NOTICE BOARD

സ്കൂൾ വാർഷികാഘോഷം -മാലേയം 2024 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

SUBSCRIBE SCHOOL YOUTUBE CHANNEL-SNVUPS ALOOR.

September 4, 2023

പ്രവൃത്തി പരിചയമേള LP & UP വിഭാഗം മത്സര ഇനങ്ങൾ; ഓരോ മത്സരത്തിനും പാലിക്കേണ്ട നിർദേശങ്ങൾ എന്നിവയെക്കുറിച്ചറിയാം

 പ്രവൃത്തി പരിചയമേള എൽ.പി & യു .പി വിഭാഗം മത്സര ഇനങ്ങൾ 

  1. ചന്ദനത്തിരി നിർമ്മാണം
  2. ഈറ, മുള കൊണ്ടുള്ള ഉൽപ്പന്നങ്ങൾ
  3. മുത്തുകൾ കൊണ്ട് ഉൽപ്പന്നം
  4. ബുക്കു ബയന്റിംഗ്
  5. ചിരട്ട ഉൽപ്പന്നങ്ങൾ
  6. കയർ ചവിട്ടികൾ
  7. വൈദ്യുത വയറിംഗ്
  8. ചിത്രത്തുന്നൽ
  9. തുണിയിൽ ചിത്രങ്ങൾ പയിന്റിംഗ്
  10. വെജിറ്റബിൾ പ്രിന്റ്
  11. ലോഹത്തകിടിൽ കൊത്തുപണി
  12. കളിമണ്ണിൽ രൂപം
  13. ബാഡ്-മിന്റൻ നെറ്റ് / വോളിബോൾ നെറ്റ്
  14. വർണ്ണക്കടലാസ്
  15. വിവിധയിനം നൂൽ കൊണ്ട് പാറ്റേൺ
  16. പനയോല
  17. കാർഡ്, ചാർട്ട്, സ്റ്റ്രോബോഡ് ഉൽപ്പന്നം
  18. പാഴ്വസ്തു ഉല്പന്നം
  19. പാവകളിക്ക് പാവ
  20. ലോഹത്തകിട് ഉപയോഗിച്ച് നിർമ്മാണവസ്തുക്കൾ
  21. സ്റ്റഫ് ചെയത കളിപ്പാട്ടങ്ങൾ
  22. കുടനിർമ്മാണം
  23. മരത്തിൽ കൊത്തുപണി
  24. മരപ്പണി
  25. ചോക്ക് നിർമ്മാണം

കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള PDF ഫയൽ  സ്ക്രോൾ ചെയ്ത് വായിക്കുക 

August 8, 2023

ആഗസ്റ്റ് 9 -ക്വിറ്റ് ഇന്ത്യാ ദിനം



സ്വാതന്ത്ര്യത്തിനായുള്ള ഭാരതീയരുടെ പോരാട്ടത്തിന്റെ ഗതി മാറ്റിയ ദിനമാണ് ക്വിറ്റ് ഇന്ത്യാ ദിനം. ആഗസ്റ്റ് വിപ്ലവം എന്നറിയപ്പെടുന്ന ക്വിറ്റ് ഇന്ത്യാ ദിനത്തിന്റെ ജ്വലിക്കുന്ന ഒാർമകൾക്ക് ഇൗ ആഗസ്റ്റ് 9 ന് 81 വയസ് തികയുകയാണ് .

 ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേ  നടന്ന അവസാനത്തെ ബഹുജന മുന്നേറ്റം എന്ന് ക്വിറ്റ് ഇന്ത്യാ സമരത്തെ വിശേഷിപ്പിക്കാം. 



ബ്രിട്ടീഷുകാർ ഇന്ത്യവിടുക എന്ന മുദ്രാവാക്യം മുഴക്കി ഗാന്ധിജിയുടെ നേതൃത്വത്തിലാണ് ഇൗ എെതിഹാസിക സമരം നടന്നത്. സാമ്രാജ്യത്വത്തെ എത്രയും പെട്ടെന്ന് ഇന്ത്യയിൽ നിന്ന് കെട്ടുകെട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1942 ആഗസ്റ്റ് 9 ന് പ്രക്ഷേഭത്തിന് തുടക്കമിട്ടത്.

