NOTICE BOARD
SCROLL TEXT
February 28, 2024
നാടിന്റെ ആഘോഷമായി ആളൂർ എസ്. എൻ. വി. യു. പി സ്കൂൾ വാർഷികം
ആളൂർ : ആളൂർ എസ്. എൻ. വി. യു. പി സ്കൂളിന്റെ 77-)o വാർഷികം -മാലേയം 2024 -വിവിധ പരിപാടികളോടെ 2023 ഫെബ്രുവരി 23 വെള്ളിയാഴ്‌ച ആഘോഷിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സന്ധ്യ നൈസൻ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു . ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. ആർ. ജോജോ മുഖ്യഥിതിയായിരുന്നു.സ്കൂൾ മാനേജർ ശ്രീ.എ. എം ശ്രീനിവാസൻ അധ്യക്ഷത വഹിച്ച യോഗത്തിന് ഹെഡ്മാസ്റ്റർ റോണി കെ മാവേലി സ്വാഗതം ആശംസിച്ചു.*
*മാള ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു ഷാജു പഠനത്തിൽ മികവ് പുലർത്തിയ കുട്ടികൾക്ക്എ ൻഡോവ്മെന്റ് വിതരണം നടത്തി . വാർഡ് മെമ്പർ ശ്രീമതി സവിത ബിജു, പി. ടി. എ പ്രസിഡന്റ് ശ്രീ. ഐ. കെ ചന്ദ്രൻ എന്നിവർ സമ്മാനവിതരണം നടത്തി. വിരമിക്കുന്ന ഹിന്ദി അധ്യാപിക ശ്രീമതി ഇ. ജി ലീന ടീച്ചർക്കുള്ള യാത്രയയപ്പും ഉപഹാരസമർപ്പണവും ഇതിനോടൊപ്പം നടന്നു . ആളൂർ എസ്. ൻ. ഡി. പി സമാജം സെക്രട്ടറി ശ്രീ. ഇ. എസ് സജീവൻ ഫോട്ടോ അനാഛാദനം നടത്തി.*
*ആളൂർ SNV ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ധന്യ സി. ആർ , VHSC പ്രിൻസിപ്പാൾ ശ്രീമതി സുമ. ഇ. എസ് , ഹൈസ്‌കൂൾ പ്രിൻസിപ്പാൾ സരിത. ടി. എസ്,OSA പ്രസിഡന്റ് എ. ആർ രാമകൃഷ്ണൻ , പ്രീ-പ്രൈമറി എച്ച്. എം ഗീത ആർ. വി,MPTA പ്രസിഡന്റ് സംഗീത സംഗീത് ,പ്രീ-പ്രൈമറി PTA പ്രസിഡന്റ് ശ്രീ.ബിനോജ്.ഇ.സ് , റിട്ടയേർഡ് അധ്യാപക പ്രധിനിധി ആനി ഫ്രാൻസിസ്, അധ്യാപകരായ ഇ. എ പ്രീന ടീച്ചർ , സി. എ ഹിബി മാസ്റ്റർ സ്കൂൾ ലീഡർ മാസറ്റർ ശ്രീദർശ്. ഇ. ഡി എന്നിവർ യോഗത്തിൽ സംസാരിച്ചു . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment