Statndard Deduction: ശമ്പള വരുമാനക്കാര്‍ക്ക് 40,000 രൂപ Standard Deduction അനുവദിച്ചു. ഇതനുസരിച്ച് 40,000 രൂപ ശമ്പളത്തില്‍ നിന്നും നേരിട്ട് കുറയും. (Transport Allowance, Medical Reimbursement എന്നിവയ്ക്ക് ഇനി ഇളവു ലഭിക്കില്ല.)
Health and Educational Cess: കഴിഞ്ഞ വര്‍ഷത്തെ 3% Educational Cess നു പകരം 4% Health and Educational Cess ഏര്‍പ്പെടുത്തി.
80D - Medical Insurance: 60 വയസ്സില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് 80D പ്രകാരമുള്ള Health Insurance നുള്ള ഇളവ് 30,000 രൂപയില്‍ നിന്നും 50,000 രൂപയായി വര്‍ദ്ധിപ്പിച്ചു. 60 ല്‍ താഴെയുള്ളവര്‍ക്ക് 25,000 രൂപ തന്നെ തുടരും.
80DDB - Deduction for Medical Expenditure of Specified diseases: 60 വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും പ്രത്യേക രോഗങ്ങളുടെ ചികിത്സയ്ക്കായുള്ള 80 DDB പ്രകാരമുള്ള ഇളവ് 1 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു.
80 TTB - Bank Interest of Senior Citizen: 60 കഴിഞ്ഞവരുടെ ബാങ്ക് പലിശ ഇനത്തിലുള്ള വരുമാനത്തിന് 50,000 രൂപ വരെ ഇളവ് അനുവദിച്ചു. നേരത്തെ ഇത് 10,000 രൂപയായിരുന്നു.