NOTICE BOARD

ക്ലാസ് പി.ടി.എ യോഗം 2026 സെപ്റ്റംബർ 8 ചൊവ്വാഴ്ച ഉച്ചക്ക് 1.30നു . എല്ലാ രക്ഷിതാക്കളും കൃത്യസമയത്ത് എത്തിച്ചേരുക .

SCROLL TEXT

സ്‌കൂൾ സ്പോർട്സ് 2026 സെപ്റ്റംബർ 10, 11 ദിവസങ്ങളിൽ നടക്കും ------ സ്‌കൂൾ കലോത്സവം 2026 സെപ്തംബര് 14 & 18 ദിവസങ്ങളിൽ . 4ന് ഓഫ് സ്റ്റേജ് മത്സരങ്ങളും 18 സ്റ്റേജ് ഇനങ്ങളും

July 26, 2019

താളും_തകരയും - നാടൻ ഭക്ഷ്യമേള


#SNVUPS_ALOOR - 2019 ജൂലൈ 26 വെള്ളി
ആളൂർ : കർക്കടക മാസത്തോടനുബന്ധിച്ച് ആളൂർ എസ് .എൻ .വി.യു.പി.സ്‌കൂളിൽ ഇല വിഭവങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന ഭക്ഷ്യമേളയും പത്തില-ദശപുഷ്പ പ്രദർശനവും നടത്തി . നല്ല ഭക്ഷണം നല്ല ആരോഗ്യം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി നൂറിൽ പരം വൈവിധ്യമാർന്ന വിഭവങ്ങളാണ് കുട്ടികളും അധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്ന് ഒരുക്കിയിരുന്നത് . സ്‌കൂൾ മാനേജർ ശ്രീ.ഇ.കെ .മാധവൻ പ്രദർശനം ഉദ്‌ഘാടനം ചെയ്തു . പ്രധാനാധ്യാപിക ശ്രീമതി അദിതി .എം.എ സ്വാഗതം പറഞ്ഞു .ആളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രെസിഡന്റ് ശ്രീ. എ.ആർ.ഡേവിസ് മുഖ്യാതിഥിയായിരുന്നു . പി.ടി.എ പ്രസിഡന്റ ശ്രീ.ടി.എ.ശിവദാസൻ , വികസന സമിതി ചെയർമാൻ ശ്രീ,എടത്താട്ടിൽ മാസ്റ്റർ ,മാതൃസംഘം പ്രസിഡന്റ് ശ്രീമതി പ്രവീണ രാജീവ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . OSA പ്രതിനിധികൾ ,മാനേജ്‌മെന്റ് പ്രതിനിധികൾ ,രക്ഷിതാക്കൾ , പൊതുപ്രവർത്തകർ നാട്ടുകാർ എന്നിവർ പ്രദര്ശനം കാണാൻ എത്തിച്ചേർന്നിരുന്നു .




April 5, 2019

ADMISSION STARTED



ADMISSION STARTED 2019-20

ENGLISH & MALAYALAM MEDIUM

CLASS I - VII
---------------------------------------------------------
SNVUP SCHOOL ALOOR
----------------------------------------------------------------------------
PH: 04802722396
---------------------------------------------------------------------------------

July 7, 2018

March 30, 2018

2018 ബജറ്റില്‍ നിര്‍ദേശിക്കപ്പെട്ട ശമ്പള വരുമാനക്കാര്‍ക്ക് ബാധകമായ പ്രധാന മാറ്റങ്ങള്‍



Statndard Deduction: ശമ്പള വരുമാനക്കാര്‍ക്ക് 40,000 രൂപ Standard Deduction അനുവദിച്ചു. ഇതനുസരിച്ച് 40,000 രൂപ ശമ്പളത്തില്‍ നിന്നും നേരിട്ട് കുറയും. (Transport Allowance, Medical Reimbursement എന്നിവയ്ക്ക് ഇനി ഇളവു ലഭിക്കില്ല.)

Health and Educational Cess: കഴിഞ്ഞ വര്‍ഷത്തെ 3% Educational Cess നു പകരം 4% Health and Educational Cess ഏര്‍പ്പെടുത്തി.

80D - Medical Insurance: 60 വയസ്സില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് 80D പ്രകാരമുള്ള Health Insurance നുള്ള ഇളവ് 30,000 രൂപയില്‍ നിന്നും 50,000 രൂപയായി വര്‍ദ്ധിപ്പിച്ചു. 60 ല്‍ താഴെയുള്ളവര്‍ക്ക് 25,000 രൂപ തന്നെ തുടരും.

80DDB - Deduction for Medical Expenditure of Specified diseases: 60 വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും പ്രത്യേക രോഗങ്ങളുടെ ചികിത്സയ്ക്കായുള്ള 80 DDB പ്രകാരമുള്ള ഇളവ് 1 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു.

80 TTB - Bank Interest of Senior Citizen: 60 കഴിഞ്ഞവരുടെ ബാങ്ക് പലിശ ഇനത്തിലുള്ള വരുമാനത്തിന് 50,000 രൂപ വരെ ഇളവ് അനുവദിച്ചു. നേരത്തെ ഇത് 10,000 രൂപയായിരുന്നു.

March 12, 2018

ജൈവ വൈവിധ്യ പാര്‍ക്ക്‌ വിദ്യാലയങ്ങളില്‍

വിദ്യാലയങ്ങളില്‍ ജൈവ വൈവിധ്യ പാര്‍ക്ക്‌ ഒരുക്കുന്നതിനുള്ള സമ്പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ കൈപുസ്തകം
"ജൈവ വൈവിധ്യ പാര്‍ക്ക്"
ഇവിടെ നിന്ന്‍ ഡൌണ്‍ലോഡ് ചെയ്യാം