്ലില്‍, ഭയം നില്പതു തല്ലില്‍
ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
വളമേറിയാല്‍ കൂമ്പടയ്ക്കും
വിത്തുള്ളടത്തു പേരു
പതിരില്ലാത്ത കതിരില്ല
വയലു വറ്റി കക്ക വാരാനിരുന്നാലോ
വിത്താഴം ചെന്നാല്‍ പത്തായം നിറയും
ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
കാലത്തേ വിതച്ചാല്‍ നേരത്തേ കൊയ്യാം
വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
കാറ്റുള്ളപ്പോള്‍ തൂറ്റണം
നട്ടാലേ നേട്ടമുള്ളൂ
കാലം നോക്കി കൃഷി
മണ്ണറിഞ്ഞു വിത്തു്
വരമ്പു ചാരി നട്ടാല്‍ ചുവരു ചാരിയുണ്ണാം
വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട
മുന്‍വിള പൊന്‍വിള
വിളഞ്ഞാല്‍ പിന്നെ വച്ചേക്കരുതു്
വര്‍ഷം പോലെ കൃഷി
മണ്ണു വിറ്റു പൊന്നു വാങ്ങരുതു്
ആഴത്തില്‍ ഉഴുതു അകലെ നടണം
നല്ല വിത്തോടു കള്ളവിത്തു വിതച്ചാല്‍ നല്ല വിത്തും കള്ളവിത്താകും
മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല
നവര വിതച്ചാല്‍ തുവര കായ്ക്കുമോ
പൊക്കാളി വിതച്ചാല്‍ ആരിയന്‍ കൊയ്യുമോ?
ആരിയന്‍ വിതച്ചാ നവര കൊയ്യാമോ
പൊന്നാരം വിളഞ്ഞാല്‍ കതിരാവില്ല
വിതച്ചതു കൊയ്യും
വിത്തിനൊത്ത വിള
വിത്തൊന്നിട്ടാല്‍ മറ്റൊന്നു വിളയില്ല
വിത്തെടുത്തുണ്ണരുതു്
മുള്ളു നട്ടവന്‍ സൂക്ഷിക്കണം
തിന വിതച്ചാല്‍ തിന കൊയ്യും, വിന വിതച്ചാല്‍ വിന കൊയ്യും
കൂര വിതച്ചാല്‍ പൊക്കാളിയാവില്ല
കണ്ണീരില്‍ വിളഞ്ഞ വിദ്യയും വെണ്ണീരില്‍ വിളഞ്ഞ നെല്ലും
എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
നല്ല തെങ്ങിനു നാല്പതു മടല്‍
പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
അടയ്ക്കയായാല്‍ മടിയില്‍ വയ്ക്കാം അടയ്ക്കാ മരമായാല്‍
കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും വിള
കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾഭാഗം 2
1.കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും വിള.
2. കാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാം.
3. കപ്പചീര കൊഴുത്താൽ കപ്പൽപാമരമാകുമോ.
4. കാലം നോക്കി കൃഷി.
5. കൂര വിതച്ചാൽ പൊക്കാളിയാവില്ല.
6. കറ്റയും തലയിൽവെച്ചു കളം ചെത്തരുത്.
7. കതിരിന്മേൽ വളം വയ്‌ക്കുക.
8. കടയ്ക്കൽ നനച്ചാലെ തലയ്ക്കൽ പൊടിക്കൂ.
9. കണ്ടം വിറ്റു കാളയെ വാങ്ങുമോ.
10. ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം.
11. കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും.
12. കന്നൻ വാഴയുടെ ചുവട്ടിൽ പൂവൻ വാഴ കിളിർക്കുമൊ.
13. കൈകൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ടരുത്.
14. ഇല്ലം നിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ.
15. ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിനു പൂത്തിരി.
16. ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല.
17. വിത്തുഗുണം പത്തുഗുണം.
18. വിത്താഴം ചെന്നാൽ പത്തായം നിറയും.
19. വിത്തില്‍ പിഴച്ചാല്‍ വിളവില്‍ പിഴക്കും.
20. വിത്തു വിതച്ചാൽ മുത്തു വിളയുമോ.
21. വിളഞ്ഞാല്‍ പിന്നെ വച്ചേക്കരുത്.
22. വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട.
23. വര്‍ഷം പോലെ കൃഷി.
24. വേലി തന്നെ വിളവു തിന്നുക.
25. പുഞ്ചപ്പാടത്തെ കുളംപോലെ.
26. ഞാറുറച്ചാൽ ചോറുറച്ചു.
x

