NOTICE BOARD

സ്കൂൾ വാർഷികാഘോഷം -മാലേയം 2024 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

SUBSCRIBE SCHOOL YOUTUBE CHANNEL-SNVUPS ALOOR.

October 4, 2014

അഗസറ്റ് 6 - ഹിരോഷിമാദിനം / ലോക യുദ്ധവിരുദ്ധ ദിനം



ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ് ഉപയോഗിച്ചത് ഈ പട്ടണത്തിലാണ്. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്. അണുബോംബ് വീണ മറ്റൊരു നഗരം നാഗസാക്കി ആണ്.


അച്ചുതണ്ട് ശക്തികളിൽ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്ന അണുവായുധ പ്രയോഗം.1945 ഓഗസ്റ്റ് 6-ന്‌ പ്രയോഗിച്ച ആദ്യ അണുബോംബായ ലിറ്റിൽ ബോയ് ഏതാണ്ട് 80,000 പേരുടെ മരണത്തിന്‌ കാരണമായി. 90,000 മുതൽ 140,000 വരെ ആളുകൾ ആണവവികിരണം മൂലം പിൽക്കാലത്ത് മരിച്ചതായും കണക്കാക്കുന്നു.

അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതിയായിരുന്നു'മൻ ഹാട്ടൻ പ്രോജക്ട് ' . ഇതിന്റെ തലവനായിരു്ന്നു റോബർട്ട് ഓപ്പൺഹെയ്മറിനെ 'ആറ്റം ബോംബിന്റെ പിതാവ് എന്ന് വിളിക്കപെടുന്നു. ആദ്യമായി അണുബോംബ് പ്രയോഗിക്കപ്പെട്ടത് ജപ്പാനിലെ ഹിരോഷിമയിൽ 1945 ആഗസ്റ്റ് 6ന് രാവിലെ 8.15 നാണ് . 'ലിറ്റിൽ ബോയ് " എന്ന പേരിലുള്ള ബോംബാണ് ഇവിടെ പ്രയോഗിച്ചത് ആഗസ്റ്റ് 6ന് നാഗസാക്കിയിൽ പതിച്ച അണു ബോംബിന്റെ പേരാണ് ഫാറ്റ്മാൻ.നാഗസാക്കിയിലെ അണുബോംബ് സ്ഫോടനത്തെത്തുടർന്നുണ്ടായ പുകമേഘപടലം സ്ഫോടനകേന്ദ്രത്തിന്‌ 18 കിലോമീറ്റർ ഉയർന്നു.
COURTESY : WIKIPEDIA

No comments: