പ്രധാനദിനങ്ങൾ മാസക്രമത്തിൽ
രാജ്യങ്ങൾ ആചരിക്കുന്ന പ്രധാന ദിനങ്ങളെ അന്തർദ്ദേശീയ ദിനങ്ങൾ എന്നും രാജ്യത്തിനകത്തു പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ദിനങ്ങളെ ദേശീയ ദിനങ്ങൾ എന്നും വിളിക്കുന്നു.
- ജനുവരി 1 - ആഗോളകുടുംബദിനം
- ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് സ്ഥാപക ദിനം
- ജനുവരി 2-മന്നം ജയന്തി
- ജനുവരി 3 - ലോക ഹിപ്നോട്ടിസം ദിനം
- ജനുവരി 9 - ദേശീയ പ്രവാസി ദിനം (പ്രവാസി ഭാരതീയ ദിവസ് )
- ജനുവരി 10 - ലോകചിരിദിനം
- ജനുവരി 10 - ലോക ഹിന്ദി ദിനം
- ജനുവരി 12 - ദേശീയ യുവജനദിനം
- ജനുവരി 15 - ദേശീയ കരസേനാ ദിനം
- ജനുവരി 23 - നേതാജി ദിനം (ദേശ് പ്രേം ദിവസ്)
- ജനുവരി 24 - ദേശീയ ബാലികാ ദിനം
- ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം
- ജനുവരി 25 - ദേശീയ സമ്മതിദായക ദിനം
- ജനുവരി 26 - റിപ്പബ്ലിക് ദിനം
- ജനുവരി 26 - ലോക കസ്റ്റംസ് ദിനം
- ജനുവരി 28 - ലോക കുഷ്ഠരോഗനിവാരണ ദിനം (ജനുവരിയിലെ അവസാനത്തെ ഞായറാഴ്ച)
- ജനുവരി 30 - രക്തസാക്ഷി ദിനം