August 1, 2023

ഹിരോഷിമയുടെ ദുരന്തചരിത്രം അറിയാം

 


1945 ഓഗസ്റ്റ് 6ന് രാവിലെ എനോല ഗേ ബി-29 എന്ന അമേരിക്കൻ യുദ്ധ വിമാനത്തിൽ നിന്ന് ലിറ്റിൽ ബോയ് എന്ന അറ്റോമിക് ബോംബ് ജപ്പാനിലെ ഹിരോഷിമ എന്ന നഗരത്തിൽ പതിക്കുന്നു. ജപ്പാന്റെ തലസ്ഥാനമായ ഹിരോഷിമയിൽ നിന്ന് 500 മൈൽ അകലെയുള്ള സ്ഥലമാണ് ഹിരോഷിമ.

പ്രാദേശിക സമയം രാവിലെ 8.15 ആയപ്പോൾ പാരച്ച്യൂട്ടിലൂടെ ലിറ്റിൽ ബോയ് എന്ന ബോംബ് വിമാനത്തിൽ നിന്ന് താഴേക്ക് പതിച്ചു. നഗരത്തിന് 2000 അടി ഉയരത്തിൽ ഉഗ്ര സ്ഫോടനം നടന്നു. മുതിർന്നവർ ജോലി സ്ഥലങ്ങളിലേക്കും കുട്ടികൾ സ്കൂളിലേക്കും പോകുന്ന സമയത്തായിരുന്നു സംഭവം. ലക്ഷക്കണക്കിന് ആൾക്കാരാണ് വെന്തുരുകി മരിച്ചത്.

1941 ഡിസംബർ 7ന് ഹവായ് ദ്വീപിലെ അമേരിക്കൻ നാവിക കേന്ദ്രമായ പോൾ ഹാർബർ ജപ്പാൻ ആക്രമിച്ചതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. അന്ന് അമേരിക്കൻ കപ്പലായ യു.എസ്.എസ് അരിസോണ ആക്രമിക്കപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കാൻ ഇത് കാരണമായി.

ജപ്പാനിൽ അണുബോംബ് വർഷിക്കാൻ സൈന്യത്തിന് അന്നത്തെ അമേരിക്കൻ പ്രസിന്റായ ഹാരി എസ്. ട്രൂമാൻ നിർദേശം നൽകി. ഇതിനെ തുടർന്ന് ഓഗസ്റ്റ് 6ന് ഹിരോഷിമയിൽ അണുബോംബ് വർഷിക്കുന്നു.

അണുവികിരണത്തിന്റെ ദുരന്തം പേറി ജപ്പാനിൽ ഇന്നും നിരവധി പേർ ജീവിക്കുന്നു. ഇവർ അറിയപ്പെടുന്നത് ഹിബാക്കുഷകൾ എന്നാണ്. ഹിരോഷിമയിൽ ബോംബ് വർഷിച്ചതിന്റെ ഫലമായി അണുവികിരണത്തിന് ഇരയായ ബാലികയാണ് സഡാക്കോ സസുക്കി. യുദ്ധ വിരുദ്ധതയുടെ പ്രതീകമായി സഡാക്കോ സസൂക്കിയുടെ പേപ്പർ നിർമിതിയായ സഡാക്കോ കൊക്കുകളെ ഉപയോഗിക്കുന്നു.

July 18, 2023

MOON DAY QUIZ - ചാന്ദ്രദിന ക്വിസ്

 1. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം ?

Ans:-1969 ജൂലൈ 21

2. ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യൻ ആര് ?

Ans:-നീൽ ആംസ്ട്രോങ്ങ്

3. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് ?

Ans:-ചൊവ്വ

4. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം ?

Ans:-ശുക്രൻ 

5. ഭൂമിക്കും സൂര്യനും മധ്യേ ചന്ദ്രൻ എത്തുമ്പോഴുള്ള ഗ്രഹണത്തിന്റെ പേര് ?

Ans:-സൂര്യഗ്രഹണം 

6.ചന്ദ്രന്റെ എത്ര ശതമാനം ഭൂമിയിൽ നിന്നും ദൃശ്യമാണ് ?

Ans:- 59%

7. അമ്പിളി അമ്മാവാ താമരക്കുമ്പിളിലെന്തുണ്ട് എന്ന നാടകഗാനം എഴുതിയതാരാണ്?

Ans:- ഒ എൻ വി കുറുപ്പ്

8. ചന്ദ്രനിൽ നിന്നും ഭൂമിയിലേയ്ക്ക് നോക്കിയാൽ കാണുന്ന ഏക മനുഷ്യ നിർമ്മിതി?

Ans:- ചൈനയിലെ വൻമതിൽ

9. ചന്ദ്രന്റെ പേരിലുള്ള ദിവസം ഏതാണ് ?

Ans:- തിങ്കൾ

10. ഭൂമിയിൽ 60 kg ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ അനുഭവപ്പെടുന്ന ഭാരം എത്രയാണ്?

