ഈ വര്‍ഷത്തെ സ്കൂള്‍ വാര്‍ഷികം മാര്‍ച്ച് 13 ചൊവ്വാഴ്ച സമുചിതമായി കൊണ്ടാടി .. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ .ജോസഫ് ഉദ്ഘാടനം ചെയ്തു .മാള വിദ്യാഭ്യാസ ഉപജില്ല ഓഫീസര്‍ ശ്രീ. ജഗജീവന്‍ സന്നിഹിതനായിരുന്നു .കുട്ടികളുടെ കലാപരിപാടികള്‍ കാണാന്‍ രക്ഷിതാക്കളും നാട്ടുകാരുമടക്കം നിരവധി പേര്‍ എത്തിച്ചേര്‍ന്നിരുന്നു . ഉച്ചക്ക് 3.30 നു തുടങ്ങിയ പരിപാടികള്‍ രാത്രി 9നു അവസാനിച്ചു .