NOTICE BOARD
SCROLL TEXT
April 18, 2015
January 25, 2015
ബഹുമാനപ്പെട്ട ഇരിങ്ങാലക്കുട MLA ശ്രീ.തോമസ് ഉണ്ണിയാടനുള്ള അപേക്ഷ
ബഹുമാനപ്പെട്ട ഇരിങ്ങാലക്കുട MLA ശ്രീ.തോമസ് ഉണ്ണിയാടന്‍ അവറുകള്‍ അറിയുന്നതിന് ... ,
വിശ്വസ്തതയോടെ
അധ്യാപകരും വിദ്യാര്‍ത്ഥികളും
ഒരു വര്‍ഷം മുമ്പ് (2014 ഫെബ്രുവരി 19 )സ്കൂളില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ഞങ്ങളുടെ ആവശ്യപ്രകാരം കുട്ടികള്‍ക്ക് പഠിക്കുന്നതിനായി അഞ്ച് കമ്പ്യുട്ടറുകള്‍ അനുവദിക്കാമെന്ന് അങ്ങ് പറഞ്ഞിരുന്നു . ഞങ്ങള്‍ അതിനുള്ള അപേക്ഷകളും തന്നിരുന്നു . കംപ്യുട്ടറുകളുടെ കുറവ് മൂലം IT PRACTICAL ക്ലാസ്സുകളില്‍ കുട്ടികള്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് . എത്രയും വേഗം അങ്ങ് വാഗ്ദാനം ചെയ്ത കമ്പ്യുട്ടറുകള്‍ അനുവദിച്ച് തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .
വിശ്വസ്തതയോടെ
അധ്യാപകരും വിദ്യാര്‍ത്ഥികളും
January 24, 2015
December 23, 2014
ശാസ്ത്ര-ഗണിതശാസ്ത്ര ശില്പശാല
PEACE പദ്ധതിയുടെ ഭാഗമായി 2014 ഡിസംബര്‍ 6 ശനിയാഴ്ച്ച ശാസ്ത്ര-ഗണിതശാസ്ത്ര പഠനോപകരണ നിര്‍മാണ ശില്പശാല നടത്തി . സ്കൂളിലെ മുഴുവന്‍ കുട്ടികളും ശില്പശാലയില്‍ പങ്കെടുത്തു.യു.പി ക്ലാസുകളില്‍ രണ്ട് ഗ്രൂപ്പുകളായി ശാസ്ത്ര പരീക്ഷണങ്ങളും ഗണിത പഠനോപകരണ നിര്‍മാണവും നടത്തി.എല്‍ .പി ക്ലാസുകളിലെ കുട്ടികള്‍ ഗണിത പഠനോപകരണ നിര്‍മാണം നടത്തി .തുടര്‍ന്ന് പ്രദര്‍ശനവും ഉണ്ടായിരുന്നു .
October 4, 2014
OBC PRE-MATRIC SCHOLARSHIP 2014
2014 ലെ OBC PRE-MATRIC സ്ക്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ ഏയ്‌ഡഡ് സ്കൂളുകളില്‍ 1മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം .രക്ഷിതാവിന്‍റെ വാര്‍ഷിക വരുമാനം 44500 രൂപയില്‍ കൂടരുത് . ഈ ആവശ്യത്തിലേക്കായി ബാങ്ക് അക്കൗണ്ട് ആവശ്യമില്ല . അവസാന തീയതി ഒക്ടോബര്‍ 31.
Subscribe to:
Posts (Atom)

