Ans:- 10 kg

11. ഭൂമിക്കു ചുറ്റും ഒരു പ്രദക്ഷിണം പൂർത്തിയാക്കുവാൻ ചന്ദ്രന് ആവശ്യമായ സമയം?

Ans:- 27.32 ഭൗമദിനങ്ങൾ

12. ഒരു മാസത്തിൽ രണ്ടാമത് കാണുന്ന പൂർണ്ണ ചന്ദ്രനു പറയുന്ന പേര്?

Ans:- ബ്ലൂ മൂൺ

13. ചന്ദ്രനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ് ?

Ans:- സെലനോളജി

14. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസം ?

Ans:- സൂപ്പർ മൂൺ

15. ചന്ദ്രനിൽ വലിയ ഗർത്തങ്ങളും പർവ്വതങ്ങളും ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?

Ans: – ഗലീലിയോ ഗലീലി

16. ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം?

Ans:- കറുപ്പ്

17.ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം

ഭൂമിയിലെത്താനെടുക്കുന്ന സമയം ?

Ans: – 1.3 സെക്കൻഡ്

July 17, 2023

ജൂലൈ 21 - ചാന്ദ്രദിനം




മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ  1969  ജൂലൈ 21 ആണ് ചാന്ദ്രദിനമായി ആഘോഷിക്കുന്നത് .   അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.


"ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് നീൽആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്.


June 29, 2023

വൈക്കം മുഹമ്മദ് ബഷീര്‍ ; കഥകളുടെ സുൽത്താൻ

 


മലയാള സാഹിത്യമണ്ഡലത്തില്‍ ഇതിഹാസ തുല്യമായ ഒരു സ്ഥാനം അലങ്കരിക്കുന്ന കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. ലളിതമായതും നര്‍മ്മരസം തുളുമ്പുന്നതുമായ സവിശേഷമായ ഒരു രചനാരീതിയാണ് അദ്ദേഹത്തിന്‍റെ ചെറുകഥകള്‍ക്കും നോവലുകള്‍ക്കുമെല്ലാം പൊതുവെയുള്ളത്. എന്നാല്‍ ശക്തമായ ആക്ഷേപഹാസ്യവും ചിലപ്പോള്‍ രൂക്ഷ പരിഹാസം തന്നെയും വരികള്‍ക്കിടയില്‍ ഒളിപ്പിച്ച് വച്ച് വായനക്കാരെ കേവലാഹ്ലാദത്തില്‍ നിന്ന് ആഴത്തിലുള്ള ചിന്തകളിലേക്ക് ഉയര്‍ത്തിക്കൊണ്ടു പോകുന്ന ബഷീര്‍ശൈലി താരതമ്യങ്ങള്‍ക്കതീതമാണ്. ഒരു സ്വാതന്ത്ര്യസമര സേനാനിയും മാനവികതാവാദിയെന്ന  നിലയിലും മലയാളത്തിന്‍റെ ഈ പ്രിയ കഥാകാരന്‍ വേറിട്ടൊരു സ്ഥാനം തന്നെയായിരുന്നു അലങ്കരിച്ചിരുന്നത്.



കോട്ടയം ജില്ലയില്‍ വൈക്കത്തിനടുത്തുള്ള തലയോലപ്പറമ്പിലെ ഒരു മരവ്യാപാരിയുടെ മൂത്തമകനായി ജനിച്ച ബഷീര്‍ ബാല്യത്തില്‍ തന്നെ ഗാന്ധിയന്‍ ചിന്തകളിലും ആദര്‍ശങ്ങളിലും ആകൃഷ്ടനായിത്തീന്നിരുന്നു. സ്വാതന്ത്ര്യ സമരരംഗത്ത് പ്രവര്‍ത്തിക്കുകയും ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ സഞ്ചരിച്ച് ഒരു പക്ഷെ അലഞ്ഞു നടന്ന് നേരിട്ട് പഠിച്ച ജീവിതാനുഭവങ്ങള്‍ ബഷീറിന്‍റെ രചനകള്‍ക്ക് ഏറെ പ്രചോദനമേകിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പ്രമുഖ കൃതികളെല്ലാം തന്നെ അന്യഭാഷകളിലേക്ക് വിവര്‍ത്തനെ ചെയ്യപ്പെട്ടിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍ എന്ന മലയാള സാഹിത്യകാരന്‍റെ കീര്‍ത്തി അങ്ങനെയാണ് ലോകം മുഴുവനുമെത്തുന്നത്. പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, മതിലുകള്‍, പ്രേമലേഖനം, അനര്‍ഘനിമിഷം എന്നിവയാണ് ഈ അനശ്വരകഥാകാരന്‍റെ പ്രമുഖ കൃതികളില്‍ ചിലത്.

