NOTICE BOARD

സ്കൂൾ വാർഷികാഘോഷം -മാലേയം 2024 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

SUBSCRIBE SCHOOL YOUTUBE CHANNEL-SNVUPS ALOOR.

June 26, 2024

ജൂൺ 26 - അന്താരാഷ്ട്ര_ലഹരി_വിരുദ്ധദിനം

 #ജൂൺ26


എല്ലാ വർഷവും ജൂൺ 26-നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കാറുള്ളത്.
വിശാലമായ അർത്ഥത്തിൽ മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിച്ചു പോരുന്നത്.
മയക്കുമരുന്നിന്റെ ഉപയോഗം ഒഴിവാക്കുക , നിയമവിരുദ്ധമായ മയക്കുമരുന്ന് കടത്ത് ഇല്ലാതാക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.


June 25, 2024

FOOD FEST- CLASS 5

 അഞ്ചാം ക്ലാസ്സിലെ സോഷ്യൽ സയൻസ് 'പീലിയുടെ ഗ്രാമം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനം



June 20, 2024

വായന മാസാചരണ പരിപാടികളുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളുടെ വിജയികൾ


വായന മാസാചരണ പരിപാടികളുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളുടെ വിജയികൾ 

























June 19, 2024

വായന മാസാചരണ പരിപാടികളുടെ ഉദ്‌ഘാടനം -2024 ജൂൺ 19

 വായന മാസാചരണ

 സ്കൂൾതല പ്രവർത്തനങ്ങൾ

                                                                    📖📖📖📖📖📖

എസ്.എൻ.വി. യു.പിസ്ക്കൂൾ ആളൂർ - 2024 ജൂൺ 19 ബുധൻ

ജൂൺ 19വായനാദിനത്തിൽ വായന മാസാചരണത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു.ചടങ്ങിൽ പ്രധാന അധ്യാപകനായ ശ്രീ റോണി കെ മാവേലി സ്വാഗതം ആശംസിച്ചു.അധ്യക്ഷനായിരുന്ന ശ്രീ ഇ എം ശ്രീനിവാസൻ അവർകൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ശ്രീമതി സവിത ബിജു പുസ്തക  പ്രദർശനത്തിന്റെയും വായനാദിനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡൻറ് ശ്രീ ചന്ദ്രൻ അവർകൾ ''അമ്മ വായന" പുസ്തകത്തിൻറെ വിതരണം നടത്തുകയുണ്ടായി.റിട്ടയർ അദ്ധ്യാപകൻ പി. യു വിൽസൺ മാസ്റ്റർ ആശംസകൾ നേർന്നു.. ഒപ്പം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്ന മികച്ച ആസ്വാദന കുറിപ്പുകൾക്കുള്ള ക്യാഷ് പ്രൈസും വായനമാസാ ചരണത്തിന്റെ സമാപ്തിയോടനുബന്ധിച്ചു  നൽകുമെന്ന് അറിയിച്ചു.വായനാദിനത്തോടനുബന്ധിച്ച് രണ്ടാം ക്ലാസിൽ പഠിക്കുന്ന എൽന മനോഹരമായ ഒരു പ്രസംഗം അവതരിപ്പിച്ചു.പിറന്നാൾ പ്രമാണിച്ചു രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഭദ്ര k രാഹുൽ  സ്കൂൾ ലൈബ്രറി യിലേക്ക് പുസ്തകം നൽകി.ശാലിനി ടീച്ചർ എപിജെ അബ്ദുൽ കലാം സാറിൻറെ അഗ്നിച്ചിറകുകൾ എന്ന പുസ്തകം കുട്ടികൾക്ക് പരിചയപ്പെടുത്തി.

 വായന മാസാചരണത്തോടനുബന്ധിച്ചു നടന്ന സ്കൂൾ തല മത്സരങ്ങൾ

************************************************

  • വാർത്ത വായന
  • കഥ പറയൽ
  • വായന മത്സരം
  • ക്വിസ്
  • ആസ്വാദനക്കുറിപ്പ്
  • പതിപ്പ് തയ്യാറാക്കൽ

എൽപി തലത്തിലും യുപിതലത്തിലും വിജയികളായ എല്ലാ കുട്ടികൾക്കും സമ്മാനവിതരണം നടത്തുകയുണ്ടായി.



