NOTICE BOARD

സ്കൂൾ വാർഷികാഘോഷം -മാലേയം 2024 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

SUBSCRIBE SCHOOL YOUTUBE CHANNEL-SNVUPS ALOOR.

November 27, 2017

മലയാളത്തിളക്കം


പ്രൈമറി ക്ളാസിലെ കുട്ടികളുടെ മലയാള ഭാഷാശേഷി ലക്ഷ്യമിട്ട് മലയാളത്തിളക്കം പരിപാടി  ആരംഭിച്ചു.. കഥകള്‍, സംഭാഷണങ്ങള്‍, പാട്ടുകള്‍, വീഡിയോ ദൃശ്യങ്ങള്‍, ചിത്രങ്ങള്‍, പാവകള്‍ ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍  പ്രയോജനപ്പെടുത്തി തികച്ചും ശിശുകേന്ദ്രീകൃതരീതിയിലാണ് ക്ളാസ് കൈകാര്യം ചെയ്യുന്നത്. രണ്ടുദിവസം കൊണ്ടുമാത്രം മാതൃഭാഷ എഴുതുന്നതിലും വായിക്കുന്നതിലും അത് സര്‍ഗാത്മകമായി ഉപയോഗിക്കുന്നതിലും പ്രകടമായ മാറ്റമാണ് കാണുന്നതെന്ന് പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെടുന്നു.  പൊതുവിദ്യാഭ്യസസംരക്ഷണയജ്ഞത്തിന്റെ ഭാഗമയാണ് മലയാളത്തിളക്കം” പദ്ധതി സര്‍വശിക്ഷാ അഭിയാന്‍  നടപ്പിലാക്കുന്നത്. 

മലയാളത്തിളക്കം LP ഹാന്‍ഡ്‌ ബുക്ക്‌
മലയാളത്തിളക്കം UP ഹാന്‍ഡ്‌ ബുക്ക്‌
                                           

മൊബൈല്‍ ഫോണില്‍ പരസ്യങ്ങള്‍ എങ്ങനെ ഒഴിവാക്കാം ?

ഫോണിലെ പ്രൊമോഷണൽ കോളുകളും എസ്എംഎസും എങ്ങനെ ബ്ലോക് ചെയ്യാം തുടർച്ചയായി വരുന്ന പ്രൊമോഷണ കോളുകളും എസ്എംഎസുകളും മൊബൈൽ ഉപയോക്താക്കളെ പലപ്പോഴും അസ്വസ്ഥരാക്കാറുണ്ട്. ഇത് ഒഴിവാക്കാൻ എല്ലാവരും ആഗ്രഹിക്കാറുണ്ട്. ഫോണിലെ പ്രൊമോഷണൽ കോളുകളും എസ്എംഎസും എങ്ങനെ ബ്ലോക് ചെയ്യാം പ്രൊമോഷണൽ കോൾ നമ്പർ തിരിച്ചറിയാൻ പലപ്പോഴും എളുപ്പമാണ്. അവയി ഏറെയും തുടങ്ങുന്നത് + 9114xxx ല്‍ ആയിരിക്കും . എന്നാല്‍ എപ്പോഴും അങ്ങനെ ആയിരിക്കണം എന്നില്ല. ഈ നമ്പരുകള്‍ ബ്ലോക്  അഥവ റിജക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് കൊണ്ട് കാര്യമില്ല. ബ്ലോക് ലിസ്റ്റ് സ്റ്റോറേജ് നിറഞ്ഞാലും കോളിന് അവസാനം ഉണ്ടായിരിക്കില്ല. പിന്നെ എന്താണ് ചെയ്യാന്‍ കഴിയുക ?  എയര്‍ടെ, വോഡഫോണ്‍, റിലയന്‍സ് , എയര്‍സെല്‍ ഐഡിയ തുടങ്ങി നെറ്റ്‌വര്‍ക് ഏത് തന്നെ ആയാലും ആവശ്യമില്ലാത്ത പ്രൊമോഷണല്‍ കോളുകളില്‍ നിന്നും മെസ്സേജുകളില്‍ നിന്നും രക്ഷനേടാനുള്ള ഏക മാര്‍ഗം ഡു നോട്ട് ഡിസ്റ്റര്‍ബ് മോഡ് ആക്ടിവേറ്റ് ചെയ്യുക എന്നതാണ്.


OBC പ്രിമെട്രിക്ക് സ്കോളര്‍ഷിപ്പ്‌ 2017

ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് (2017-18)അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ അധികരിക്കാത്തതും സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്നതുമായ ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.അപേക്ഷകള്‍ പൂരിപ്പിച്ച് നവംബര്‍ 24 ന് മുന്‍പ് പ്രധാനാധ്യാപകനെ ഏല്‍പ്പിക്കണം. സ്‌കൂള്‍ അധികൃതര്‍ ഡിസംബര്‍ അഞ്ചിനകം ഡാറ്റാ എന്‍ട്രി നടത്തണം 

                     OBC APPLICATION

                     OBC NOTIFICATION

November 26, 2017

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ എങ്ങനെ തിരുത്താം

സ്പാര്‍ക്കില്‍ ആധാർ വിവരങ്ങള്‍ ഏവരും അപ്ഡേറ്റ് ചെയ്യണം (STEPS>Personal Details >Present Service Details >Enter Name and Aadhaar Number >Verify >Confirm ) ഇവിടെ ഒരു കാര്യം ഓര്‍ക്കണം നമ്മുടെ സര്‍വ്വീസ് ബുക്കിലെ  പേര് പോലെ തന്നെ സ്പാര്‍ക്കിലും അപ്ഡേറ്റ് ചെയ്യണം.ആധാര്‍ വിവരങ്ങള്‍ തെറ്റാണെങ്കില്‍ അത്  ശരിയാക്കിയിട്ട്  വേണം സ്പാര്‍ക്കില്‍ നല്‍കാന്‍.ശ്രദ്ധിച്ച് ചെയ്താല്‍ വളരെ എളുപ്പത്തില്‍ ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാം.

November 22, 2017