NOTICE BOARD

സ്കൂൾ വാർഷികാഘോഷം -മാലേയം 2024 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

SUBSCRIBE SCHOOL YOUTUBE CHANNEL-SNVUPS ALOOR.

July 28, 2025

'താളും തകരയും' : ഭക്ഷണ പ്രദർശന മേള സംഘടിപ്പിച്ച് ആളൂർ എസ് .എൻ.വി.യു.പി സ്‌കൂൾ

ആളൂർ : കർക്കടക മാസത്തിൽ ഇലക്കറികളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണരീതികൾ കുട്ടികളെ പരിചയപ്പെടുത്തുന്നതിനുമായി 'താളും തകരയും' എന്ന പേരിൽ ഭക്ഷ്യയോഗ്യമായ ഇലകൾ ഉപയോഗിച്ചുള്ള ഭക്ഷണ പ്രദർശന മേള സംഘടിപ്പിച്ചു . ആളൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി സവിത ബിജു ഭക്ഷ്യമേള ഉദ്‌ഘാടനം ചെയ്‌തു . സ്‌കൂൾ മാനേജർ ശ്രീ.ഇ.കെ മാധവൻ അധ്യക്ഷത വഹിച്ചു . SNDP സമാജം ട്രെഷറർ ശ്രീ.ഇ.വി സുബ്രമണ്യൻ , ഹെഡ്മാസ്റ്റർ റോണി കെ മാവേലി , PTA വൈസ് പ്രസിഡന്റ് മിഥില സനീഷ് , അധ്യാപക പ്രതിനിധി ഹിബി .സി.എ തുടങ്ങിയവർ സംസാരിച്ചു . 

 ചീരപ്പായസം, ചേമ്പിൻ താള് കറി , മാവില ജ്യൂസ് , മത്തനില തോരൻ , പത്തിലക്കറി , ചെമ്പരത്തി ചായ , വാഴയില ഹൽവ , ചേമ്പിലയപ്പം , വാഴയില പുഡ്ഡിംഗ് ,വേപ്പിലക്കട്ടി ,ക്യാബേജ് പക്കാവട, മല്ലിയില ജ്യൂസ് തുടങ്ങി ഇരുന്നൂറോളം വൈവിധ്യമാർന്ന ഭക്ഷണ പദാർത്ഥങ്ങളാണ് അവയുടെ പാചകക്കുറിപ്പടക്കം LKG മുതൽ ഏഴാം ക്ലാസ്സുവരെയുള്ള കുട്ടികൾ മേളയ്ക്കായി വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്നിരുന്നത് .

 കുട്ടികളെക്കൂടാതെ PTA അംഗംങ്ങളും രക്ഷിതാക്കളും പ്രദർശനമേള കാണാൻ എത്തിയിരുന്നു .പ്രദർശനം കാണുന്നതിനൊപ്പം വൈവിധ്യമാർന്ന ഭക്ഷണപദാർത്ഥങ്ങൾ രുചിച്ചുനോക്കാനും ഏവർക്കും അവസരമുണ്ടായിരുന്നു . ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായി മൈലാഞ്ചി ഇടലും വിവിധ ഔഷധസസ്യങ്ങളുടെ പ്രദർശനവും ഇതിനൊപ്പം നടന്നിരുന്നു . കുട്ടികളെ റെഡ് , ബ്ലൂ ,ഗ്രീൻ , യെല്ലോ ഹൗസുകളായി തിരിച്ച് മത്സരാധിഷ്ഠിതമായി പരിപാടി സംഘടിപ്പിച്ചത് കുട്ടികളിൽ ഉത്സാഹമുണ്ടാക്കി .

June 26, 2024

ജൂൺ 26 - അന്താരാഷ്ട്ര_ലഹരി_വിരുദ്ധദിനം

 #ജൂൺ26


എല്ലാ വർഷവും ജൂൺ 26-നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കാറുള്ളത്.
വിശാലമായ അർത്ഥത്തിൽ മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിച്ചു പോരുന്നത്.
മയക്കുമരുന്നിന്റെ ഉപയോഗം ഒഴിവാക്കുക , നിയമവിരുദ്ധമായ മയക്കുമരുന്ന് കടത്ത് ഇല്ലാതാക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.


June 25, 2024

FOOD FEST- CLASS 5

 അഞ്ചാം ക്ലാസ്സിലെ സോഷ്യൽ സയൻസ് 'പീലിയുടെ ഗ്രാമം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനം



June 20, 2024

വായന മാസാചരണ പരിപാടികളുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളുടെ വിജയികൾ


വായന മാസാചരണ പരിപാടികളുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളുടെ വിജയികൾ 

























June 19, 2024

വായന മാസാചരണ പരിപാടികളുടെ ഉദ്‌ഘാടനം -2024 ജൂൺ 19

 വായന മാസാചരണ

 സ്കൂൾതല പ്രവർത്തനങ്ങൾ

                                                                    📖📖📖📖📖📖

എസ്.എൻ.വി. യു.പിസ്ക്കൂൾ ആളൂർ - 2024 ജൂൺ 19 ബുധൻ

ജൂൺ 19വായനാദിനത്തിൽ വായന മാസാചരണത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു.ചടങ്ങിൽ പ്രധാന അധ്യാപകനായ ശ്രീ റോണി കെ മാവേലി സ്വാഗതം ആശംസിച്ചു.അധ്യക്ഷനായിരുന്ന ശ്രീ ഇ എം ശ്രീനിവാസൻ അവർകൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ശ്രീമതി സവിത ബിജു പുസ്തക  പ്രദർശനത്തിന്റെയും വായനാദിനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡൻറ് ശ്രീ ചന്ദ്രൻ അവർകൾ ''അമ്മ വായന" പുസ്തകത്തിൻറെ വിതരണം നടത്തുകയുണ്ടായി.റിട്ടയർ അദ്ധ്യാപകൻ പി. യു വിൽസൺ മാസ്റ്റർ ആശംസകൾ നേർന്നു.. ഒപ്പം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്ന മികച്ച ആസ്വാദന കുറിപ്പുകൾക്കുള്ള ക്യാഷ് പ്രൈസും വായനമാസാ ചരണത്തിന്റെ സമാപ്തിയോടനുബന്ധിച്ചു  നൽകുമെന്ന് അറിയിച്ചു.വായനാദിനത്തോടനുബന്ധിച്ച് രണ്ടാം ക്ലാസിൽ പഠിക്കുന്ന എൽന മനോഹരമായ ഒരു പ്രസംഗം അവതരിപ്പിച്ചു.പിറന്നാൾ പ്രമാണിച്ചു രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഭദ്ര k രാഹുൽ  സ്കൂൾ ലൈബ്രറി യിലേക്ക് പുസ്തകം നൽകി.ശാലിനി ടീച്ചർ എപിജെ അബ്ദുൽ കലാം സാറിൻറെ അഗ്നിച്ചിറകുകൾ എന്ന പുസ്തകം കുട്ടികൾക്ക് പരിചയപ്പെടുത്തി.

 വായന മാസാചരണത്തോടനുബന്ധിച്ചു നടന്ന സ്കൂൾ തല മത്സരങ്ങൾ

************************************************

  • വാർത്ത വായന
  • കഥ പറയൽ
  • വായന മത്സരം
  • ക്വിസ്
  • ആസ്വാദനക്കുറിപ്പ്
  • പതിപ്പ് തയ്യാറാക്കൽ

എൽപി തലത്തിലും യുപിതലത്തിലും വിജയികളായ എല്ലാ കുട്ടികൾക്കും സമ്മാനവിതരണം നടത്തുകയുണ്ടായി.