NOTICE BOARD

സ്കൂൾ വാർഷികാഘോഷം -മാലേയം 2024 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

SUBSCRIBE SCHOOL YOUTUBE CHANNEL-SNVUPS ALOOR.

October 31, 2020

കേരളത്തിലെ നവോത്ഥാന നായകർ

 1956 നവംബർ ഒന്നിനാണ് ഐക്യകേരളം രൂപീകരിതമായത് .. ആ ദിനത്തിന്റെ ഓർമ പുതുക്കുന്നതിന് വേണ്ടിയാണ് നമ്മൾ എല്ലാവർഷവും നവംബർ 1 കേരളപ്പിറവി ദിനമായി ആഘോഷിക്കുന്നത് .


   കേരളപ്പിറവിദിന പ്രവർത്തനത്തിന്റെ ഭാഗമായി നവോത്ഥാനത്തിന്റെ മുഖ്യധാരയിൽ  പ്രവർത്തിച്ച 30  സാമൂഹ്യ, രാഷ്ട്രീയ, സാംസ്ക്കാരിക  നായകൻമാരുടെ ഒരു സചിത്രക്കുറിപ്പ് കാലഗണനയിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ ജി.എച്ച് .എസ് .എസ് കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി .

      കേരളത്തിലെ നവോത്ഥാന നായകർ 

September 10, 2020

ഒ.ബി.സി സ്‌കോളർഷിപ്പ് 2020 -21; ഇപ്പോൾ അപേക്ഷിക്കാം




50%   കേന്ദ്രസഹായത്തോടെ   സംസ്ഥാനത്ത്   നടപ്പാക്കുന്ന  ഒ.ബി.സി പ്രീമെട്രിക്ക് സ്‌കോളർഷിപ്പിന്  2020-2021  വർഷത്തേക്കള്ള  അപേക്ഷ ക്ഷണിക്കുന്നു.   

DOWNLOAD NOTIFICATION 

DOWNLOAD APPLICATION FORM


 അപേക്ഷകർക്കുള്ള നിർദേശങ്ങൾ


1. സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ      പഠിക്കുന്ന      പിന്നാക്ക      സമുദായങ്ങളിൽ      (ഒ.ബി.സി)      ഉൾപ്പെട്ട വിദ്യാർത്ഥികളെയാണ് സ്‌കോളർഷിപ്പിന് പരിഗണിക്കുന്നത്.

2.   നൂനപക്ഷ      സ്‌കോളർഷിപ്പിന്     പരിഗണിക്കന്നതിനാൽ     നൂനപക്ഷ     വിഭാഗങ്ങളും, പട്ടികജാതി    വിദ്യാർത്ഥികൾക്ക്    സമാനമായ    ആനുകൂല്യം   അനുവദിക്കുന്നതിനാൽ ഒ.ഇ.സി. വിഭാഗം വിദ്യാർത്ഥികളും, സൂചന 2 സർക്കാർ ഉത്തരവ് പ്രകാരം ഒ.ഇ.സി യ്ക്ക് സമാനമായ വിദ്യാഭയാസാനുകൂലയത്തിന് അർഹരായ 30 സമുദായങ്ങളിലെ വിദ്യാ  ർത്ഥികളും ഈ പദ്ധതി പ്രകാരം അപേ ക്ഷിക്കേ ണ്ടതില്ല.

3. ഒരു കുടംബത്തിലെ പരമാവധി 2 കുട്ടികൾ മാത്രമെ അപേക്ഷിക്കുവാൻ പാടള്ളൂ. ഏത് വകുപ്പ്  വഴി  സ്‌കോളർഷിപ്പ്  ലഭിക്കന്നവരായാലും   ഒരു  കുടംബത്തിൽ  ആകെ  2  പേർക്ക് മാത്രമെ അർഹതയുള്ളൂ.

4. രക്ഷിതാവിന്റെ വാർഷിക വരുമാനം 2,50,000/- രൂപയിൽ അധികരിക്കരുത്.

5.   പ്രവേശന   സമയത്ത്    ജാതി    സർട്ടിഫിക്കറ്റ്   ഹാജരാക്കിയിട്ടില്ലാത്തവരും,   പിന്നീെ്ട്  മതപരിവർത്തനം   നടത്തിയിട്ടുള്ളവരും അപേക്ഷയാടൊപ്പം ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

6.   മുൻ     വർഷത്തെ   പരീക്ഷയിൽ  80   ശതമാനമോ,     അതിലധികമോ     മാർക്ക് നേടിയിരിക്കണം. നടപ്പു  വർഷത്തെ  ഒന്നാം  ക്ലാസ്സിലെ  കുട്ടികൾക്ക്  മാർക്ക്  നിബന്ധന ബാധകമല്ല.

 

7.   നിശ്ചിത    മാതൃകയിലള്ള    അഫപക്ഷാഫാറം    പൂരിപ്പിച്ച്    സ്കൂൾ    പ്രധാനാധയാപകനെ ഏൽപ്പിക്കേണ്ടതാണ്.

8. 2020-21 വർഷത്തേക്കള്ള അപേക്ഷാഫാറത്തിന്റെ മാതൃക www.bcdd.kerala.gov.in , www.egrantz.kerala.gov.in എന്നീ വെബ് സൈറ്റുകളിലം, എല്ലാ സ്കൂളുകളിലും ലഭ്യമാണ്. ( ഫോട്ടോസ്റ്റാറ്റ് ഉപയോ ഗിക്കാവുന്നതാണ്)

9. നിർ ദേ ശങ്ങൾ പൂർണമായി വായിച്ചതിനു ഫശഷം മാത്രം അഫപക്ഷാഫാറം പൂരിപ്പിഫക്കണ്ടതാണ്. ആവശ്യമെ ങ്കിൽ അധ്യാപകരുടെ സഹായം ഫതൊവുന്നതാണ്.

10. വാർഷിക വരുമാനം സംബന്ധിച്ച സത്യപ്രസ്താവന അ പേക്ഷാ ഫാറത്തിൽ ഉൾടപ്പടത്തിയിട്ടുണ്ട്.        ആയതിൽ        രക്ഷിതാവിന്റെ      ഒപ്പ്        നിർബന്ധമായും ഉണ്ടായിരിക്കണം. (മുദ്രപത്രം ആവശ്യമില്ല.)

11. രക്ഷിതാക്കൾ സർക്കാർ ഉ ദ്യോ ഗസ്ഥരാണെങ്കിൽ സാലറി സർട്ടിഫിക്കറ്റ്  അ പേ ക്ഷഫയാടൊപ്പം സമർപ്പിഫക്കണ്ടതാണ്.

12. അ പേ ക്ഷിക്കന്ന എല്ലാ വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പ് ലഭ്യമാവണമെന്നില്ല. ലഭ്യമായ

ഫണ്ടിനനുസരിച്ച്    ഉയർന്ന    മാർക്ക്    ശതമാനം,    താഴ്ന്ന    വരുമാനം    എന്നിവയുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കടള തെരഞെടുക്കുന്നതാണ്.

13. തെരഞെടുക്കടപ്പടന്ന വിദ്യാർത്ഥികളുടെ ബാങ്ക് അക്കൌണ്ടിലേക്കാണ്     സ്‌കോളർഷിപ്പ് തുക  വിതരണം   ചെയ്യുന്നത്.  ആയതിനാൽ  സ്‌കോളർഷിപ്പിനായി  അഫപക്ഷിക്കന്ന  എല്ലാ വിദ്യാർത്ഥികളും     അവരവരുടെ    പേരിലള്ള     ബാങ്ക്     അടക്കൌണ്ട്     വിവരങ്ങൾ നിർബന്ധമായും    അഫപക്ഷയിൽ   രേഖടപ്പടഫത്തണ്ടതാണ്.    ബാങ്ക്    പാസ്ബുക്കിന്റെ അക്കൌണ്ട്     നമ്പർ     ഉൾടപ്പടന്ന     ഭാഗത്തിന്റെ     പകർപ്പ്     അപേക്ഷഫയാടൊപ്പം സമർപ്പിക്കണം.

14. അഫപക്ഷകൾ സ്കൂളുകളിൽ സ്വീകരിക്കുന്ന  അവസാന തീയതി - 30.09.2020

15. അവസാന   തീയതിക്കഫശഷം   ലഭിക്കന്നതോ,   അപൂർണമോ   ആയ    അപേക്ഷകൾ പരിഗണിക്കന്നതല്ല.


 സ്കൂൾ അധികൃതക്കുള്ള നിർദേശങ്ങൾ

1.   അപേക്ഷാഫാറത്തിടെ   മാതൃക   നോട്ടീസ്   ബോർഡിൽ   പ്രദ്ർശിപ്പിക്കേണ്ടതും,  എല്ലാ വിദ്യാർത്ഥികൾക്കം പദ്ധതി സംബന്ധിച്ച അറിയിപ്പ് നൽകേണ്ടതുമാണ്.

2.   ആവശ്യമെങ്കിൽ അപേക്ഷാഫാറം          പൂരിപ്പിക്കന്നതിന്          വിദ്യാർത്ഥികളെ സഹായിക്കുവാൻ അധ്യാപകർക്ക് നിർദേശം നൽകേണ്ടതാണ്.

3.   പൂരിപ്പിച്ച    അപേക്ഷകൾ    30.09.2020    ന്   വൈകിട്ട്    4    മണി    വരെ    സ്കൂളിൽ സ്വീകരിക്കാവുന്നതാണ്.

4.   ലഭ്യമായ      അപേക്ഷകൾ      പരിശോധിച്ച്      രേഖടപ്പടത്തിയിരിക്കന്ന      വിവരങ്ങൾ പൂർണ്ണമായും     ശരിയാണ്     എന്ന്     ഉറപ്പു     വരുത്തേണ്ടത്     പ്രധാനാധ്യാപകരുടെ ചുമതലയാണ്.


5. മാർക്ക്, വരുമാനം, ജാതി എന്നിവ രേഖടപ്പടത്തുന്നതിലെ അപാകത ഗുണഫഭോക്താക്കളെ    തെരഞെടുക്കുന്നതിനെ     സാരമായി     ബാധിക്കമെന്നതിനാൽ ഇവയിലെ കൃത്യത സ്ഥാപനമേധാവി ഉറപ്പാക്കേണ്ടതാണ്.

 

6.   ജാതി/രക്ഷിതാവിന്റെ  വാർഷിക  വരുമാനം  സംബന്ധിച്ച്  സംശയമുണ്ടെങ്കിൽ  റവന്യൂ  അധികാരിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ആവശ്യപ്പെടാവുന്നതാണ്.

8. ലഭ്യമാകുന്ന അപേക്ഷ കളിലെ വിവരങ്ങൾ www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ്      പോർട്ടൽ      വഴി      ഒൺലൈൻ      ആയി      ഈ      ആഫീസിന് ലഭ്യമാക്കേണ്ടതാണ്.  2020  ഒഫക്ടാബർ  15  വരെ  ഡാറ്റാ  എൻട്രി  നടത്താവുന്നതാണ്.

ഡാറ്റാ   എൻട്രിയ്ക്ക്   സഹായകമാവുന്ന   യൂസർ   മാനുവൽ   ഇ-ഗ്രാെ്സ്    പോ ർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.          ഡാറ്റാ          എൻട്രി          സംബന്ധമായ          പ്രശ്നങ്ങൾ egrantz3.0helpline@gmail.com എന്ന  ഇ-മെയിൽ വിലാസത്തിൽ മാത്രം അറിയിക്കേണ്ടതാണ്.

9.   പിന്നാക്ക വിഭാഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ച് അഫപക്ഷാഫാറവും, മാർക്ക്/ഗ്രേഡ്      സംബന്ധിച്ച      രേഖകളും      ആവശ്യപ്പെടുന്ന      പക്ഷം      ആയത് പരിഫശാധനക്ക് നൽകേണ്ടതാണ്.

10. കുട്ടികളുടെ  ആധാർ  ലിങ്ക്  ചെയ്ത   ബാങ്ക്  അക്കൌണ്ട്  സംബന്ധിച്ച  വിവരങ്ങൾ  ഇ- ഗ്രാെ്സ്   പോർട്ടലിൽ    എന്റെർ  ചെയ്യുന്നതിലെ    കൃതയതയിൽ     പ്രധാനാധയപകർ വ്യ ക്തിപരമായ ശ്രദ്ധത്തേണ്ടണ്ടതാണ്. രേഖടപ്പടത്തുന്ന അക്കൌണ്ടിൽ ഒരൂ

തവണയെങ്കിലും ട്രാൻസാക്ഷൻ നടത്തിയിട്ടുണ്ടെന്നും, അക്കൌണ്ട് ലൈവ് ആണെന്നും ഉറപ്പാക്കേണ്ടതാണ്.

11. സമാനരീതിയിലള്ള           പ്രീമെട്രിക്ക്         സ്‌കോളർഷിപ്പിന്         അഫപക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ അപേക്ഷകൾ സ്വീകരിഫക്കണ്ടതില്ല. ഈ പദ്ധതി പ്രകാരം അനുവദിക്കന്ന തുക തിരിച്ചെക്കന്നതിനുള്ള സംവിധാനം ഉണ്ടായിരിക്കന്നതല്ല.





August 17, 2020

ചിങ്ങം1 കേരള കര്‍ഷകദിനം

ചിങ്ങം ഒന്ന് കർഷകദിനം:
മലയാളികള്ക്ക് പുതുവര്ഷാരംഭം.

ചിങ്ങം ഒന്ന് . മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകന്റെ ദിനം . പഞ്ഞമാസം അവസാനിച്ച് ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും വിളവെടുപ്പു കാലം വരുമ്പോൾ ചേറ്റിലും പറമ്പിലും അദ്ധ്വാനിക്കുന്നവനെ ആരാധിക്കാനായി പൊന്നിൻ ചിങ്ങമാസത്തിലെ ആദ്യദിനം തന്നെയാണ് മലയാളികൾ തെരഞ്ഞെടുത്തിരിക്കുന്നത് .വിളവെടുപ്പുത്സവം കൂടീയായ ഓണം മണ്മറഞ്ഞ രാജാവിന്റെ മാത്രമല്ല
കേരളീയന്റെ കാർഷിക സംസ്കൃതിയുടെയും ഓർമ്മപ്പെടുത്തലാണ് . ലോകമെങ്ങുമുള്ള മലയാളികൾ ചിങ്ങപ്പുലരിയെ പുതുവർഷപ്പുലരിയ ായി കണക്കാക്കുന്നു. ഐശ്വര്യത്തിന്റെ ഈ സുദിനത്തില് ശബരിമലയിലും ഗുരുവായൂരിലുമുള ്പ്പെടെ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക പൂജകള് നടക്കും. ആനന്ദോത്സവന്മായ ഓണത്തെ വരവേല്ക്കാൻ മലയാളി തയ്യാറെടുക്കുന് നതും ചിങ്ങം ഒന്നിനു തന്നെയാണ്. മലയാളിയെ സംബന്ധിച്ചിടത്ത ോളം ചിങ്ങപ്പിറവി വസന്തകാലത്തിന്റ
െ കൂടി തുടക്കമാണ്. തൊടിയായ തൊടിയെല്ലാം പൂക്കളാല് നിറയുന്ന കാലം. തെച്ചി, മന്ദാരം, പിച്ചകം, മുക്കുറ്റി, തുമ്പ, തുടങ്ങി എണ്ണമറ്റ പൂക്കള്
വിരിഞ്ഞിറങ്ങുന്ന കാലമാണിനി. ഒരു കാലത്ത് കാർഷിക സംസ്ഥാനം എന്നറിയപ്പെട്ടിരുന്ന കേരളം ഉപഭോക്തൃ സംസ്ഥാനമായി മാറിയിട്ട് കാലം കുറച്ചായി . കാർഷിക മേഖലയിൽ
സ്വയം പര്യാപ്തമല്ലാത്ത അവസ്ഥയിലുമാണ് നമ്മൾ . ഭക്ഷ്യ ധാന്യങ്ങളുടെ അപര്യാപ്തത കൊണ്ട് പട്ടിണി മരണങ്ങൾ പോലും സംഭവിക്കുന്ന സ്ഥിതിയിലാണ് ഇന്നത്തെ കേരളം . കർഷക ആത്മഹത്യകൾ ഉണ്ടാകുന്നു. കാർഷിക വളർച്ച താഴേക്ക് കൂപ്പുകുത്തുന്നു . സർക്കാരിന്റെ അടിയന്തിര ശ്രദ്ധയും മാറ്റത്തിനായി ദാഹിക്കുന്ന ജനമനസ്സും കൂടിയായാൽ ഇതിനെയെല്ലാം തടയാൻ നമുക്ക് കഴിയുക തന്നെ ചെയ്യും ഈ കർഷക ദിനത്തിൽ മലയാളിയുടെ മണ്മറഞ്ഞ കാർഷിക സംസ്കൃതിയെ മനസ്സിലോർക്കാം . ഒപ്പം മണ്ണിൽ പണിയെടുത്ത്
മണ്ണിനെ വിണ്ണാക്കുന്ന കർഷകനേയും....
എല്ലാ മലയാളികള്ക പുതുവത്സരാശംസകള്
കര്‍ഷകദിനം ക്വിസ്
കര്‍ഷകദിനം ക്വിസ്
കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ
ഭാഗം 1
കന്നന്‍ വാഴയുടെ ചുവട്ടില്‍ പൂവന്‍ വാഴ കിളിര്‍ക്കുമൊ
മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പൊയി
മുളയിലേ നുള്ളണമെന്നല്ലേ
വിളയുന്ന വിത്തു മുളയിലറിയാം
കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം
മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല
മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിഞ്ഞു പോകും
തുലാപത്ത് കഴിഞ്ഞാല്‍ പിലാപൊത്തിലും കിടക്കാം
ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല
മേടം തെറ്റിയാല്‍ മോടന്‍ തെറ്റി
വിത്തുഗുണം പത്തുഗുണം
മുളയിലറിയാം വിള
കാര്‍ത്തിക കഴിഞ്ഞാല്‍ മഴയില്ല
തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാല്‍ ഓണം കഴിഞ്ഞേ ഇറങ്ങൂ
കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുതു്‌
കണ്ടം വിറ്റു കാളയെ വാങ്ങുമോ
വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ
ധനം നില്പതു നെല്ലില്‍, ഭയം നില്പതു തല്ലില്‍
ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
വളമേറിയാല്‍ കൂമ്പടയ്ക്കും
വിത്തുള്ളടത്തു പേരു
പതിരില്ലാത്ത കതിരില്ല
വയലു വറ്റി കക്ക വാരാനിരുന്നാലോ
വിത്താഴം ചെന്നാല്‍ പത്തായം നിറയും
ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
കാലത്തേ വിതച്ചാല്‍ നേരത്തേ കൊയ്യാം
വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
കാറ്റുള്ളപ്പോള്‍ തൂറ്റണം
നട്ടാലേ നേട്ടമുള്ളൂ
കാലം നോക്കി കൃഷി
മണ്ണറിഞ്ഞു വിത്തു്‌
വരമ്പു ചാരി നട്ടാല്‍ ചുവരു ചാരിയുണ്ണാം
വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട
മുന്‍വിള പൊന്‍വിള
വിളഞ്ഞാല്‍ പിന്നെ വച്ചേക്കരുതു്‌
വര്‍ഷം പോലെ കൃഷി
മണ്ണു വിറ്റു പൊന്നു വാങ്ങരുതു്‌
ആഴത്തില്‍ ഉഴുതു അകലെ നടണം
നല്ല വിത്തോടു കള്ളവിത്തു വിതച്ചാല്‍ നല്ല വിത്തും കള്ളവിത്താകും
മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല
നവര വിതച്ചാല്‍ തുവര കായ്ക്കുമോ
പൊക്കാളി വിതച്ചാല്‍ ആരിയന്‍ കൊയ്യുമോ?
ആരിയന്‍ വിതച്ചാ നവര കൊയ്യാമോ
പൊന്നാരം വിളഞ്ഞാല്‍ കതിരാവില്ല
വിതച്ചതു കൊയ്യും
വിത്തിനൊത്ത വിള
വിത്തൊന്നിട്ടാല്‍ മറ്റൊന്നു വിളയില്ല
വിത്തെടുത്തുണ്ണരുതു്
മുള്ളു നട്ടവന്‍ സൂക്ഷിക്കണം
തിന വിതച്ചാല്‍ തിന കൊയ്യും, വിന വിതച്ചാല്‍ വിന കൊയ്യും
കൂര വിതച്ചാല്‍ പൊക്കാളിയാവില്ല
കണ്ണീരില്‍ വിളഞ്ഞ വിദ്യയും വെണ്ണീരില്‍ വിളഞ്ഞ നെല്ലും
എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
നല്ല തെങ്ങിനു നാല്പതു‍ മടല്‍
പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
അടയ്ക്കയായാല്‍ മടിയില്‍ വയ്ക്കാം അടയ്ക്കാ മരമായാല്‍
കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും വിള
കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾഭാഗം 2
1.കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും വിള.
2. കാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാം.
3. കപ്പചീര കൊഴുത്താൽ കപ്പൽപാമരമാകുമോ.
4. കാലം നോക്കി കൃഷി.
5. കൂര വിതച്ചാൽ പൊക്കാളിയാവില്ല.
6. കറ്റയും തലയിൽവെച്ചു കളം ചെത്തരുത്.
7. കതിരിന്മേൽ വളം വയ്‌ക്കുക.
8. കടയ്ക്കൽ നനച്ചാലെ തലയ്ക്കൽ പൊടിക്കൂ.
9. കണ്ടം വിറ്റു കാളയെ വാങ്ങുമോ.
10. ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം.
11. കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും.
12. കന്നൻ വാഴയുടെ ചുവട്ടിൽ പൂവൻ വാഴ കിളിർക്കുമൊ.
13. കൈകൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ടരുത്.
14. ഇല്ലം നിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ.
15. ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിനു പൂത്തിരി.
16. ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല.
17. വിത്തുഗുണം പത്തുഗുണം.
18. വിത്താഴം ചെന്നാൽ പത്തായം നിറയും.
19. വിത്തില്‍ പിഴച്ചാല്‍ വിളവില്‍ പിഴക്കും.
20. വിത്തു വിതച്ചാൽ മുത്തു വിളയുമോ.
21. വിളഞ്ഞാല്‍ പിന്നെ വച്ചേക്കരുത്.
22. വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട.
23. വര്‍ഷം പോലെ കൃഷി.
24. വേലി തന്നെ വിളവു തിന്നുക.
25. പുഞ്ചപ്പാടത്തെ കുളം‌പോലെ.
26. ഞാറുറച്ചാൽ ചോറുറച്ചു.
x

August 14, 2020

സ്വാതന്ത്ര്യ ദിന ക്വിസ്

 

1. നമ്മുടെ രാജ്യം

 ഇന്ത്യ


2. നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനം

 ന്യൂഡൽഹി


3. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന്

1947 ആഗസ്റ്റ്15


4. നമ്മുടെ ദേശീയ ഗാനം

 ജനഗണമന


5. നമ്മുടെ ദേശീയ ഗീതം

 വന്ദേമാതരം


6. ജനഗണമന എഴുതിയതാര്

 രവീന്ദ്രനാഥ ടാഗോർ


7. ജനഗണമന ആലപിക്കാൻ എടുക്കുന്ന സമയം

52 സെക്കൻഡ്


8. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി

Dr. രാജേന്ദ്രപ്രസാദ്


9. ഇപ്പോഴത്തെ രാഷ്ട്രപതി

Dr. രാംനാഥ് കോവിന്ദ് 


10. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി

 ജവഹർലാൽ നെഹ്റു


11. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി

 നരേന്ദ്ര മോദി


12. നമ്മുടെ രാഷ്ട്രപിതാവ്

 മഹാത്മാഗാന്ധി


13. വന്ദേമാതരം രചിച്ചത് ആര്

 ബങ്കിം ചന്ദ്ര ചാറ്റർജി


14. ഗാന്ധിജിയുടെ മുഴുവൻ പേര്

 മോഹൻദാസ് കരംചന്ദ് ഗാന്ധി


15. നമ്മുടെ ദേശീയ പതാകയ്ക്ക് പറയുന്ന പേര്

 ത്രിവർണ്ണ പതാക


16. നമ്മുടെ ദേശീയ പ്രതിജ്ഞ എഴുതിയതാര്

 സുബ്ബ റാവു 


17. അഹിംസാ ദിനം

 ഒക്ടോബർ 2


18. ഇന്ത്യയുടെ ദേശീയ ചിഹ്നം

 അശോകസ്തംഭം


19. ദേശീയ കലണ്ടർ

 ശകവർഷ കലണ്ടർ


20. ഗാന്ധിജി ജനിച്ചത് എവിടെ

 ഗുജറാത്തിലെ പോർബന്തറിൽ

 

21.ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടതെവിടെ?

- മീററ്റ്

 

22.ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായതന്ന്?

- 1885 ഡിസംബർ 28

 

23.ഒന്നാം സ്വാതന്ത്ര്യ സമരം അറിയപ്പെടുന്നത് എങ്ങനെ?

- ശിപായിലഹള

 

24.ലാൽ,പാൽ,ബാൽ എന്നിങ്ങനെ അറിയപ്പെടുന്നതാരെല്ലാം ?

- ലാലാ ലജ്പത് റായ്, വിപിൻ ചന്ദ്രപാൽ, ബാലഗംഗാതരതിലക്

 

25.കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്?

- കെ.കേളപ്പൻ

 

26.വാഗൺ ട്രാജഡി നടന്നതെന്ന്?

- 1921 നവംബർ 10

 

27.ദണ്ഡി യാത്ര ആരംഭിച്ചത് എവിടെ നിന്നാണ്?

- സബർമതി ആശ്രമത്തിൽ നിന്ന്

 

28.ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ?

- ഗോപാലകൃഷ്ണ ഗോഖലെ

 

29.ജനഗണമനയുടെ ഈണം ചിട്ടപ്പെടുത്തിയത്?

- ഹെർബെൻ മ്യൂറിൻ

 

30."വൈഷ്ണവ ജനതോ തേനേ കഹിയേ" എന്ന ഗാനം എഴുതിയത് അര്?

- നരസിംഹ മേത്ത

 

31.ക്വിറ്റിന്റ്യ ദിനം എന്ന്?

- ആഗസ്റ്റ് 9

 

32.ക്വിറ്റിന്റ സമരം നടന്ന വർഷം?

- 1942

 

33. ഈ സമര കാലത്ത്  ഗാന്ധിജി നൽകിയ ആഹ്വാനം?

- ഡു ഓർ ഡൈ,പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

 

34. വരിക വരിക സഹജരേ എന്ന ഗാനം ഗാനം രചിച്ചതാര്?

- അംശി നാരായണപിള്ള

 

35. റൗലറ്റ് ആക്ട് പാസാക്കിയ വർഷം?

- 1919

 

36. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?

- ക്ലമന്റ് ആറ്റ്ലി

 

37.ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ്?

- കോട്ടയം കേരള വർമ്മ പഴശ്ശിരാജ

 

38. ജാലിയൻവാലാബാഗ്  കൂട്ടക്കൊല നടന്ന അമൃത്സസർ ഏത് സംസ്ഥാനത്താണ്?

- പഞ്ചാബ്

 

39. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും യും പിന്നീട് സന്യാസി ആവുകയും ചെയ്ത  സ്വാതന്ത്ര്യ സമര സേനാനി?

- അരവിന്ദഘോഷ്

 

40.ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?

- സരോജിനി നായിഡു

 

41. ഒപ്പം നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?

- ദണ്ഡിയാത്ര

 

42. ഇന്ത്യൻ സാമൂഹ്യ വിപ്ലവത്തിന് പിതാവ്?

- ജ്യോതിറാവു ഫൂലെ

 

43. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് മേധാവി?

- ജനറൽ ഡയർ

 

44. ബംഗാൾ വിഭജനം നടന്ന വർഷം?

- 1905

 

45. ജയ്ഹിന്ദ് ആരുടെ മുദ്രാവാക്യമാണ്?

- സുഭാഷ് ചന്ദ്ര ബോസ്

 

46. ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്?

- സുഭാഷ് ചന്ദ്ര ബോസ്

 

47. ഗാന്ധിജി ഇന്ത്യയിൽ നയിച്ച ആദ്യ സത്യാഗ്രഹം?

- ചമ്പാരൻ സമരം

 

48.  ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ സ്ഥാപിച്ചത് ആര്?

- ചന്ദ്രശേഖർ ആസാദ്

 

49. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ഒരെയൊരു മലയാളി?

- ചേറ്റൂർ ശങ്കരൻ നായർ

 

50. ബംഗാൾ വിഭജനം റദ്ദു ചെയ്തത് ആര്

- ഹാർഡിഞ്ച് പ്രഭു (1911)

 

51. വിദേശശക്തികൾക്കെതിരായി കേരളത്തിൽ നടന്ന ആദ്യ കലാപം

- ആറ്റിങ്ങൽ കലാപം (172l)

 

52. മലബാർ ലഹള നടന്ന വർഷം

- 1921

 

53. കുണ്ടറ വിളംബരം പുറപ്പെടുവിച്ച ദിവാൻ

- വേലുത്തമ്പി ദളവ

 

54. അഭിനവ് ഭാരതെന്ന എന്ന വിപ്ലവ സംഘടന സ്ഥാപിച്ചത്?

- വി . ഡി സവർക്കർ

 

55. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് കാൺപൂരിൽ നേതൃത്വം നൽകിയത്?

- നാനാ സാഹിബ്

 

56. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു എന്ന കൃതി ആരുടെതാണ് ?

- മൗലാന അബ്ദുൾ കലാം

 

57. ഇന്ത്യയുടെ ഉരുക്കു മനുഷ്യർ?

- സർദാർ വല്ലഭായി പട്ടേൽ

 

58. ബർദോളി സത്യാഗ്രഹം നയിച്ചതാര്?

- സർദാർ വല്ലഭായി പട്ടേൽ

 

59. ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് അര് ?

- ഡൽഹൗസി പ്രഭു

 

60. ബംഗാളിൽ ഏഷ്യറ്റിക് സൊസൈറ്റി സ്ഥാപിച്ചത് ?

- വില്ല്യം ജോൺസ്

 

61. ഏത് സംഭവത്തെത്തുടർന്നാണ് ഇന്ത്യയിൽ സ്വദേശി പ്രസ്ഥാനത്തിന് തുടക്കമായത്?

- ബംഗാൾ വിഭജനം

 

62. മെച്ചപ്പെട്ട വിദേശ ഭരണത്തേക്കാൾ നല്ലത് തദ്ദേശിയരുടെ മെച്ചമല്ലാത്ത ഭരണമാണ് എന്ന് പറഞ്ഞതാര്?

- ബാലഗംഗാധര തിലക്

 

63. സ്വാതന്ത്രം എൻറെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും ഇത് ആരുടെ വാക്കുകൾ?

- ബാലഗംഗാധര തിലക്

 

64. മലബാർ ലഹളയോടനുബന്ധിച്ച് നടന്ന മറ്റൊരു ദാരുണ സംഭവം?

- വാഗൺ ട്രാജഡി(1921)

 

65. സ്വാതന്ത്ര്യത്തിനു മുമ്പുള്ള സ്വാതന്ത്രദിനാഘോഷം എന്നായിരുന്നു?

- 1930 ജനുവരി 26

 

66. പ്ലാസി യുദ്ധ സമയത്ത് ബംഗാൾ നവാബ് ആരായിരുന്നു?

- സിറാജ് സിറാജ് ഉദ് ദൗള

 

67. ദണ്ഡിയാത്രയെ അന്നത്തെ വൈസ്രോയി ആയ ഇർവിൻ പ്രഭു വിശേഷിപ്പിച്ചത് എങ്ങനെ?

- ചായക്കോപ്പയിലെ കൊടുങ്കാറ്റ്

 

68. ദണ്ഡിയാത്രയെ രാമൻറെ ലങ്കയിലേക്കുള്ള യാത്രയായി വിശേഷിപ്പിച്ചത് ആര് ?

- മോത്തിലാൽ നെഹ്റു

 

69. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്റ്റ് പാസാക്കിയത് ?

- 1948 ജൂലൈ 17

 

70. എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരു ഞാൻ ഭാരതം പിടിച്ചടക്കാം ഇത് പറഞ്ഞത് ആര്?

- റോബർട്ട് ക്ലെവ്

 

71. ഇന്ത്യയിൽ ആദ്യമായി കടൽമാർഗം  എത്തിയ വിദേശ ശക്തികൾ?

- പോർട്ടുഗീസുകാർ

 

72. അവസാനം എത്തിയത് ?

- ഫ്രഞ്ചുകാർ

 

73.യൂറോപ്യന്മാർ ഇന്ത്യയിലേക്കു വന്നത് കച്ചവട ആവശ്യത്തിനായിരുന്നു. ബ്രിട്ടീഷുകാർ കച്ചവടആവശ്യത്തിനായി

ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി ഏത് ?

ഈസ്റ്റ് ഇന്ത്യ കമ്പനി

74.. 1757-ൽ ഒരു യുദ്ധം നടന്നു. ഇന്ത്യയിലെ ഒരു നാട്ടുരാജാവും ബ്രിട്ടീഷുകാരും തമ്മിലായിരുന്നു അത്. ഇന്ത്യയിൽ

ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട ഈ യുദ്ധത്തിൻറെ പേരെന്ത് ?

പ്ലാസി യുദ്ധം

75.. 1857-ലെ യുദ്ധത്തിൻറെ ഒന്നാം സ്വാതന്ത്ര സമരം) പ്രാധാന്യം കുറച്ചു കാട്ടുവാനായി ബ്രിട്ടീഷുകാർ നൽകിയ

പേരെന്ത് ?

ശിപായി ലഹള

76. 1857-ലെ ഒന്നാം സ്വാതന്ത്യ സമരത്തിനു നേത്യത്വം കൊടുത്തതാര്

(ഒരാളുടെ പേര് ) ?

ബഹദൂർഷ; താൻസി റാണി

77. 1885-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾക്ക്

നേത്യത്വം നൽകാൻ എ.ഒ. ഹ്യൂം എന്ന ബ്രിട്ടീഷുകാരൻ സ്ഥാപിച്ച സംഘടനയേത് ?

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

78.ദക്ഷിണാഫ്രിക്കയിലെ ന്യൂനപക്ഷമായ കറുത്ത വർഗ്ഗക്കാരെ വെളുത്ത വർഗ്ഗക്കാർ അകറ്റി നിർത്തി,

വിവേചനത്തിനു പറയുന്ന പേരെന്ത് ?

വർണവിവേചനം

59. "സ്വാതന്ത്ര്യം എൻ ജന്മാവകാശമാണ് ഞാനതു നേടുകതന്നെ ചെയ്യും" ഇങ്ങനെ പറഞ്ഞ സ്വാതന്ത്യ സമര

സേനാനി ആര് ?

ബാലഗംഗാധര തിലക്

70. ഗാന്ധിജി തൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ പ്രതങ്ങൾ ആരംഭിച്ചിരുന്നു. ഏതെങ്കിലും ഒരു പത്രത്തിൻ്റെ

പേര് അറിയാമോ ?

യങ് ഇന്ത്യ, ഇന്ത്യൻ ഒപ്പീനിയൻ

80. ഗാന്ധിജിയുടെ നേത്യത്വത്തിൽ നടന്ന ആദ്യ നിയമ ലംഘന സമരമായിരുന്നു ഉപ്പുസത്യാഗ്രഹം. ഉപ്പുസത്യാഗ്രഹം

നടന്ന സ്ഥലം എവിടെയായിരുന്നു. ?

ദണ്ഡി കടപ്പുറം - ഗുജറാത്ത് .

81. 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ നൽകിയ "സർ" പദവി

ഉപേക്ഷിച്ച ഇന്ത്യൻ കവി ആര്?

രവീന്ദ്രനാഥ ടാഗോർ

82. സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും രാജിവച്ച് പുതുതായി ഉണ്ടാക്കിയ സംഘടന

യേത് ?

ഫോർവേഡ് ബ്ലോക്ക്

83. മലബാർ ലഹള യോടനുബന്ധിച്ച് മലബാറിൽ നടന്ന ഒരു ദാരുണ സംഭവമേത് ?

വാഗൺ ട്രാജഡി

84. ബ്രിട്ടീഷുകാരുടെ നികുതി നയത്തിനെതിരെ പട നയിച്ച തിരുവിതാംകൂറിലെ ദിവാൻ ആരായിരുന്നു. ?

വേലുത്തമ്പി ദളവ

 

85. സ്വാതന്ത്ര്യ സമരത്തിൻ്റെ ക്ലൈമാസ് എന്ന പേരിലറിയപ്പെടുന്ന സമരമേത്?

ക്വിറ്റ് ഇന്ത്യ സമരം

86. ക്വിറ്റ് ഇന്ത്യ സമര നായികയായി അറിയപ്പെടുന്നതാര് ?

അരുണ അസഫലി

87.ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ് ആര്?

പഴശ്ശി രാജ

88.ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത് എവിടെ വച്ചാണ്?

അമൃത്സർ (പഞ്ചാബ്) {1919 ഏപ്രിൽ 13}

68. ആരാണ് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ സ്ഥാപിച്ചത്?

ചന്ദ്രശേഖർ ആസാദ് (1921)

89. സാരേ ജഹാംസെ അച്ഛാ" എന്നദേശ ഭക്തി ഗാനം രചിച്ചത് ആര്?

മുഹമ്മദ് ഇഖ്ബാൽ

90. ലാൽ-ബാൽ-പാൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നേതാക്കൾ ആരൊക്കെ?

ലാലാ ലജ്പത് റായ് - ബാലഗംഗാതര തിലകൻ,- ബിപിൻ ചന്ദ്രപാൽ

91. ജനഗണമന " ആദ്യമായി പാടിയതെന്ന്?

1911 ഡിസംബർ 27 ഇന്ത്യൻ നാഷണൽ കോണ്ഗ്രംസിൽ കൽക്കട്ട സമ്മേളനത്തിൽ വച്ച്

92. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിനു നേതൃത്വം കൊടുത്തത് ആര്?

കെ .കേളപ്പൻ

93. നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യംതരാം"-ഇങ്ങനെ പറഞ്ഞതാര്?

സുഭാഷ് ചന്ദ്ര ബോസ്

94. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം?

പ്ലാസ്സി യുദ്ധം

95. ഗാന്ധിജിയും അനുയായികളും ചേർന്ന് ദണ്ഡിയാത്ര ആരംഭിച്ചതുഎവിടെ നിന്ന് ?

സബർമതി ആശ്രമത്തിൽ നിന്ന്-1930