ആളൂർ SNVUPS ലെ മിടുക്കികൾക്ക് അഭിനന്ദനങ്ങൾ
സംസ്ഥാന സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടിയ തൃശൂർ ജില്ലാ സബ്ജൂനിയർ ഗേൾസ് ടീം അംഗങ്ങളായ SNVUPS ലെ അനീറ്റ സീജോ, അനന്യ ഷൈലേഷ് എന്നീ മിടുക്കികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
ആളൂർ SNVUPS ലെ മിടുക്കികൾക്ക് അഭിനന്ദനങ്ങൾ
യൂണിഫോം 2022-23
2022 -23 അധ്യയനവർഷം മുതൽ നമ്മുടെ സ്കൂളിൽ പുതിയ കളർ കോമ്പിനേഷനിൽ പുതുമയാർന്ന യൂണിഫോം വരികയാണ്.
യു.പി ക്ലാസ്സുകളിലെ പെൺകുട്ടികൾക്ക് ഓവർ കോട്ട് അറ്റാച്ച് ചെയ്ത ഷർട്ടും പാവാടയ്ക്ക് പകരം പാന്റും ആക്കിയതാണ് പ്രധാന മാറ്റം . എൽ.പി ക്ലാസ്സിലെ പെൺകുട്ടികൾക്ക് ഫ്രോക്കും, എൽ.പി ആൺകുട്ടികൾക്ക് ഷർട്ട് -ട്രൗസർ ,യു .പി ആൺകുട്ടികൾക്ക് ഷർട്ട് -പാന്റ് എന്നിങ്ങനെയാണ് വരുന്നത് . യൂണിഫോം തയ്ക്കുന്ന പാറ്റേണിലും കാതലായ മാറ്റങ്ങളുണ്ട് . SNVUPS ALOOR എന്ന ലോഗോ പുതിയ യൂണിഫോമിനൊപ്പം കൂട്ടിച്ചേർത്തിട്ടുണ്ട് .
ആളൂർ ശ്രീനാരായണവിലാസം യു പി സ്‌കൂൾ 1947 ൽ ആൺ സ്ഥാപിതമായത് . ഇക്കഴിഞ്ഞ 75 വർഷങ്ങളിലായി പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽനിന്ന് അക്ഷരജ്ഞാനം നേടിയത് . അവർ പലരും സമൂഹത്തിലെ വിവിധ മേഖലകളിൽ അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ച് വിദ്യാലയത്തിന്റെ പകിട്ടിന് പൊൻതിളക്കമേകുന്നു .