June 18, 2024

പാഠ്യേതര പ്രവർത്തന പരിശീലന ക്ലാസ്സ്‌ ഉദ്ഘാടനം 2024

 പാഠ്യേതര പ്രവർത്തന പരിശീലന ക്ലാസ്സ്‌ ഉദ്ഘാടനം

എസ്.എൻ.വി.യു.പി സ്കൂൾ ആളൂർ

2023 ജൂൺ 18 ചൊവ്വ 1.30 pm

************************************************************************

നമ്മുടെ വിദ്യാലയത്തിൽ പാഠ്യേതര പ്രവർത്തന പരിശീലന ക്ലാസ്സുകൾ 2024 ജൂൺ 18 ചൊവ്വാഴ്ച മുതൽ ആരംഭിച്ചിരിക്കുന്നു. വിവരം സന്തോഷപൂർവം ഏവരെയും അറിയിക്കുന്നു.

സ്കൂൾ മാനേജർ ശ്രീ. ഇ. എം ശ്രീനിവാസൻ  പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു . ഹെഡ്മാസ്റ്റർ ശ്രീ. റോണി മാസ്റ്റർ, പി. ടി. എ പ്രസിഡന്റ്‌ ശ്രീ. ഐ. കെ ചന്ദ്രൻ, എം. പി. ടി. എ പ്രസിഡന്റ്‌ ശ്രീമതി സംഗീത സംഗീത്, പരിശീലന ക്ലാസ്സ്‌ നയിക്കുന്ന സ്പെഷ്യലിസ്റ്റ് അധ്യാപകർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

•കരാട്ടെ 

•ഡ്രോയിംഗ്‌

 •അബാക്കാസ്

•ഡാൻസ് 

എന്നിവയ്ക്ക് വിദഗ്ദരായ അധ്യാപകരാണ് നേതൃത്വം വഹിക്കുന്നത്.



June 5, 2024

പരിസ്ഥിതി ദിനാഘോഷം 2024

 പരിസ്ഥിതി ദിനാഘോഷം 2024

എസ്.എൻ.വി.യു.പി സ്കൂൾ ആളൂർ

🫒🫒🫒🫒🫒🫒🫒🫒🫒🫒🫒🫒🫒🫒🫒

ആളൂർ എസ്.എൻ.വി.യു.പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. ഹെഡ്മാസ്റ്റർ റോണി കെ മാവേലി സ്വാഗതം പറഞ്ഞു..

വാർഡ് മെമ്പർ ശ്രീമതി സവിത ബിജു പഞ്ചായത്ത് നിർമിച്ചു നൽകിയ കമ്പോസ്റ്റ് പിറ്റിന്റെ ഉദ്ഘാടനം നടത്തി. സ്കൂൾ മാനേജർ ശ്രീ. എ. എം ശ്രീനിവാസൻ സ്കൂൾ അങ്കണത്തിൽ തണൽ വൃക്ഷതൈ നട്ടു പിടിപ്പിച്ചു. ക്ലാസ്സുകളിലേക്ക് വാങ്ങിയ ജൈവ -അജൈവ മാലിന്യശേഖരണ കൂടുകൾ കുട്ടികൾക്ക് നൽകിക്കൊണ്ട് പി. ടി. എ പ്രസിഡന്റ്‌ ശ്രീ. ഐ. കെ ചന്ദ്രൻ നിർവഹിച്ചു.

കേടായ പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുന്നതിന് വേണ്ടി സ്കൂളിൽ PEN BOX സ്ഥാപിച്ചു.

കുട്ടികൾ വരച്ചു കൊണ്ട് വന്ന പരിസ്ഥിതിദിന പോസ്റ്ററുകൾ ചേർത്ത്കൊണ്ട് ക്ലാസ്സ്‌ തലത്തിൽ പതിപ്പുകൾ നിർമിച്ചു. ഇത് കൂടാതെ ക്ലാസുകൾക്ക് ചുമർപത്രിക മത്സരവും നടത്തി വിജയികൾക്ക് സമ്മാനം നൽകി.


June 3, 2024

പ്രവേശനോത്സവം 2024- SNVUPS ALOOR


 ആളൂർ പഞ്ചായത്ത്‌ തല പ്രവേശനോത്സവം എസ് എൻ വി  യുപി   സ്കൂളിൽ വച്ച് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ആർ ജോജോ  ഉദ്ഘാടനം  നിർവ്വ ഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ റോണി കെ മാവേലി സ്വാഗതം ആശംസിച്ചു സ്കൂൾ മാനേജർ ശ്രീ ഇ എം ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ശ്രീമതി രതി സുരേഷ് (vice president aloor panchayath )സ്കോളർഷിപ്പ് വിജയികളെ അനുമോദിച്ചു. ശ്രീമതി ബിന്ദു ഷാജി (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി )മുഖ്യ പ്രഭാഷണം നടത്തി.
പാഠനോപകരണ  വിതരണം O S A പ്രസിഡന്റ്  ശ്രീ  എ ആർ രാമകൃഷ്ണൻ
നിർവ്വ ഹിച്ചു 
പാട്ട രങ്ങ് ലോഗോ പ്രകാശനം Adv. എം  എസ് വിനയൻ, അക്കാദ മിക  മാസ്റ്റർ പ്ലാൻ ലോഗോ പ്രകാശനം ശ്രീമതി ഷൈനി തിലകൻ (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ), റീഡേഴ്‌സ് തീയേറ്റർ ലോഗോപ്രകാ ശനം
ശ്രീമതി സവിത ബിജു (ഏഴാം വാർഡ് മെമ്പർ )എന്നിവർ നിർവ്വ ഹിച്ചു 
കൂടാതെ ഐ കെ ചന്ദ്രൻ (PTA  president )സജീവൻ ഇ ആർ (SNDP സെക്രട്ടറി )സംഗീത സംഗീത് (M PTA പ്രസിഡന്റ്‌ )ഗീത ആർ വി (പ്രീപ്രൈമറി HM)
BRC ട്രെയിനി എന്നിവർ ആശംസ അറിയിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ജൂലി ടീച്ചർ നന്ദി പറഞ്ഞു

സ്‌കൂൾ ഉച്ച ഭക്ഷണ പരിപാടി ഉദ്ഘാടനം 2024

സ്‌കൂൾ ഉച്ച ഭക്ഷണ പരിപാടി ഉദ്ഘാടനം 2024 2024 ജൂൺ 3 പ്രവേശനോത്സവ ദിനത്തിൽ ഉച്ചക്ക് 12 മണിക്ക് ഉച്ച ഭക്ഷണ പരിപാടിയുടെ ഉദ്ഘാടനം പി ടി എ പ്രസിഡന്റ്‌ ശ്രീ ഐ.കെ ചന്ദ്രൻ കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകിക്കൊണ്ട് നിർവഹിച്ചു.



May 20, 2024

വായന ദിന ക്വിസ്

 വായന ദിന ക്വിസ്


1. എന്നാണ് വായനാദിനം ആചരിക്കുന്നത്?


ജൂൺ 19


2. ആരുടെ ഓർമ്മയ്ക്കായാണ് ജൂൺ 19 വായനാദിനമായി ആചരിക്കുന്നത്?


പി എൻ പണിക്കർ


3. ജൂൺ 19 വായനാ ദിനമായി ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്?


1996 മുതൽ


4. ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്?


പി എൻ പണിക്കർ


5. പി എൻ പണിക്കരുടെ മുഴുവൻ പേര് എന്താണ്?


പുതുവായിൽ നാരായണ പണിക്കർ


6. പി എൻ പണിക്കർ ജനിച്ചത് എവിടെയാണ്?


നീലംപേരൂർ (ആലപ്പുഴ)


7. പി എൻ പണിക്കരുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയത് ഏത് വർഷം?


2004 ജൂൺ 19


8. എഴുത്തച്ഛൻ സ്മാരകം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?


തിരൂർ തുഞ്ചൻപറമ്പ് (മലപ്പുറം)


9. കേരള വിദ്യാഭ്യാസ വകുപ്പ് വായനാവാരമായി ആചരിക്കുന്നത് ജൂൺ 19 മുതൽ മുതൽ ഏത് ദിവസം വരെയാണ്?


