NOTICE BOARD

ക്ലാസ് പി.ടി.എ യോഗം 2026 സെപ്റ്റംബർ 8 ചൊവ്വാഴ്ച ഉച്ചക്ക് 1.30നു . എല്ലാ രക്ഷിതാക്കളും കൃത്യസമയത്ത് എത്തിച്ചേരുക .

SCROLL TEXT

സ്‌കൂൾ സ്പോർട്സ് 2026 സെപ്റ്റംബർ 10, 11 ദിവസങ്ങളിൽ നടക്കും ------ സ്‌കൂൾ കലോത്സവം 2026 സെപ്തംബര് 14 & 18 ദിവസങ്ങളിൽ . 4ന് ഓഫ് സ്റ്റേജ് മത്സരങ്ങളും 18 സ്റ്റേജ് ഇനങ്ങളും

March 30, 2018

2018 ബജറ്റില്‍ നിര്‍ദേശിക്കപ്പെട്ട ശമ്പള വരുമാനക്കാര്‍ക്ക് ബാധകമായ പ്രധാന മാറ്റങ്ങള്‍



Statndard Deduction: ശമ്പള വരുമാനക്കാര്‍ക്ക് 40,000 രൂപ Standard Deduction അനുവദിച്ചു. ഇതനുസരിച്ച് 40,000 രൂപ ശമ്പളത്തില്‍ നിന്നും നേരിട്ട് കുറയും. (Transport Allowance, Medical Reimbursement എന്നിവയ്ക്ക് ഇനി ഇളവു ലഭിക്കില്ല.)

Health and Educational Cess: കഴിഞ്ഞ വര്‍ഷത്തെ 3% Educational Cess നു പകരം 4% Health and Educational Cess ഏര്‍പ്പെടുത്തി.

80D - Medical Insurance: 60 വയസ്സില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് 80D പ്രകാരമുള്ള Health Insurance നുള്ള ഇളവ് 30,000 രൂപയില്‍ നിന്നും 50,000 രൂപയായി വര്‍ദ്ധിപ്പിച്ചു. 60 ല്‍ താഴെയുള്ളവര്‍ക്ക് 25,000 രൂപ തന്നെ തുടരും.

80DDB - Deduction for Medical Expenditure of Specified diseases: 60 വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും പ്രത്യേക രോഗങ്ങളുടെ ചികിത്സയ്ക്കായുള്ള 80 DDB പ്രകാരമുള്ള ഇളവ് 1 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു.

80 TTB - Bank Interest of Senior Citizen: 60 കഴിഞ്ഞവരുടെ ബാങ്ക് പലിശ ഇനത്തിലുള്ള വരുമാനത്തിന് 50,000 രൂപ വരെ ഇളവ് അനുവദിച്ചു. നേരത്തെ ഇത് 10,000 രൂപയായിരുന്നു.