NOTICE BOARD

സ്കൂൾ വാർഷികാഘോഷം -മാലേയം 2024 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

SUBSCRIBE SCHOOL YOUTUBE CHANNEL-SNVUPS ALOOR.

December 23, 2014

കുട്ടികളുടെ കവിതകള്‍

ഓണത്തിനോട് അനുബന്ധിച്ച് തയ്യാറാക്കിയ വസന്തോത്സവം മാസികയ്ക്കു വേണ്ടി കുട്ടികള്‍ രചിച്ച കവിതകള്‍







കുട്ടികളുടെ അവകാശങ്ങള്‍ -ബോധവത്കരണ ക്ലാസ്സ്



ശാസ്ത്ര-ഗണിതശാസ്ത്ര ശില്പശാല

PEACE പദ്ധതിയുടെ ഭാഗമായി 2014 ഡിസംബര്‍ 6 ശനിയാഴ്ച്ച  ശാസ്ത്ര-ഗണിതശാസ്ത്ര  പഠനോപകരണ നിര്‍മാണ ശില്പശാല നടത്തി . സ്കൂളിലെ  മുഴുവന്‍ കുട്ടികളും ശില്പശാലയില്‍ പങ്കെടുത്തു.യു.പി ക്ലാസുകളില്‍ രണ്ട് ഗ്രൂപ്പുകളായി ശാസ്ത്ര പരീക്ഷണങ്ങളും ഗണിത പഠനോപകരണ നിര്‍മാണവും നടത്തി.എല്‍ .പി ക്ലാസുകളിലെ കുട്ടികള്‍ ഗണിത പഠനോപകരണ നിര്‍മാണം നടത്തി .തുടര്‍ന്ന് പ്രദര്‍ശനവും ഉണ്ടായിരുന്നു .











December 22, 2014

THRISSUR DISTRICT LEVEL 
NATIONAL CHILDREN'S SCIENCE CONGRESS -ലെ പ്രോജക്റ്റ് അവതരണത്തില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടിയ എസ്.എന്‍.വി.യു.പി സ്കൂളിലെ ECO CLUB അംഗങ്ങളായ     ആശ്വിന്‍കൃഷ്ണ ,          അഭിമന്യു ഷാജി ,       നവനീത.ആര്‍ ,        അയന ബോസ് .പി.സി ,      അഞ്ജന.എ.ബി    എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍


October 4, 2014

OBC PRE-MATRIC SCHOLARSHIP 2014

2014 ലെ OBC PRE-MATRIC സ്ക്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ ഏയ്‌ഡഡ് സ്കൂളുകളില്‍ 1മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം .രക്ഷിതാവിന്‍റെ വാര്‍ഷിക വരുമാനം 44500 രൂപയില്‍ കൂടരുത് . ഈ ആവശ്യത്തിലേക്കായി ബാങ്ക് അക്കൗണ്ട്‌ ആവശ്യമില്ല . അവസാന തീയതി ഒക്ടോബര്‍ 31.


ഓണാഘോഷം -2014

പൂക്കളമത്സരം പിന്നെ സാമ്പാറും തോരനും കാളനും അച്ചാറും പപ്പടവും ഇഞ്ചിക്കറിയും ഉപ്പേരിയും പായസവും കൂട്ടി കൂട്ടുകാരുമൊത്ത് വയറുനിറച്ചൊരു ഓണസദ്യ ...







ഓരോ അധ്യാപകനും വായിച്ചിരിക്കണം ഈ ജീവിത കഥ

അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്'.

ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍.
കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!


ഒരു ദിവസം താന്‍ പഠിപ്പിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളുടെയും പഠനഡയറി പരിശോധിക്കണമെന്ന കല്‍പന ആ അധ്യാപികക്ക് ലഭിച്ചു. അപ്രകാരം അവര്‍ ടെഡിയുടെ ഡയറി പരിശോധിക്കുന്നതിനിടയില്‍ അല്‍ഭുതകരമായ ഒരു കാര്യം അവരുടെ ശ്രദ്ധയില്‍പെട്ടു.


ഒന്നാം തരത്തിലെ ക്ലാസ് ടീച്ചര്‍ അവനെക്കുറിച്ച് എഴുതിയത് ഇപ്രകാരമായിരുന്നു 'ടെഡി സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയാണ്. ഒട്ടേറെ കഴിവുകള്‍ അവന് നല്‍കപ്പെട്ടിരിക്കുന്നു. അവനെ കൃത്യമായ ആസൂത്രണത്തോടെ, പ്രത്യേക പരിഗണന നല്‍കി വളര്‍ത്തേണ്ടതുണ്ട്'.
രണ്ടാം ക്ലാസിലെ ടീച്ചര്‍ എഴുതിയത് ഇങ്ങനെ 'ബുദ്ധിമാനായ വിദ്യാര്‍ത്ഥിയാണ് ടെഡി. കൂട്ടുകാര്‍ക്ക് വളരെ പ്രിയങ്കരനാണ് അവന്‍. പക്ഷെ മാതാവിന് ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് അവനിപ്പോള്‍ അസ്വസ്ഥനാണ്'.
എന്നാല്‍ മൂന്നാം ക്ലാസിലെ ടീച്ചര്‍ കുറിച്ചതിങ്ങനെ 'മാതാവിന്റെ മരണം അവനെ വല്ലാതെ തളര്‍ത്തിയിരിക്കുന്നു. ആവുന്ന വിധത്തിലൊക്കെ ശ്രമിച്ചിട്ടും പിതാവിന് അവനെ പരിഗണിച്ചതേയില്ല. വളരെ പെട്ടെന്ന് തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ഈ കുഞ്ഞിന്റെ ജീവിതം താറുമാറാവുന്നതാണ്'.


നാലാം ക്ലാസിലെ ടീച്ചര്‍ എഴുതിയത് ഇപ്രകാരമായിരുന്നു 'ടെഡി സ്വന്തത്തിലേക്ക് ഒതുങ്ങി ജീവിക്കുന്നവനാണ്. പഠനത്തില്‍ അവന് അശ്ശേഷം താല്‍പര്യമില്ല. അവന് കൂട്ടുകാരുമില്ല. ക്ലാസിനിടയില്‍ ഉറങ്ങുകയാണ് അവന്റെ പതിവ്'.


ഇത്രയും വായിച്ചപ്പോഴാണ് അധ്യാപിക തോംസണ്‍ ടെഡിയുടെ യഥാര്‍ഥ പ്രശ്‌നം മനസ്സിലായത്. തന്റെ കാര്യത്തില്‍ അവര്‍ക്ക് ലജ്ജ തോന്നി. അധ്യാപകയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും ചിത്രപ്പണി ചെയ്ത് അലങ്കരിച്ച കവറില്‍ സമ്മാനം നല്‍കിയപ്പോള്‍ മാര്‍ക്കറ്റില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന വിലകുറഞ്ഞ പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ സമ്മാനമാണ് ടെഡി നല്‍കിയത്. ഇത് ആ അധ്യാപികയെ കൂടുതല്‍ വിഷമത്തിലാക്കി.


അധ്യാപിക ടെഡിയുടെ സമ്മാനപ്പൊതി തുറക്കുകയായിരുന്നു. സാധാരണ ചെറിയ കല്ലുകള്‍ കോര്‍ത്തിണക്കിയ മാലയും, മുക്കാല്‍ ഭാഗത്തോളം ഉപയോഗിച്ച് തീര്‍ന്ന ഒരു അത്തര്‍ കുപ്പിയുമായിരുന്നു അതിലെ സമ്മാനം. ഇതു കണ്ട കുട്ടികള്‍ ഉറക്കെ ചിരിക്കുകയും കൂടി ചെയ്തതോടെ തോംസണ്‍ അങ്ങേയറ്റം വേദനിച്ചു.


പക്ഷെ, തനിക്ക് ലഭിച്ച സമ്മാനങ്ങളില്‍ മാലയും, അത്തറുമാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് അധ്യാപിക തോംസണ്‍ പ്രഖ്യാപിച്ചതോടെ കുട്ടികളുടെ ചിരിയടങ്ങി. മാത്രമല്ല, അധ്യാപിക ടെഡിക്ക് അങ്ങേയറ്റം നന്ദിപറയുകയും ചെയ്തു. ആ മാല ടീച്ചര്‍ ധരിക്കുകയും, അത്തര്‍ ശരീരത്തില്‍ പുരട്ടുകയും ചെയ്തു.


ആ ദിവസം ക്ലാസ് കഴിഞ്ഞിട്ടും ടെഡിവീട്ടിലേക്ക് മടങ്ങിയില്ല. തന്റെ ടീച്ചറെ കാത്തിരിക്കുകയായിരുന്നു അവന്‍. അവര്‍ വന്നപ്പോള്‍ ടെഡി പറഞ്ഞു 'ഇന്ന് നിങ്ങള്‍ക്ക് എന്റെ അമ്മയുടെ മണമാണ് ഉള്ളത്!


ഇതുകേട്ട ആ ടീച്ചര്‍ പൊട്ടിക്കരഞ്ഞുപോയി. മാതാവ് ഉപയോഗിച്ചിരുന്ന അത്തറാണ് തനിക്ക് ടെഡി കൊണ്ട് വന്നതെന്ന് അവര്‍ തിരിച്ചറിഞ്ഞു. മരിച്ച് പോയ മാതാവിനെയാണ് ടെഡി തന്നില്‍ കാണുന്നതെന്ന് ആ അധ്യാപികക്ക് ബോധ്യപ്പെട്ടു.


അന്ന് മുതല്‍ തോംസണ്‍ ടെഡിക്ക് പ്രത്യേകമായ പരിഗണന നല്‍കി. അവന്റെ ഉന്മേഷവും പ്രസരിപ്പും വീണ്ടെടുത്തു. വര്‍ഷാവസാനമായപ്പോഴേക്കും ക്ലാസിലെ ഏറ്റവും സമര്‍ത്ഥരായ കുട്ടികളുടെ ഗണത്തിലായി അവന്റെ സ്ഥാനം.


ഒരു ദിവസം തന്റെ വാതിലില്‍ ഒട്ടിച്ചുവെച്ച ഒരു കുറിപ്പ് തോംസണ്‍ വായിച്ചതിങ്ങനെയായിരുന്നു 'എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും നല്ല അധ്യാപികയാണ് നിങ്ങള്‍'. തോംസണ്‍ ടെഡിക്ക് എഴുതിയ മറുപടി ഇങ്ങനെ 'നല്ല അധ്യാപികയാവുക എങ്ങനെയെന്ന് എന്നെ പഠിപ്പിച്ചത് നീയാണ്'.


വര്‍ഷങ്ങള്‍ക്ക് ശേഷം അവിടത്തെ വൈദ്യശാസ്ത്ര കോളേജില്‍ നിന്ന് തോംസണെ തേടി ഒരു ക്ഷണക്കത്ത് എത്തി. ആ വര്‍ഷത്തെ ബിരുദ ദാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ടെഡിയുടെ മാതാവെന്ന നിലയിലാണ് ക്ഷണം. ടെഡി സമ്മാനിച്ച കല്ലുമാല അണിഞ്ഞ്, അത്തര്‍ പുരട്ടി തോംസണ്‍ അന്നവിടെ എത്തിച്ചേര്‍ന്നു.


പില്‍ക്കാലത്ത് ലോകത്തെ ഏറ്റവും അറിയപ്പെടുന്ന വൈദ്യശാസ്ത്രകാരനായ ഡോ. ടെഡി സ്‌റ്റൊഡാര്‍ട് ആയിത്തീര്‍ന്നു ഈ ബാലന്‍.

സ്വാതന്ത്ര്യദിനാഘോഷം 2014



നാടന്‍ രുചിക്കൂട്ടുകളുടെ പ്രദര്‍ശനം നടത്തി ആളൂര്‍ എസ്.എന്‍.വി.യു.പി.സ്കൂള്‍

കര്‍ക്കിടക മാസത്തില്‍ അനുവര്‍ത്തിക്കേണ്ട ഭക്ഷ്യവിധികളെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനായി ആളൂര്‍ എസ്.എന്‍.വി.യു.പി.സ്കൂളില്‍ 'താളും തകരയും ' എന്ന പേരില്‍ കുട്ടികള്‍ ഉണ്ടാക്കികൊണ്ടുവന്ന ഭക്ഷണവിഭവങ്ങളുടെ പ്രദര്‍ശനം നടത്തി. വൈവിധ്യമുള്ള ഒട്ടനവധി നാടന്‍ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ പ്രദര്‍ശിപ്പിച്ചു.കൊടകര പോലിസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ.എ.കെ.ഷണ്മുഖന്‍ മുഖ്യാതിഥിയായിരുന്നു. സ്കൂള്‍ മാനേജര്‍ ശ്രീ.ഇ.എസ്.മോഹനന്‍ ,ഹെഡ്മിസ്ട്രസ്സ് ശ്രീമതി പി.കെ ജയപ്രഭ , പി.ടി.എ പ്രസിഡന്റ്‌ ശ്രീ ടി.എ .ശിവദാസന്‍,പി.ടി.എ വൈസ് പ്രസിഡന്റ്‌ ശ്രീമതി ഷീബ സുരാജ് മറ്റ് പി.ടി.എ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു






അഗസറ്റ് 6 - ഹിരോഷിമാദിനം / ലോക യുദ്ധവിരുദ്ധ ദിനം



ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ് ഉപയോഗിച്ചത് ഈ പട്ടണത്തിലാണ്. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്. അണുബോംബ് വീണ മറ്റൊരു നഗരം നാഗസാക്കി ആണ്.


അച്ചുതണ്ട് ശക്തികളിൽ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്ന അണുവായുധ പ്രയോഗം.1945 ഓഗസ്റ്റ് 6-ന്‌ പ്രയോഗിച്ച ആദ്യ അണുബോംബായ ലിറ്റിൽ ബോയ് ഏതാണ്ട് 80,000 പേരുടെ മരണത്തിന്‌ കാരണമായി. 90,000 മുതൽ 140,000 വരെ ആളുകൾ ആണവവികിരണം മൂലം പിൽക്കാലത്ത് മരിച്ചതായും കണക്കാക്കുന്നു.

അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതിയായിരുന്നു'മൻ ഹാട്ടൻ പ്രോജക്ട് ' . ഇതിന്റെ തലവനായിരു്ന്നു റോബർട്ട് ഓപ്പൺഹെയ്മറിനെ 'ആറ്റം ബോംബിന്റെ പിതാവ് എന്ന് വിളിക്കപെടുന്നു. ആദ്യമായി അണുബോംബ് പ്രയോഗിക്കപ്പെട്ടത് ജപ്പാനിലെ ഹിരോഷിമയിൽ 1945 ആഗസ്റ്റ് 6ന് രാവിലെ 8.15 നാണ് . 'ലിറ്റിൽ ബോയ് " എന്ന പേരിലുള്ള ബോംബാണ് ഇവിടെ പ്രയോഗിച്ചത് ആഗസ്റ്റ് 6ന് നാഗസാക്കിയിൽ പതിച്ച അണു ബോംബിന്റെ പേരാണ് ഫാറ്റ്മാൻ.നാഗസാക്കിയിലെ അണുബോംബ് സ്ഫോടനത്തെത്തുടർന്നുണ്ടായ പുകമേഘപടലം സ്ഫോടനകേന്ദ്രത്തിന്‌ 18 കിലോമീറ്റർ ഉയർന്നു.
COURTESY : WIKIPEDIA

തൃശ്ശൂര്‍ ഡയറ്റിന്‍റെ(DIET) 25-ആം 

വാര്‍ഷികത്തോടനുബന്ധിച്ച് ഈ 


വര്‍ഷത്തെ വിദ്യാഭ്യാസ വികസന 

പരിപാടിയുടെ - 

PEACE (Progremmes for Enriching 

Academic Culture & Environment) 

മാള ഉപജില്ല ഉദ്ഘാടനം 2014 ആഗസ്റ്റ് 

വെള്ളിയാഴ്ച്ച രാവിലെ 10ന് 

ആളൂര്‍ എസ്.എന്‍.വി.യു.പി.സ്കൂളി

ല്‍ നടത്തി 

CLASS ROOM ART

ടീച്ചേഴ്സിന്‍റെ കലാവിരുതില്‍ ക്ലാസ് 

മുറികള്‍ അണിഞ്ഞൊരുങ്ങി