1945 ഓഗസ്റ്റ് 6ന് രാവിലെ എനോല ഗേ ബി-29 എന്ന അമേരിക്കൻ യുദ്ധ വിമാനത്തിൽ നിന്ന് ലിറ്റിൽ ബോയ് എന്ന അറ്റോമിക് ബോംബ് ജപ്പാനിലെ ഹിരോഷിമ എന്ന നഗരത്തിൽ പതിക്കുന്നു. ജപ്പാന്റെ തലസ്ഥാനമായ ഹിരോഷിമയിൽ നിന്ന് 500 മൈൽ അകലെയുള്ള സ്ഥലമാണ് ഹിരോഷിമ.
പ്രാദേശിക സമയം രാവിലെ 8.15 ആയപ്പോൾ പാരച്ച്യൂട്ടിലൂടെ ലിറ്റിൽ ബോയ് എന്ന ബോംബ് വിമാനത്തിൽ നിന്ന് താഴേക്ക് പതിച്ചു. നഗരത്തിന് 2000 അടി ഉയരത്തിൽ ഉഗ്ര സ്ഫോടനം നടന്നു. മുതിർന്നവർ ജോലി സ്ഥലങ്ങളിലേക്കും കുട്ടികൾ സ്കൂളിലേക്കും പോകുന്ന സമയത്തായിരുന്നു സംഭവം. ലക്ഷക്കണക്കിന് ആൾക്കാരാണ് വെന്തുരുകി മരിച്ചത്.
1941 ഡിസംബർ 7ന് ഹവായ് ദ്വീപിലെ അമേരിക്കൻ നാവിക കേന്ദ്രമായ പോൾ ഹാർബർ ജപ്പാൻ ആക്രമിച്ചതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. അന്ന് അമേരിക്കൻ കപ്പലായ യു.എസ്.എസ് അരിസോണ ആക്രമിക്കപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കാൻ ഇത് കാരണമായി.
ജപ്പാനിൽ അണുബോംബ് വർഷിക്കാൻ സൈന്യത്തിന് അന്നത്തെ അമേരിക്കൻ പ്രസിന്റായ ഹാരി എസ്. ട്രൂമാൻ നിർദേശം നൽകി. ഇതിനെ തുടർന്ന് ഓഗസ്റ്റ് 6ന് ഹിരോഷിമയിൽ അണുബോംബ് വർഷിക്കുന്നു.
അണുവികിരണത്തിന്റെ ദുരന്തം പേറി ജപ്പാനിൽ ഇന്നും നിരവധി പേർ ജീവിക്കുന്നു. ഇവർ അറിയപ്പെടുന്നത് ഹിബാക്കുഷകൾ എന്നാണ്. ഹിരോഷിമയിൽ ബോംബ് വർഷിച്ചതിന്റെ ഫലമായി അണുവികിരണത്തിന് ഇരയായ ബാലികയാണ് സഡാക്കോ സസുക്കി. യുദ്ധ വിരുദ്ധതയുടെ പ്രതീകമായി സഡാക്കോ സസൂക്കിയുടെ പേപ്പർ നിർമിതിയായ സഡാക്കോ കൊക്കുകളെ ഉപയോഗിക്കുന്നു.