#SNVUPS_ALOOR - 2019 ജൂലൈ 26 വെള്ളി
ആളൂർ : കർക്കടക മാസത്തോടനുബന്ധിച്ച് ആളൂർ എസ് .എൻ .വി.യു.പി.സ്‌കൂളിൽ ഇല വിഭവങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന ഭക്ഷ്യമേളയും പത്തില-ദശപുഷ്പ പ്രദർശനവും നടത്തി . നല്ല ഭക്ഷണം നല്ല ആരോഗ്യം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി നൂറിൽ പരം വൈവിധ്യമാർന്ന വിഭവങ്ങളാണ് കുട്ടികളും അധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്ന് ഒരുക്കിയിരുന്നത് . സ്‌കൂൾ മാനേജർ ശ്രീ.ഇ.കെ .മാധവൻ പ്രദർശനം ഉദ്‌ഘാടനം ചെയ്തു . പ്രധാനാധ്യാപിക ശ്രീമതി അദിതി .എം.എ സ്വാഗതം പറഞ്ഞു .ആളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രെസിഡന്റ് ശ്രീ. എ.ആർ.ഡേവിസ് മുഖ്യാതിഥിയായിരുന്നു . പി.ടി.എ പ്രസിഡന്റ ശ്രീ.ടി.എ.ശിവദാസൻ , വികസന സമിതി ചെയർമാൻ ശ്രീ,എടത്താട്ടിൽ മാസ്റ്റർ ,മാതൃസംഘം പ്രസിഡന്റ് ശ്രീമതി പ്രവീണ രാജീവ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . OSA പ്രതിനിധികൾ ,മാനേജ്‌മെന്റ് പ്രതിനിധികൾ ,രക്ഷിതാക്കൾ , പൊതുപ്രവർത്തകർ നാട്ടുകാർ എന്നിവർ പ്രദര്ശനം കാണാൻ എത്തിച്ചേർന്നിരുന്നു .