June 24, 2023

ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം.

 ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം. 

ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിൻ്റെ നിലനിൽപ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് ഓരോ വർഷവും ഈ ദിനം ആചരിക്കുന്നത്


സ്കൂൾ കുട്ടികളും യുവജനങ്ങളുമാണ് ലഹരിയുടെ ലോകത്തേക്ക് എളുപ്പം ആകർഷിക്കപ്പെടുന്നത്. ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലമുണ്ടാകുന്ന വിപത്തുക്കളെക്കുറിച്ചും ലഹരി വസ്തുക്കളില് നിന്നും വിട്ടു നിൽക്കേണ്ട ആവശ്യകതയെപ്പറ്റിയും പുതുതലമുറ ബോധവാന്മാരാകേണ്ടതുണ്ട്. ഈ ബോധവത്ക്കരണത്തിൻ്റെ ഭാഗമായി ആഗോളാടിസ്ഥാനത്തില് നടക്കുന്ന ഈ ദിനാചരണത്തില് നമുക്കും കൈകോർക്കാം .
Courtesy: Kerala Police

April 14, 2023

ONLINE ADMISSION FORM LINK

 

CLICK HERE:  FOR ONLINE ADMISSION


SNVUPS ALOOR
ADMISSION OPEN FOR 2023-24
നിങ്ങളുടെ കുട്ടിയുടെ സ്‌കൂൾ അഡ്‌മിഷന് വേണ്ടി താഴെ കാണുന്ന ഓൺലൈൻ അഡ്മിഷൻ ഫോമിൽ വിവരങ്ങൾ നൽകൂ
LKG-UKG , STD:1-7


April 9, 2023

മെഡിസെപ്പ് പദ്ധതിയിലെ എം.പാനൽ ചെയ്യാത്ത ആശുപത്രികളിൽ ചികിത്സക്ക് വിധേയമാകുന്ന മെഡി സെപ്പ് അംഗങ്ങൾക്ക് ചിലവായ തുക റീ ഇംപേഴ്സ്‌മെന്റ് ചെയ്യാം.


മെഡിസെപ്പ് പദ്ധതിയിലെ അംഗമോ, അംഗത്തിന്റെ ആശ്രിതരായ പങ്കാളിയോ 

മെഡിസെപ്പ് എം. പാനൽ ചെയ്യാത്ത ഏതെങ്കിലും ആശുപത്രിയിൽ എമർജൻസി ചികിത്സക്ക് വിധേയമാക്കപ്പെട്ടാൽ താഴെ കാണിക്കുന്ന രേഖകൾ ആശുപത്രിയിൽ നിന്നും വാങ്ങണം.



1. ചികിത്സക്ക് വിധേയമായ വ്യക്തി മെഡിസെപ്പ് പദ്ധതിയിൽ ഉൾപ്പെട്ടയാളാണെന്നും, ഈ ആശുപത്രി മെഡിസെപ്പ് എം.പാനലിൽ ഉൾപ്പെട്ടതല്ലെന്നും രോഗിക്ക് എമർജൻസി ചികിത്സ ആവശ്യമായതിനാൽ ചികിത്സ നൽകിയിട്ടുണ്ടെന്നും ചികിത്സിച്ച ഡോക്ടറുടെ പക്കൽ നിന്നുള്ള ലെറ്റർ 


2. ഡോക്ടർ എഴുതിപൂരിപ്പിച്ച് ഒപ്പിട്ടു തരുന്ന PART-B. ഫോറം 


3. എല്ലാ ഒറിജിനൽ ഇൽവെസ്റ്റിഗേഷൻ റിപ്പോർട്ടുകളും( ലാബ്, സ്കാനിംങ്ങ്, എക്സറേ etc...) 


4. എല്ലാ ഒറിജിനൽ ബില്ലുകളും.


5. ഒറിജിനൽ ഡിസ്ചാർജ് സമ്മറി .


 . ഇത്രയും രേഖകൾ ഡിസ്ചാർജ് ചെയ്യുമ്പോൾ ആശുപത്രിയിൽ നിന്നും വാങ്ങി 15 ദിവസത്തിനുള്ളിൽ താഴെ പറയുന്ന രേഖകളും ചേർത്ത് വേണം അയക്കേണ്ടത്. 

വൈക്കേഷൻ കാലമാവുകയാണ് ശ്രദ്ധിച്ചാൽ നല്ലത്


👉ഓർമ്മിക്കാൻ👈

1. വീടിന്റെ മുൻവാതിൽ ലോക്ക് ചെയ്യുക. കഴിവതും മുകൾ ഭാഗത്തെ ബോൾട്ട് ഇടുക.

