NOTICE BOARD

സ്കൂൾ വാർഷികാഘോഷം -മാലേയം 2024 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

SUBSCRIBE SCHOOL YOUTUBE CHANNEL-SNVUPS ALOOR.

August 17, 2020

ചിങ്ങം1 കേരള കര്‍ഷകദിനം

ചിങ്ങം ഒന്ന് കർഷകദിനം:
മലയാളികള്ക്ക് പുതുവര്ഷാരംഭം.

ചിങ്ങം ഒന്ന് . മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകന്റെ ദിനം . പഞ്ഞമാസം അവസാനിച്ച് ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും വിളവെടുപ്പു കാലം വരുമ്പോൾ ചേറ്റിലും പറമ്പിലും അദ്ധ്വാനിക്കുന്നവനെ ആരാധിക്കാനായി പൊന്നിൻ ചിങ്ങമാസത്തിലെ ആദ്യദിനം തന്നെയാണ് മലയാളികൾ തെരഞ്ഞെടുത്തിരിക്കുന്നത് .വിളവെടുപ്പുത്സവം കൂടീയായ ഓണം മണ്മറഞ്ഞ രാജാവിന്റെ മാത്രമല്ല
കേരളീയന്റെ കാർഷിക സംസ്കൃതിയുടെയും ഓർമ്മപ്പെടുത്തലാണ് . ലോകമെങ്ങുമുള്ള മലയാളികൾ ചിങ്ങപ്പുലരിയെ പുതുവർഷപ്പുലരിയ ായി കണക്കാക്കുന്നു. ഐശ്വര്യത്തിന്റെ ഈ സുദിനത്തില് ശബരിമലയിലും ഗുരുവായൂരിലുമുള ്പ്പെടെ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക പൂജകള് നടക്കും. ആനന്ദോത്സവന്മായ ഓണത്തെ വരവേല്ക്കാൻ മലയാളി തയ്യാറെടുക്കുന് നതും ചിങ്ങം ഒന്നിനു തന്നെയാണ്. മലയാളിയെ സംബന്ധിച്ചിടത്ത ോളം ചിങ്ങപ്പിറവി വസന്തകാലത്തിന്റ
െ കൂടി തുടക്കമാണ്. തൊടിയായ തൊടിയെല്ലാം പൂക്കളാല് നിറയുന്ന കാലം. തെച്ചി, മന്ദാരം, പിച്ചകം, മുക്കുറ്റി, തുമ്പ, തുടങ്ങി എണ്ണമറ്റ പൂക്കള്
വിരിഞ്ഞിറങ്ങുന്ന കാലമാണിനി. ഒരു കാലത്ത് കാർഷിക സംസ്ഥാനം എന്നറിയപ്പെട്ടിരുന്ന കേരളം ഉപഭോക്തൃ സംസ്ഥാനമായി മാറിയിട്ട് കാലം കുറച്ചായി . കാർഷിക മേഖലയിൽ
സ്വയം പര്യാപ്തമല്ലാത്ത അവസ്ഥയിലുമാണ് നമ്മൾ . ഭക്ഷ്യ ധാന്യങ്ങളുടെ അപര്യാപ്തത കൊണ്ട് പട്ടിണി മരണങ്ങൾ പോലും സംഭവിക്കുന്ന സ്ഥിതിയിലാണ് ഇന്നത്തെ കേരളം . കർഷക ആത്മഹത്യകൾ ഉണ്ടാകുന്നു. കാർഷിക വളർച്ച താഴേക്ക് കൂപ്പുകുത്തുന്നു . സർക്കാരിന്റെ അടിയന്തിര ശ്രദ്ധയും മാറ്റത്തിനായി ദാഹിക്കുന്ന ജനമനസ്സും കൂടിയായാൽ ഇതിനെയെല്ലാം തടയാൻ നമുക്ക് കഴിയുക തന്നെ ചെയ്യും ഈ കർഷക ദിനത്തിൽ മലയാളിയുടെ മണ്മറഞ്ഞ കാർഷിക സംസ്കൃതിയെ മനസ്സിലോർക്കാം . ഒപ്പം മണ്ണിൽ പണിയെടുത്ത്
മണ്ണിനെ വിണ്ണാക്കുന്ന കർഷകനേയും....
എല്ലാ മലയാളികള്ക പുതുവത്സരാശംസകള്
കര്‍ഷകദിനം ക്വിസ്
കര്‍ഷകദിനം ക്വിസ്
കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ
ഭാഗം 1
കന്നന്‍ വാഴയുടെ ചുവട്ടില്‍ പൂവന്‍ വാഴ കിളിര്‍ക്കുമൊ
മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പൊയി
മുളയിലേ നുള്ളണമെന്നല്ലേ
വിളയുന്ന വിത്തു മുളയിലറിയാം
കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം
മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല
മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിഞ്ഞു പോകും
തുലാപത്ത് കഴിഞ്ഞാല്‍ പിലാപൊത്തിലും കിടക്കാം
ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല
മേടം തെറ്റിയാല്‍ മോടന്‍ തെറ്റി
വിത്തുഗുണം പത്തുഗുണം
മുളയിലറിയാം വിള
കാര്‍ത്തിക കഴിഞ്ഞാല്‍ മഴയില്ല
തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാല്‍ ഓണം കഴിഞ്ഞേ ഇറങ്ങൂ
കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുതു്‌
കണ്ടം വിറ്റു കാളയെ വാങ്ങുമോ
വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ
ധനം നില്പതു നെല്ലില്‍, ഭയം നില്പതു തല്ലില്‍
ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
വളമേറിയാല്‍ കൂമ്പടയ്ക്കും
വിത്തുള്ളടത്തു പേരു
പതിരില്ലാത്ത കതിരില്ല
വയലു വറ്റി കക്ക വാരാനിരുന്നാലോ
വിത്താഴം ചെന്നാല്‍ പത്തായം നിറയും
ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
കാലത്തേ വിതച്ചാല്‍ നേരത്തേ കൊയ്യാം
വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
കാറ്റുള്ളപ്പോള്‍ തൂറ്റണം
നട്ടാലേ നേട്ടമുള്ളൂ
കാലം നോക്കി കൃഷി
മണ്ണറിഞ്ഞു വിത്തു്‌
വരമ്പു ചാരി നട്ടാല്‍ ചുവരു ചാരിയുണ്ണാം
വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട
മുന്‍വിള പൊന്‍വിള
വിളഞ്ഞാല്‍ പിന്നെ വച്ചേക്കരുതു്‌
വര്‍ഷം പോലെ കൃഷി
മണ്ണു വിറ്റു പൊന്നു വാങ്ങരുതു്‌
ആഴത്തില്‍ ഉഴുതു അകലെ നടണം
നല്ല വിത്തോടു കള്ളവിത്തു വിതച്ചാല്‍ നല്ല വിത്തും കള്ളവിത്താകും
മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല
നവര വിതച്ചാല്‍ തുവര കായ്ക്കുമോ
പൊക്കാളി വിതച്ചാല്‍ ആരിയന്‍ കൊയ്യുമോ?
ആരിയന്‍ വിതച്ചാ നവര കൊയ്യാമോ
പൊന്നാരം വിളഞ്ഞാല്‍ കതിരാവില്ല
വിതച്ചതു കൊയ്യും
വിത്തിനൊത്ത വിള
വിത്തൊന്നിട്ടാല്‍ മറ്റൊന്നു വിളയില്ല
വിത്തെടുത്തുണ്ണരുതു്
മുള്ളു നട്ടവന്‍ സൂക്ഷിക്കണം
തിന വിതച്ചാല്‍ തിന കൊയ്യും, വിന വിതച്ചാല്‍ വിന കൊയ്യും
കൂര വിതച്ചാല്‍ പൊക്കാളിയാവില്ല
കണ്ണീരില്‍ വിളഞ്ഞ വിദ്യയും വെണ്ണീരില്‍ വിളഞ്ഞ നെല്ലും
എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
നല്ല തെങ്ങിനു നാല്പതു‍ മടല്‍
പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
അടയ്ക്കയായാല്‍ മടിയില്‍ വയ്ക്കാം അടയ്ക്കാ മരമായാല്‍
കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും വിള
കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾഭാഗം 2
1.കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും വിള.
2. കാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാം.
3. കപ്പചീര കൊഴുത്താൽ കപ്പൽപാമരമാകുമോ.
4. കാലം നോക്കി കൃഷി.
5. കൂര വിതച്ചാൽ പൊക്കാളിയാവില്ല.
6. കറ്റയും തലയിൽവെച്ചു കളം ചെത്തരുത്.
7. കതിരിന്മേൽ വളം വയ്‌ക്കുക.
8. കടയ്ക്കൽ നനച്ചാലെ തലയ്ക്കൽ പൊടിക്കൂ.
9. കണ്ടം വിറ്റു കാളയെ വാങ്ങുമോ.
10. ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം.
11. കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും.
12. കന്നൻ വാഴയുടെ ചുവട്ടിൽ പൂവൻ വാഴ കിളിർക്കുമൊ.
13. കൈകൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ടരുത്.
14. ഇല്ലം നിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ.
15. ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിനു പൂത്തിരി.
16. ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല.
17. വിത്തുഗുണം പത്തുഗുണം.
18. വിത്താഴം ചെന്നാൽ പത്തായം നിറയും.
19. വിത്തില്‍ പിഴച്ചാല്‍ വിളവില്‍ പിഴക്കും.
20. വിത്തു വിതച്ചാൽ മുത്തു വിളയുമോ.
21. വിളഞ്ഞാല്‍ പിന്നെ വച്ചേക്കരുത്.
22. വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട.
23. വര്‍ഷം പോലെ കൃഷി.
24. വേലി തന്നെ വിളവു തിന്നുക.
25. പുഞ്ചപ്പാടത്തെ കുളം‌പോലെ.
26. ഞാറുറച്ചാൽ ചോറുറച്ചു.
x

No comments: