NOTICE BOARD
SCROLL TEXT
August 17, 2021
കൃഷി ചൊല്ലുകൾ
_കൃഷിയും പഴഞ്ചൊല്ലും_
🌱മുളയിലേ നുള്ളണമെന്നല്ലേ
🌱വിളയുന്ന വിത്തു മുളയിലറിയാം
🌱കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം , 🌱മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല
🌱വിത്തുഗുണം പത്തുഗുണം
🌱മേടം തെറ്റിയാല്‍ മോടന്‍ തെറ്റി
🌱തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാല്‍ ഓണം കഴിഞ്ഞേ ഇറങ്ങൂ
🌱കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
🌱കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുതു്
🌱കണ്ടം വിറ്റു കാളയെ വാങ്ങുമോ
🌱വേരു വെട്ടിക്കളഞ്ഞു കൊമ്പു് നനയ്ക്കുന്ന പൊലെ
🌱ധനം നില്പതു നെല്ലില്‍, ഭയം നില്പതു തല്ലില്‍
🌱ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
🌱വളമേറിയാല്‍ കൂമ്പടയ്ക്കും
🌱പതിരില്ലാത്ത കതിരില്ല
🌱വിത്താഴം ചെന്നാല്‍ പത്തായം നിറയും
🌱ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
🌱കാലത്തേ വിതച്ചാല്‍ നേരത്തേ കൊയ്യാം
🌱വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
🌱നട്ടാലേ നേട്ടമുള്ളൂ
🌱
ചിങ്ങം 1 കര്‍ഷകദിനം
ചിങ്ങം 1 കേരളത്തില്‍ കര്‍ഷകദിനമായി ആചരിച്ചുവരുന്നു. മികച്ച കര്‍ഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാര്‍ഷിക മേഖലയെയും കര്‍ഷകരെയും ആദരിക്കുന്നതിനായി ഈ ദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു.
ജനങ്ങൾക്ക് അന്നമൂട്ടുന്നവരാണ് ഓരോ കർഷകനും. അവരെ ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടതും നാം ഓരോരുത്തരുടെയും കടമയാണ്.
നെൽകൃഷിയുമായി ബന്ധപ്പെട്ടാണ് നമ്മുടെ സംസ്കാരം വികസിച്ചത്. കൊയ്ത്തുൽസവങ്ങളായിരുന്നു പിന്നീട് ദേശീയോൽസവങ്ങളായി മാറിയത്.
ഓണവും വിഷുവുമൊക്കെ നമ്മുടെ കൊയ്ത്തുൽസവങ്ങളുടെ ഓർമ്മകൾ പേറുന്നവയാണ്. കൊയ്തൊഴിഞ്ഞ നെൽപ്പാടങ്ങൾ നാട്ടുൽസവങ്ങളും വേലകളും കൊണ്ട് നിറഞ്ഞു.
കേരളത്തില്‍ ചിങ്ങം 1 ആണ് കര്‍ഷകദിനം എങ്കിലും ഇന്ത്യയിലാകെ ഡിസംബര്‍ 23 ആണ് കര്‍ഷകദിനം.
*എല്ലാ കർഷകർക്കും കർഷക ദിനാശംസകൾ*
🍃🎋🌱🌴🌿🌳🌿☘️
Subscribe to:
Posts (Atom)