2. കുട്ടികളെ തനിച്ച് വീട്ടിൽ ഇരുത്തരുത്.

3. മിനിമം 12 വയസു വരെയുള്ള കുട്ടികളെ ഇലക്ട്രിക്ക് / ഇലട്രോണിക്സ്/ ഗ്യാസ് ഉപകരണങ്ങൾ തനിയെ കൈകാര്യം ചെയ്യാൻ അനുവദിക്കരുത്.

4. അപചരിതരോട് അകലം പാലിക്കാൻ പഠിപ്പിക്കുക.' 5.വീട്ടിലേക്ക് വരുന്ന ഫോൺ കാളുകൾ കഴിവതും മുതിർന്നവർ അറ്റഡന്റ് ചെയ്യുക.

പരിചിതമല്ലാത്ത നംമ്പരിൽ വരുന്ന കോളുകളിൽ ' അച്ഛനുണ്ടോ? അമ്മയുണ്ടോ

ഇങ്ങിനെയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിലെ അപകടം കുട്ടികളെ പറഞ്ഞു മനസിലാക്കുക.

March 11, 2023

ADMISSION OPEN


 

സ്കൂൾ വാർഷികാഘോഷം നടത്തി

 ആളൂർ എസ് എൻ വി യു പി സ്കൂളിന്റ 76ആം വാർഷികാഘോഷവും അധ്യാപക രക്ഷാകർത്തൃദിനവും യാത്രയയപ്പ് സമ്മേളനവും ഫെബ്രുവരി 10 വെള്ളിയാഴ്ച വൈകിട്ട് നാലിന് സമുചിതമായി ആഘോഷിച്ചു.

ഈ വർഷം വിരമിക്കുന്ന പ്രധാന അധ്യാപിക ശ്രീമതി എം. എ അദിതി ടീച്ചർക്ക് യാത്രയയപ്പും ഉപഹാര സമർപ്പണവും കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും സമ്മാനദാനവും നടന്നു.
സ്കൂൾ മാനേജർ ശ്രീ ഇ എം ശ്രീനിവാസന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സന്ധ്യ നൈസൻ ഉദ്ഘാടനം ചെയ്തു. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ ആർ ജോജോ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡണ്ട് ശ്രീ ഐ കെ ചന്ദ്രൻ സ്വാഗതം ആശംസിച്ചു. മാള ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു ഷാജു, വാർഡ് മെമ്പർ സവിത ബിജു, OSA പ്രസിഡണ്ട് ശ്രീമതി ഈ വി സുശീല,മാള BPC ശ്രീ.സെബി എ പല്ലിശ്ശേരി, എസ്എൻഡിപി സമാജം സെക്രട്ടറി ശ്രീ സജീവൻ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ധന്യ സി ആർ, പ്രീ പ്രൈമറി ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത ആർ. വി,MPTA പ്രസിഡന്റ്‌ ശ്രീമതി സംഗീത സംഗീത്,റിട്ടയേഡ് അധ്യാപക പ്രതിനിധി ശ്രീ വി അശോകൻ മാസ്റ്റർ, ജൂലി ടീച്ചർ, ഹിബി മാസ്റ്റർ, മാസ്റ്റർ കാശിനാഥൻ എം എസ് തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിന് ശേഷം കുട്ടികളുടെ ഗംഭീര കലാപ്രകടനങ്ങളും ദാസ് ആളൂർ അവതരിപ്പിച്ച വയലിൻ ഫ്യൂഷനും കാണികൾക്ക് വിരുന്നായി.
May be an image of 8 people and people standing
All reacti

February 25, 2023

ചരിത്രാന്വേഷണയാത്രകൾ

 സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി -തൃശൂർ



പ്രാദേശിക ചരിത്രരചനാ പ്രൊജക്റ്റ്‌ അവതരണ മത്സരത്തിൽ ആളൂർ പഞ്ചായത്ത് തലത്തിൽ രണ്ടാം സ്ഥാനം നേടി ഉപജില്ലാ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആളൂർ എസ്. എൻ. വി. യു. പി സ്കൂളിലെ കുട്ടികളും റോഷ്‌നി ടീച്ചറും സമ്മാനം ഏറ്റ് വാങ്ങുന്നു.
ടീം അംഗങ്ങൾ
1.Sreedarsh ED-6A
2.Sreelakshmi.-6A
3.Athulkrishna Babu -5B
4.Ananthalakshmi S A-5B
5.Balabhadra -7B
6 Archana -7B
7.Sivapriya - 7A