NOTICE BOARD

സ്കൂൾ വാർഷികാഘോഷം -മാലേയം 2024 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

SUBSCRIBE SCHOOL YOUTUBE CHANNEL-SNVUPS ALOOR.

November 26, 2017

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ എങ്ങനെ തിരുത്താം

സ്പാര്‍ക്കില്‍ ആധാർ വിവരങ്ങള്‍ ഏവരും അപ്ഡേറ്റ് ചെയ്യണം (STEPS>Personal Details >Present Service Details >Enter Name and Aadhaar Number >Verify >Confirm ) ഇവിടെ ഒരു കാര്യം ഓര്‍ക്കണം നമ്മുടെ സര്‍വ്വീസ് ബുക്കിലെ  പേര് പോലെ തന്നെ സ്പാര്‍ക്കിലും അപ്ഡേറ്റ് ചെയ്യണം.ആധാര്‍ വിവരങ്ങള്‍ തെറ്റാണെങ്കില്‍ അത്  ശരിയാക്കിയിട്ട്  വേണം സ്പാര്‍ക്കില്‍ നല്‍കാന്‍.ശ്രദ്ധിച്ച് ചെയ്താല്‍ വളരെ എളുപ്പത്തില്‍ ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാം.

സ്പാര്‍ക്കില്‍ പേര് തെറ്റായിട്ടാനെങ്കില്‍ ചെയ്യേണ്ടത് :Authorized Letter and SSLC Book Copy എന്നിവ വച്ച്  info@spark.gov.in ലേക്ക് മെയില്‍ അയക്കുകയോ ,ജില്ലാ ട്രെഷറിയില്‍ നേരിട്ട് പോയോ മാറ്റാവുന്നതാണ് .
ആധാർ കാർഡിൽ തെറ്റുണ്ടോ? തിരുത്താൻ  മൂന്ന് മാ‍ർ​ഗങ്ങൾ :ആധാർ പ്രവര്‍ത്തനരഹിതമായാലും നിങ്ങൾക്ക് അത് വീണ്ടും അപ്ഡേറ്റ് ചെയ്യേണ്ടി വരും. എങ്ങനെ അപ്ഡേറ്റ് ചെയ്യാം? യു.ഐ.ഡി.എ.ഐ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളനുസരിച്ച് നിങ്ങളുടെ ആധാർ കാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും മൂന്ന് വഴികളുണ്ട്. 
1.നിങ്ങളുടെ വിശദാംശങ്ങൾ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യുക. 
2.പോസ്റ്റിലൂടെ അപ്ഡേറ്റിന് അപേക്ഷിക്കുക. 
3.സമീപത്തുള്ള എൻറോൾമെന്റ് സെന്റർ സന്ദർശിക്കുക. 
ഓൺലൈൻ അപ്ഡേഷൻ:- ഓൺലൈൻ അപ്ഡേഷൻ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവർക്ക് മാത്രമേ ഓൺലൈൻ അപ്ഡേഷൻ നടത്താൻ സാധിക്കൂ. ഓൺലൈൻ ഇടപാടുകൾ ഒ.ടി.പി (വൺ ടൈം പാസ്വേർഡ്) ആധികാരികമായതിനാൽ നിങ്ങളുടെ മൊബൈൽ നമ്പർ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. ഓൺലൈൻ സെൽഫ് സർവ്വീസ് അപ്ഡേറ്റ് പോർട്ടൽ (SSUP) ഉപയോഗിച്ചും നിങ്ങക്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. എന്നാൽ ഇതിനും മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. സെൽഫ് സർവ്വീസ് അപ്ഡേറ്റ് പോർട്ടൽ  നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് ഓൺലൈൻ സെൽഫ് സർവീസ് അപ്ഡേറ്റ് പോർട്ടലിൽ ലോഗിൻ ചെയ്യാം. ഇതുവഴി നിങ്ങൾക്ക് വിവരങ്ങളിൽ മാറ്റം വരുത്തുന്നതിന് അപേക്ഷിക്കാം. ഇതിനായി നിങ്ങളുടെ ഒർജിനൽ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം. ഒരിക്കൽ തെറ്റ് തിരുത്താൻ അപേക്ഷ സമർപ്പിച്ചാൽ ആധാർ കാർഡ് അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ ലഭിക്കും. ഇതുപയോഗിച്ച് നിങ്ങളുടെ അഭ്യർത്ഥനയുടെ സ്ഥിതി ട്രാക്ക് ചെയ്യാവുന്നതാണ്.ഹെല്‍പ് ഫയല്‍ ഡൌണ്‍ലോഡ് ലിങ്കില്‍ നല്‍കിയിരിക്കുന്നു.
തപാൽ വഴിയുള്ള അപ്ഡേഷൻ:- തപാൽ വഴിയുള്ള അപ്ഡേഷൻ നിങ്ങളുടെ ആധാർ വിവരങ്ങൾ പോസ്റ്റ് വഴി അപ്ഡേറ്റ് ചെയ്യുന്നതിനായി നിങ്ങൾ ഓൺലൈനിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്യണം. ഫോമിന്റെ മുകളിൽ അപ്ഡേറ്റ് ചെയ്യേണ്ട വിവരം അടയാളപ്പെടുത്തുക. തുടർന്ന് അപേക്ഷാ ഫോം ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും പൂരിപ്പിക്കുക. നിങ്ങളുടെ ആധാറിൽ എൻറോൾമെൻറിൻറെ സമയത്ത് ഉപയോഗിച്ചിരുന്ന അതേ പ്രാദേശിക ഭാഷ തന്നെ അപേക്ഷാ ഫോം പൂരിപ്പിക്കാനും ഉപയോഗിക്കണം. നിങ്ങളുടെ മൊബൈൽ നമ്പർ നിർബന്ധമായും നൽകിയിരിക്കണം. ഇമെയിൽ ഐഡി നൽകുന്നത് ഓപ്ഷണൽ ആണ്. കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോം തന്നിരിക്കുന്ന വിലാസത്തിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പിന്തുണാ രേഖകളോടെ യു.ഐ.ഡി.എ.ഐലേക്ക് അയയ്ക്കണം. 
അപേക്ഷ അയയ്ക്കേണ്ട വിലാസം   
യു.ഐ.ഡി.എ.ഐ 
പോസ്റ്റ് ബോക്സ് നമ്പർ 10 
ഛന്ദ്വാര മധ്യപ്രദേശ്- 480001 ഇന്ത്യ 
യു.ഐ.ഡി.എ.ഐ 
പോസ്റ്റ് ബോക്സ് നമ്പർ 99 
ബഞ്ചാര ഹിൽസ് ഹൈദരാബാദ്- 500034 ഇന്ത്യ 
അടുത്തുള്ള ആധാർ പെർമനന്റ് എൻറോൾമെന്റ് സെന്റർ വഴി പേര്, വിലാസം, ജനനതീയതി, ലിംഗം, മൊബൈൽ, ഇമെയിൽ, ഫിംഗർ പ്രിന്റുകൾ, ഐറിസ്, ഫോട്ടോകൾ എന്നിവ മാറ്റാൻ സാധിക്കും. എന്നാൽ യഥാർത്ഥ രേഖകളുമായി വേണം എൻറോൾമെന്റ് സെന്ററിലെത്താൻ. 
ഫീസ് നിരക്ക് :ഓൺലൈൻ വഴിയും തപാൽ വഴിയും സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാം. എന്നാൽ എൻറോൾമെന്റ് സെന്റർ വഴി ഓരോ തവണ അപ്ഡേറ്റ് ചെയ്യുമ്പോഴും 25 രൂപ ഫീയായി നൽകണം. 
സമയപരിധി :-യു.ഐ.ഡി.എ.ഐ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരമനുസരിച്ച് 90 ദിവസത്തിനുള്ളിൽ അപ്ഡേഷൻ നടപടികൾ പൂ‍‍ർത്തിയാകും. നിങ്ങളുടെ അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാൽ uidai.gov.in എന്ന വെബ്സൈറ്റിൽ നിന്ന് നിങ്ങളുടെ ആധാ‍ർ കാ‍‍ർഡ് ഡൗൺലോഡ് ചെയ്യാം.