NOTICE BOARD

സ്കൂൾ വാർഷികാഘോഷം -മാലേയം 2024 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

SUBSCRIBE SCHOOL YOUTUBE CHANNEL-SNVUPS ALOOR.

December 31, 2019

പോക്സോ നിയമം , അറിയേണ്ടതെല്ലാം

കുട്ടികളോടുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ നിയമത്തെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി ഏഴാം ക്ലാസ്സിലെ  കുട്ടികൾക്കും അധ്യാപകർക്കും വേണ്ടി 2019 ഡിസംബർ 31 ന് ബോധവൽക്കരണ ക്ലാസ്സ് നടത്തി. അഡ്വ.ആഷ്‌ബിൻ കൃഷ്ണയാണ് ക്ലാസ് നയിച്ചത് .



December 26, 2019

എന്താണ് പൗരത്വ ഭേദഗതി ബില്‍? – What is Citizenship Amendment Bill (CAB)?


ബില്‍ ഉള്ളടക്കംഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജയിൻ, ക്രിസ്ത്യൻ എന്നീ ആറ് ന്യൂനപക്ഷ വിഭാഗക്കാരിൽ ഇന്ത്യയിൽ നിശ്ചിതകാലം താമസിക്കുന്നവർക്ക പൗരത്വം നൽകുന്നതിനാണ് ബിൽ വ്യവസ്ഥചെയ്യുന്നത്.


 പൗരത്വ ഭേദഗതി ബില്ലിന് എതിരെയുള്ള സമരം 
എന്താണ് പൗരത്വ നിയമഭേദഗതിബില്‍?2014 ഡിസംബര്‍ 31- മുന്‍പ് ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവടങ്ങളില്‍ നിന്നായി ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, പാഴ്‌സി, ബുദ്ധ മതക്കാര്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കും.
മുസ്ലിങ്ങളെ പരിഗണിക്കില്ല.
ഇതിനായി 1955 മുതലുള്ള പൗരത്വചട്ടത്തിന്റെ 2(1) (ബി) വകുപ്പിൽ പുതിയ വ്യവസ്ഥ എഴുതിച്ചേർക്കും.
ഇവർക്ക് പൗരത്വം ലഭിക്കുന്നതിനുള്ള മാർഗങ്ങൾ എളുപ്പമാക്കും.
എന്നാൽ, ഈ ഭേദഗതികൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസിമേഖലകളിൽ ബാധകമല്ല. അവിടങ്ങളിൽ കടുത്ത പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് ഒഴിവാക്കിയത്.
അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറം എന്നിവടങ്ങളിലെ ഉള്‍പ്രദേശങ്ങള്‍ ( ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്) ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കും. ആദിവാസികളെ സംരക്ഷികാനാണിത്. ആറാം പട്ടികയില്‍ വരുന്ന ആദിവാസിസംരക്ഷണ മേഖലകളെയും ഒഴിവാക്കും.
ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒഐസി) കാര്‍ഡുള്ളവര്‍ ഏതെങ്കിലും നിയമം ലംഘിച്ചാല്‍ വിഷയത്തില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് അവര്‍ക്കു പറയാനുളളതുകൂടി കേള്‍ക്കും.
നിലവിലുള്ള 11 വർഷത്തിനുപകരം അഞ്ചുവർഷം ഇന്ത്യയിൽ തുടർച്ചയായി താമസിച്ചാൽ പൗരത്വത്തിന് അർഹരാകും.
പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽ ഔദ്യോഗികമതമുണ്ടെന്നും അതിനാൽ ആറ് മതന്യൂനപക്ഷങ്ങൾക്ക് കടുത്ത വിവേചനം നേരിടേണ്ടിവരുന്നുവെന്നും സർക്കാർ വിശദീകരിക്കുന്നു.

December 25, 2019

സ്‌നേഹപൂർവ്വം

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന സ്‌നേഹപൂർവം പദ്ധതിയിൽ അപേക്ഷിക്കാം. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് സ്‌നേഹപൂർവ്വം.

വലയഗ്രഹണം ഡിസംബര്‍ 26-ന്

വലയഗ്രഹണമെന്ന വിസ്മയക്കാഴ്ചയ്ക്ക് അരങ്ങൊരുങ്ങുകയാണ് വരുന്ന ഡിസംബര്‍ 26-ാം തിയതി. എട്ടുവര്‍ഷത്തിനു ശേഷമാണ് വീണ്ടും വലയഗ്രഹണം സംഭവിക്കാന്‍ പോകുന്നത്. കേരളത്തില്‍ മാത്രമാവും ഇത് ദൃശ്യമാവുക. സൂര്യന്‍ ഭംഗിയേറിയ സ്വര്‍ണവലയം പോലെ പ്രത്യക്ഷമാകുന്നതാണ് വലയഗ്രഹണം.
ഇത്തവണ വലയസൂര്യനെ നന്നായി കാണാവുന്നത് കല്‍പറ്റയിലാണ്. എന്നാല്‍ കോടമഞ്ഞിന്റെ സാന്നിദ്ധ്യം കാരണം ദൃശ്യം എത്രമാത്രം വ്യക്തമാവും എന്ന് പറയാനാവില്ല.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം തുടങ്ങിയ വടക്കന്‍ജില്ലകളിലാണ് സംസ്ഥാനത്ത് വലയം കൂടുതല്‍ ദൃശ്യമാവുക. രാവിലെ 8.05-മുതല്‍ 11.15 വരെയാണ് ഗ്രഹണം. 9.30 ആണ് ഗ്രഹണം ഏറിയ സമയം. കണ്ണു കൊണ്ട് നേരിട്ട് വലയം നോക്കുന്നത് സുരക്ഷിതമല്ല. എക്ലിപ്സ് വ്യൂവേഴ്സ് കണ്ണട ഉപയോഗിക്കാം. ദൂരദര്‍ശിനി വഴി ഫില്‍ട്ടര്‍ ഉപയോഗിച്ചോ സ്‌ക്രീനിലേക്ക് പതിപ്പിച്ചോ കാണാം.

December 20, 2019

ഇൻകം ടാക്സ് - പ്രത്യേകം ശ്രദ്ധിക്കാൻ ;-


2019-20 വർഷത്തെ ആദായനികുതി അടയ്ക്കാൻ നാല് തവണകൾ കൂടിയാണ് ബാക്കിയുള്ളത്.  കിഴിവുകൾ കുറച്ച ശേഷം Taxable Income 5 ലക്ഷം വരെയുള്ളവർക്ക് ആദായനികുതി നൽകേണ്ടതില്ല.  എന്നാൽ Taxable Income 5 ലക്ഷത്തിൽ കൂടുമ്പോൾ ചുരുങ്ങിയ ടാക്സ് 12,500 രൂപയെങ്കിലും ഉണ്ടാകും.  അതിനാൽ ഉണ്ടാവില്ല എന്ന് കരുതി ടാക്സ് കുറയ്ക്കാതിരുന്നവർ ഇപ്പോൾ ഒരിക്കൽ കൂടി ടാക്സ് കണക്കാക്കി നോക്കുന്നത് നന്നാവും.  Taxable Income 5 ലക്ഷത്തിനു തൊട്ടു മുകളിൽ ഉള്ളതിനാൽ ടാക്സ് വരുന്നു എങ്കിൽ 80 D പ്രകാരമുള്ള മെഡിക്കൽ ഇൻഷുറൻസ് വഴിയോ 10 E റിലീഫിനു സാധ്യത ഉണ്ടെങ്കിൽ അത് വഴിയോ ടാക്സ് നൽകുന്നതിൽ നിന്നും ഒഴിവാകാൻ പറ്റുമോ എന്നും പരിശോധിക്കാം.  അടച്ചു കൊണ്ടിരിക്കുന്നവർക്ക് മാസം തോറും അടയ്ക്കുന്ന തുക പുനർ നിർണയിക്കുകയും ആവാം.
ടാക്സ് കണക്കാക്കുന്നതിനും Income Tax Anticipatory Statement, Final Statement, Form 10 E, Form 12 BB എന്നിവ തയ്യാറാക്കുന്നതിനും സോഫ്റ്റ്‌വെയർ ഉപയോഗിക്കാം.

CHRISTMAS CELEBRATION