ജൂൺ 25 വരെ


10. 'അൽ അമീൻ’ പത്രത്തിന്റെ പത്രാധിപർ ആരായിരുന്നു?


മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്


11. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം?


സാഹിത്യലോകം


12. പി എൻ പണിക്കർ നയിച്ച ഗ്രന്ഥശാല സംഘത്തിന് ലഭിച്ച യൂനസ്കോ അവാർഡ് ഏത്?


ക്രൂപ്സ്കായ അവാർഡ്


13. “വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം” ആരുടെ വരികൾ?


അക്കിത്തം അച്യുതൻ നമ്പൂതിരി


14. കേരളത്തിന്റെ ഭരണഭാഷ ഏതാണ്?


മലയാളം


15. ലോകത്തിലെ പ്രാചീന സാഹിത്യം എന്നറിയപ്പെടുന്നത്?


ഗ്രീക്ക് സാഹിത്യം


16. മലയാളത്തിലെ ആദ്യ സന്ദേശകാവ്യം ഏതാണ്?


ഉണ്ണുനീലിസന്ദേശം


17. “ഇന്ത്യ എന്റെ രാജ്യം എന്റെ സ്വന്ത രാജ്യം” എന്ന് തുടങ്ങുന്ന കവിത രചിച്ചതാര്?


ചെമ്മനം ചാക്കോ


18. 'നീർമാതളം പൂത്തകാലം’ എന്ന കൃതി എഴുതിയത്?


മാധവിക്കുട്ടി


19. ഗ്രീക്ക് സാഹിത്യത്തിലെ ഇതിഹാസങ്ങൾ ഏതൊക്കെയാണ്?


ഒഡീസി, ഇലിയഡ്



20. 'രമണൻ’ എന്ന പ്രശസ്ത കാവ്യം എഴുതിയത് ആര്?


ചങ്ങമ്പുഴ കൃഷ്ണപിള്ള


21. ചിത്രയോഗം എന്ന മഹാകാവ്യം എഴുതിയത്?


വള്ളത്തോൾ നാരായണമേനോൻ


22. "വലിയൊരു ലോകം മുഴുവൻ നന്നാവാൻ ചെറിയൊരു സൂത്രം ചെവിയിലോതാം” ഞാൻ” ആരുടെ വരികൾ?


കുഞ്ഞുണ്ണിമാഷ്


23. ലോക പുസ്തക ദിനമായി ഏപ്രിൽ 23 ആചരിക്കുന്നത് എന്തുകൊണ്ട്?


വില്യം ഷേക്സ്പിയറുടെ ജനനവും മരണവും ഏപ്രിൽ 23 ആണ്


24. 'സാരേ ജഹാം സേ അച്ഛാ’ എന്ന ദേശഭക്തി ഗാനം ഏതു ഭാഷയിലാണ് രചിച്ചിട്ടുള്ളത്?


ഉറുദു ഭാഷ


25. "മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ” ആരുടേതാണ് ഈ വരികൾ?


കുമാരനാശാൻ


26. മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത്?


വാസനാവികൃതി


27. വാസനാവികൃതി എന്ന ചെറുകഥ രചിച്ചതാര്?


വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (1891)


28. കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പുസ്തക വിൽപന ശാലകളുടെ പേരെന്ത്?


നാഷണൽ ബുക്ക് സ്റ്റാൾ


29. 'ബാലമുരളി’ എന്ന തൂലികാനാമത്തിൽ രചനകൾ നടത്തിയിരുന്നത് ആര്?


ഒ എൻ വി കുറുപ്പ്


30. യുദ്ധവും സമാധാനവും’ എന്ന വിഖ്യാത കൃതിയുടെ രചയിതാവ്?


ലിയോ ടോൾസ്റ്റോയ്


31. 1972-ലെ നിരൂപണ- പഠന സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകദർപ്പണം എന്ന കൃതി രചിച്ചത്?


എൻ എൻ പിള്ള


32. കുമാരനാശാന്റെ വീണപൂവ് ആദ്യം പ്രസിദ്ധീകരിച്ചത് ഏത് പ്രസിദ്ധീകരണത്തിൽ ?


മിതവാദി


33. മലബാറിലെ ഔഷധ സസ്യങ്ങളെ പറ്റി ഡച്ചുകാർ തയ്യാറാക്കിയ പുസ്തകം ഏത്?


ഹോർത്തൂസ് മലബാറിക്കസ്


34. കാക്കനാടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര്?


ജോർജ് വർഗീസ്


35. എം ടി വാസുദേവൻ നായർ രചിച്ച നാലുകെട്ട് ആദ്യം പ്രസിദ്ധീകരിച്ചത് ഏത് വർഷമാണ്


1958


36. വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്? 


എംകെ മേനോൻ


37. പി എൻ പണിക്കർ ജന്മനാട്ടിൽ സ്ഥാപിച്ച വായനശാലയുടെ പേര് എന്ത്?


സനാതന ധർമ്മം


38. നന്ദനാർ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആരാണ്?


പി സി ഗോപാലൻ


39. ദേവകി നിലയങ്ങോടിന്റെ ആത്മകഥയുടെ പേരെന്ത്?


നഷ്ടബോധങ്ങളില്ലാതെ


40. India Wins Freedome ആരുടെ  ആത്മകഥയാണ്?


അബ്ദുൽ കലാം ആസാദ്


41. ഹരിപ്രസാദ് ചൗരസ്യ ഏതു സംഗീതോപകരണത്തിലാണ് പ്രാവീണ്യം നേടിയിരിക്കുന്നത്?


ഓടക്കുഴൽ


42. ഇന്ത്യയിൽ സാഹിത്യ മേഖലയിൽ നൽകുന്ന പരമോന്നത പുരസ്കാരം ഏത്?


ജ്ഞാനപീഠം


43. കോട്ടയ്ക്കൽ ശിവരാമൻ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?


കഥകളി


44. ആരാച്ചാർ എന്ന നോവൽ രചിച്ചത്?


കെ ആർ മീര


45. 1829 -ൽ കേരളത്തിലെ ആദ്യത്തെ പൊതു വായനശാല തിരുവനന്തപുരത്ത് സ്ഥാപിച്ചതാര്? 


സ്വാതിതിരുനാൾ


46. കേരളത്തിലെ ആദ്യത്തെ വായനശാല ഏതാണ്?


ദേശസേവിനി ഗ്രാമീണ വായനശാല (എറണാകുളം)


47. തിരുവിതാംകൂർ ലൈബ്രറി അസോസിയേഷന്റെ മുദ്രാവാക്യം എന്താണ്?


വായിച്ചു വളരുക


48. ചെമ്മീൻ എന്ന നോവലിന് പശ്ചാത്തലമായ കടപ്പുറം?


പുറക്കാട്


49. കേരളത്തിലെ ജനകീയ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്? 


സ്വാതിതിരുനാൾ


50. കേരള ഗ്രന്ഥശാല ദിനം എന്നാണ്?


സെപ്റ്റംബർ 14


51. കേരളത്തിൽ സംഘടിത ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് എന്നാണ്?


1945 സെപ്റ്റംബർ 14ന് (അമ്പലപ്പുഴ)


52. കോവിലൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ?


വി വി അയ്യപ്പൻ


53. മലയാള സാഹിത്യ ചരിത്രം എഴുതിയ കവി ആര്?


ഉള്ളൂർ എസ് പരമേശ്വരയ്യർ

February 28, 2024

നാടിന്റെ ആഘോഷമായി ആളൂർ എസ്. എൻ. വി. യു. പി സ്കൂൾ വാർഷികം

ആളൂർ : ആളൂർ എസ്. എൻ. വി. യു. പി സ്കൂളിന്റെ 77-)o വാർഷികം -മാലേയം 2024 -വിവിധ പരിപാടികളോടെ 2023 ഫെബ്രുവരി 23 വെള്ളിയാഴ്‌ച ആഘോഷിച്ചു. മാള ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സന്ധ്യ നൈസൻ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു . ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. ആർ. ജോജോ മുഖ്യഥിതിയായിരുന്നു.സ്കൂൾ മാനേജർ ശ്രീ.എ. എം ശ്രീനിവാസൻ അധ്യക്ഷത വഹിച്ച യോഗത്തിന് ഹെഡ്മാസ്റ്റർ റോണി കെ മാവേലി സ്വാഗതം ആശംസിച്ചു.* *മാള ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു ഷാജു പഠനത്തിൽ മികവ് പുലർത്തിയ കുട്ടികൾക്ക്എ ൻഡോവ്മെന്റ് വിതരണം നടത്തി . വാർഡ് മെമ്പർ ശ്രീമതി സവിത ബിജു, പി. ടി. എ പ്രസിഡന്റ് ശ്രീ. ഐ. കെ ചന്ദ്രൻ എന്നിവർ സമ്മാനവിതരണം നടത്തി. വിരമിക്കുന്ന ഹിന്ദി അധ്യാപിക ശ്രീമതി ഇ. ജി ലീന ടീച്ചർക്കുള്ള യാത്രയയപ്പും ഉപഹാരസമർപ്പണവും ഇതിനോടൊപ്പം നടന്നു . ആളൂർ എസ്. ൻ. ഡി. പി സമാജം സെക്രട്ടറി ശ്രീ. ഇ. എസ് സജീവൻ ഫോട്ടോ അനാഛാദനം നടത്തി.* *ആളൂർ SNV ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ധന്യ സി. ആർ , VHSC പ്രിൻസിപ്പാൾ ശ്രീമതി സുമ. ഇ. എസ് , ഹൈസ്‌കൂൾ പ്രിൻസിപ്പാൾ സരിത. ടി. എസ്,OSA പ്രസിഡന്റ് എ. ആർ രാമകൃഷ്ണൻ , പ്രീ-പ്രൈമറി എച്ച്. എം ഗീത ആർ. വി,MPTA പ്രസിഡന്റ് സംഗീത സംഗീത് ,പ്രീ-പ്രൈമറി PTA പ്രസിഡന്റ് ശ്രീ.ബിനോജ്.ഇ.സ് , റിട്ടയേർഡ് അധ്യാപക പ്രധിനിധി ആനി ഫ്രാൻസിസ്, അധ്യാപകരായ ഇ. എ പ്രീന ടീച്ചർ , സി. എ ഹിബി മാസ്റ്റർ സ്കൂൾ ലീഡർ മാസറ്റർ ശ്രീദർശ്. ഇ. ഡി എന്നിവർ യോഗത്തിൽ സംസാരിച്ചു . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.

January 15, 2024

അണ്ടർ 14 തൃശൂർ ജില്ലാ ചാമ്പ്യൻഷിപ്പ് കളിക്കാൻ തയ്യാറെടുക്കുന്ന SNVUPS ലെ ISV ഫുട്ബോൾ അക്കാദമി താരങ്ങൾക്ക് വിജയാശംസകൾ.

അണ്ടർ 14 തൃശൂർ ജില്ലാ ചാമ്പ്യൻഷിപ്പ് കളിക്കാൻ തയ്യാറെടുക്കുന്ന SNVUPS ലെ ISV ഫുട്ബോൾ അക്കാദമി താരങ്ങൾക്ക് വിജയാശംസകൾ. #ആഷ്മിൻ_സന്ദീപ് #ഇവാന_എ_ബിജു #ബാസില_ഫാത്തിമ #അന്വയ_സംഗീത്

താരങ്ങൾ

ഫുട്ബോൾ കിറ്റ് വിതരണം

StudyTour

സ്കൂൾ പഠനയാത്രക്കിടെ പാലക്കാട്‌ കോട്ടയിൽ വെച്ച് റിപ്പോർട്ടർ ചാനലിലെ പ്രൊഫസർ അരുൺ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുമായി നടത്തിയ ചെറിയ അഭിമുഖം . പാലക്കാട്‌ കോട്ട മൈദാനത്ത് നടക്കുന്ന നവകേരളസദസ്സ് റിപ്പോർട്ട്‌ ചെയ്യാനാണ് റിപ്പോർട്ടർ ചാനൽ സംഘം എത്തിയത്.

Happy Christmas -Team SNVUPS ALOOR

ADMISSION STARTED FOR 2024-25 ACADEMIC YEAR

അമ്മവായന

സംയുക്ത ഡയറി പുസ്തകപ്രകാശനം

ഈ വർഷത്തെ സംസ്കൃതം സ്‌കോളർഷിപ്പ് നേടിയ മിടുക്കന്മാരും മിടുക്കികളും